മകളെ വീട്ടുവേലക്കാരി ആക്കി, മകന്റെ കൂടെ കറങ്ങാൻ പോകുന്നു; കിടിലൻ മറുപടി നൽകി നടി സ്മിനു! അടുത്തിടെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്മിനു. മകളെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നു,വന്നുകേറുന്ന മരുമകളുടെ അവസ്ഥ എന്താകും എന്നുള്ള മോശം കമന്റുകൾ ഒക്കെ ഞാനും കണ്ടു. എനിക്ക് പറയാനുള്ളത് ചെന്ന് കയറുന്ന വീട്ടിൽ എന്റെ മകൾ നല്ലൊരു മരുമകൾ ആയിരിക്കും എന്നതാണ്. മകന് ഫ്രീഡം കൂടുതൽ കൊടുക്കുന്നു. മകളെയും ഭർത്താവിനെയും അവിടെയാക്കിയിട്ട് മോനെ കൊണ്ട് ഒരു ചുറ്റുന്നു എന്നൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്- സ്മിനു പ്രതികരിക്കുന്നു.വിവാദങ്ങളോട് പ്രതികരിക്കാൻ പോയാൽ അതിനെ സമയം ഉണ്ടാകൂവെന്ന് സ്മിനു സിജോ. എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ല.
എന്റെ മോൾക്ക് കാശ് കൊടുത്തു ഒരു ട്യൂഷൻ മാസ്റ്ററെ വച്ചുകൊണ്ട് അവളെ പഠിപ്പിക്കാം. പക്ഷെ വീട്ടിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കാൻ ആളെ നിർത്താൻ ആകുമോ. എന്റെ മോൻ വീട്ടിലെ പണി ചെയ്യുന്ന കുട്ടി ആണ്. ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ആങ്ങളയും പെങ്ങളും കൂടി കറിയൊക്കെ വയ്ക്കാറുണ്ട്. ഞാൻ പറയാം എന്റെ ഭർത്താവിന് ഇറച്ചിക്കോഴി ബിസിനെസ്സ് ആണ്. എന്റെ മോൻ ആണ് പുള്ളിയെ സഹായിക്കാൻ വേണ്ടി പോകുന്നത്. അതിനുപകരം എന്റെ മോളെ ഇറക്കി വിടാൻ പറ്റുമോ. അതിനുപറ്റുന്ന ഒരു സാഹചര്യം ആണോ നമ്മുടെ നാട്ടിൽ ഉള്ളത്- സ്മിനു ഇന്ത്യ ഗ്ലിറ്റ്‌സിനോട് ചോദിക്കുന്നു. അവൾ പഠിക്കുന്ന കുട്ടിയാണ്, അവൾ വീട്ടിലുള്ള സമയം അവൾക്ക് വേണ്ടുന്ന ജോലികൾ അറിഞ്ഞിരിക്കുന്നതിൽ തെറ്റ് എന്താണ്.
അവൾ ആസ്വദിച്ചുകൊണ്ടാണ് കുക്ക് ചെയ്യുന്നത്. ചെറുപ്പം മുതലേ ഞാൻ അവരെക്കൊണ്ട് എല്ലാം ചെയ്യിക്കും. ഞാൻ ഒരു വീട്ടമ്മയാണ്. അത് മക്കളെ പഠിപ്പിക്കുന്നതിൽ തെറ്റ് എന്താണ്. പലരും പല കമന്റുകൾ എഴുതും. എന്റെ മോന്റെ കൂടെ ഊര് ചുറ്റുന്നു എന്ന് പറയുന്നവരോട് പറയാൻ ഞാൻ സേഫ് ആണ്. എന്റെ മകളും അച്ഛനും ഒരുമിച്ച് അവൾ അവിടെയും സേഫ് ആണ്- ദയവായി ഞങ്ങളുടെ കുടുംബം കലക്കരുത്- സ്മിനു പറയുന്നു. മകന് കുറച്ചുഫ്രീഡം കൊടുക്കുന്നത് അവൻ കൂടുതലും പുറത്തെ പണികൾ ആണ് ചെയ്യുന്നത്. എന്റെ മോൾക്ക് അതിൽ വിഷയമില്ല. എന്നെക്കാളും മോൾ ആണ് ആങ്ങളയുടെ കാര്യത്തിൽ കൂടുതൽ കെയർ കാണിക്കുന്നത്. അവൾ ബാംഗ്ലൂരിൽ പഠിക്കാൻ പോകുകയാണ്. അവിടെ പോയി നൂഡിൽസും ബർഗറും കഴിച്ചു കഴിയേണ്ട അവസ്ഥ അവൾക്കില്ല. എന്നെക്കാളും നന്നായി കുക്ക് ചെയ്യും.