വേദനയോടെ പിൻവാങ്ങുന്നു: റഫീഖ് മംഗലശ്ശേരി ഇനി സ്കൂൾ നാടകം ചെയ്യില്ല! ചില കേന്ദ്രങ്ങളിൽ നിന്ന് പതിവായി ഉയരുന്ന എതിർപ്പുകളാണ് കാരണം. ഇത് സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും നാടകവുമായി മുമ്പോട്ട് പോകാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുന്നു. തുടർച്ചയായ വിവാദങ്ങളുണ്ടാക്കുന്ന മനംമടുപ്പാണ് പിൻവാങ്ങലിന് കാരണമായി റഫീഖ് മംഗലശ്ശേരി ചൂണ്ടിക്കാട്ടുന്നത്. ഇനി സ്കൂൾ നാടകങ്ങൾ ചെയ്യില്ലെന്ന് നാടകകാരൻ റഫീഖ് മംഗലശ്ശേരി. വേദനയോടെ പിൻവാങ്ങുന്നു' എന്നാണ് റഫീഖ് മംഗലശ്ശേരി തന്റെ തീരുമാനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞത്. 1998ലാണ് ആദ്യനാടകം ചെയ്തത്. ഏതാണ്ട് കാൽ നൂറ്റാണ്ടായി നാടകങ്ങൾ ചെയ്യുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിലടക്കം സമ്മാനങ്ങൾ നേടി. പലവട്ടം നാടകം പിൻവലിക്കുകയും കുട്ടികൾ നിരാശരാകുകയും ചെയ്ത സംഭവങ്ങളുണ്ടായി.
ആലപ്പുഴയിൽ സംസ്ഥാന കലോത്സവം നടക്കുന്ന വേദിക്കരികിലെത്തി കുട്ടികൾ കരഞ്ഞ് പ്രതിഷേധിച്ച സംഭവം വരെയുണ്ടായി. ബൗണ്ടറി എന്ന നാടകം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ചത് അഞ്ഞൂറോളം പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു. ഇത്തരം സമ്മർദ്ദ സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഒരു കലാപരിപാടി നടത്തുകയെന്നത് പ്രയാസമാണെന്ന് റഫീഖ് മംഗലശ്ശേരി പറയുന്നു. വേദനയോടെ പിൻവാങ്ങുന്നു ......!
1998 ലാണെന്ന് തോന്നുന്നു ഞാനാദ്യമായ് ഒരു സ്കൂൾ നാടകം ചെയ്യുന്നത് ......!
ഏതാണ്ട് കാൽനൂറ്റാണ്ടോളം കാലം സ്കൂൾ നാടകങ്ങൾ ചെയ്തു .... !
ഇക്കാലയളവിൽ
പല നാടകങ്ങളും സംസ്ഥാന സ്കൂൾ കലോത്സവത്തിലടക്കം സമ്മാനാർകമാവുകയും ചെയ്തു ....!
പല നാടകങ്ങളും കണ്ട് സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന അത്യപൂർവ്വമായ നിമിഷങ്ങൾ വരെയുണ്ടായി ....!
#റാബിയ #കിത്താബ് #ബൗണ്ടറി എന്നീ നാടകങ്ങൾ മതമൗലികവാദികളുടെ എതിർപ്പിനെത്തുടർന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു ....! അതിൽ റാബിയ സബ്ജില്ലാ തലത്തിൽ പോലും കളിക്കാനായില്ല ....!
കിത്താബ് ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കളിക്കാനായില്ല !
നാടകം കളിക്കാനാവാതെ അന്ന് ആ കുട്ടികൾ, ആലപ്പുഴയിലെ സംസ്ഥാന സ്കൂൾനാടക വേദിയിൽ , കണ്ണീർപൊഴിച്ചു നിൽക്കുന്ന ചിത്രം, ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു
ബൗണ്ടറിയാവട്ടെ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ കളിക്കുമ്പോൾ ,
200 ഓളം പോലീസുകാർ മഫ്തിയിലുണ്ടായിരുന്നു .....!
അതിലേറെ പോലീസുകാർ
യൂനീഫോമിലും .....!! ആളുകൾ കയറാതിരിക്കാൻ സ്‌റ്റേജിനും ചുറ്റും കയർകൊണ്ട് കെട്ടി, പോലീസ് കാവലിലാണ് നാടകം കളിച്ചത് ......!
ഇത്തരമൊരു അവസ്ഥയിൽ കുട്ടികൾ എങ്ങിനെയാണ് ആസ്വദിച്ച് നാടകം കളിക്കുക ?!
നമ്മുടെ സമൂഹം മതങ്ങളിലേക്കും ജാതികളിലേക്കും സങ്കുചിതമായ ദേശസ്നേഹത്തിലേക്കും വല്ലാതെ ചുരുങ്ങിപ്പോയി എന്നതിന്റെ ഒരു ഉദാഹരണമാണിത് .....!
പിൻവാങ്ങുകയല്ലാതെ വേറെ മാർഗ്ഗമില്ല !! ചില കേന്ദ്രങ്ങളിൽ നിന്ന് പതിവായി ഉയരുന്ന എതിർപ്പുകളാണ് കാരണം. ഇത് സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും നാടകവുമായി മുമ്പോട്ട് പോകാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുന്നു. തുടർച്ചയായ വിവാദങ്ങളുണ്ടാക്കുന്ന മനംമടുപ്പാണ് പിൻവാങ്ങലിന് കാരണമായി റഫീഖ് മംഗലശ്ശേരി ചൂണ്ടിക്കാട്ടുന്നത്.
വേദനയോടെ പിൻവാങ്ങുന്നു' എന്നാണ് റഫീഖ് മംഗലശ്ശേരി തന്റെ തീരുമാനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞത്. 1998ലാണ് ആദ്യനാടകം ചെയ്തത്. ഏതാണ്ട് കാൽ നൂറ്റാണ്ടായി നാടകങ്ങൾ ചെയ്യുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിലടക്കം സമ്മാനങ്ങൾ നേടി. പലവട്ടം നാടകം പിൻവലിക്കുകയും കുട്ടികൾ നിരാശരാകുകയും ചെയ്ത സംഭവങ്ങളുണ്ടായി. ആലപ്പുഴയിൽ സംസ്ഥാന കലോത്സവം നടക്കുന്ന വേദിക്കരികിലെത്തി കുട്ടികൾ കരഞ്ഞ് പ്രതിഷേധിച്ച സംഭവം വരെയുണ്ടായി. ബൗണ്ടറി എന്ന നാടകം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ചത് അഞ്ഞൂറോളം പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു. ഇത്തരം സമ്മർദ്ദ സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഒരു കലാപരിപാടി നടത്തുകയെന്നത് പ്രയാസമാണെന്ന് റഫീഖ് മംഗലശ്ശേരി പറയുന്നു.