ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോഴാണ് ദേഷ്യവും സങ്കടവും വരുന്നത്; നടൻ ഷൈൻ ടോം!

Divya John
 ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോഴാണ് ദേഷ്യവും സങ്കടവും വരുന്നത്; നടൻ ഷൈൻ ടോം! ഗദ്ദാമ എന്ന സിനിമയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് ഷൈൻ. സിനിമയിലെത്തി 10 വർഷം ആകുമ്പോൾ അമ്പതിലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞു. മലയാളത്തിന് പുറമെ അന്യ ഭാഷാചിത്രങ്ങളിലും സജീവമായ ഷൈൻ നൽകിയ പുതിയ അഭിമുഖമാണ് വൈറലായി മാറുന്നത്. ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിൽ തൻറേതായ ഇടം കണ്ടെത്തിയ താരമാണ് നടൻ ഷൈൻ ടോം ചാക്കോ. മലയാളത്തിൽ ഉള്ള തന്റെ പടങ്ങൾ കണ്ടിട്ടാണ് അന്യ ഭാഷയിലേക്ക് വിളിക്കുന്നത്. അപ്പോൾ മലയാളത്തിൽ ആണല്ലോ അതിലും വലിയ പടങ്ങൾ ഉണ്ടാകുന്നത്- ഷൈൻ ചോദിക്കുന്നു. സെയ്ഫ് അലി ഖാനും ജൂനിയർ NTR ഉം ഷൈനിനു വേണ്ടി വെയിറ്റ് ചെയ്യുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സരസമായ മറുപടി നൽകിക്കൊണ്ടാണ് ഷൈൻ ടോം ചാക്കോ സംസാരിച്ചു തുടങ്ങിയത്. 



    ഞാൻ നാട്ടിൽ ആണ്, അവർ അവിടെയും, ഇനി യാത്ര ചെയ്തുവേണം അവിടെ എത്താൻ അപ്പോൾ അവർ എന്നെ അവിടെ വെയിറ്റ് ചെയ്യുകയാണല്ലോ എന്ന മറുപടിയോടെയാണ് ഷൈൻ സംസാരിച്ചുതുടങ്ങിയത്.
 ട്രോളുകൾ വരുന്നതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് റീച്ച് ആകുന്നുണ്ടന്നും അതുകൊണ്ട് ദോഷം മാത്രമല്ല ഗുണവും ഉണ്ടെന്നും ഷൈൻ പറഞ്ഞു. ഇങ്ങനെ ട്രോളുകളും അഭിമുഖങ്ങളും വരുന്നതുകൊണ്ടാണ് കൂടുതൽ ആളുകളിലേക്ക് റീച്ച് ആകുന്നത്. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോഴാണ് ദേഷ്യം വരുന്നതും വിഷമം വരുന്നതുമൊക്കെ. അപ്പോൾ നമ്മളെക്കാളും കൂടുതൽ വിഷമിക്കുന്നത് വീട്ടിൽ ഉള്ളവർ ആയിരിക്കും- കൗമുദി ചാനലിനോട് ഷൈൻ പറഞ്ഞു. ഇന്റർവ്യൂവിൽ ഞാൻ കാണിക്കുന്നതൊക്കെ കാണുന്നവർ രസിക്കാൻ വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു.



    മലയാളത്തിലെ എല്ലാ താരങ്ങളും അന്യ ഭാഷ കൈകാര്യം ചെയ്യുന്നവർ ആണ്. കാരണം അവർ മലയാളം പടങ്ങളാണ് നോക്കുന്നത്. എന്നാൽ അവിടെ പടങ്ങൾ എടുക്കാൻ ഒരുപാട് സമയം എടുക്കും. ഇവിടെ എന്നാൽ ആ സമയം കൊണ്ട് 20 പടങ്ങളോളം നമ്മൾ ചെയ്യും. ഇഷ്‌ക്, കുറുപ്പ്, തല്ലുമാല, ഭീഷ്മപർവ്വം ഒക്കെ കണ്ടിട്ടാണ് തന്നെ പുതിയ സിനിമയിലേക്ക് വിളിച്ചത്. തല്ലുമാല ചെയ്യുന്ന സമയത്ത് കാലൊന്നും വയ്യാതെ ആണ് ആ കസർത്ത് നടത്തിയതെന്ന് അവിടെ പറഞ്ഞായിരുന്നോ എന്ന് ചോദിക്കുമ്പോ ഇല്ല, കാലും കൈയും ഒക്കെ ഒടിഞ്ഞിട്ടും അത് വച്ചുകൊണ്ട് ഇവിടെ കസർത്ത് നടത്തിയ ആളുകൾ ഉണ്ടെന്നാണ് ഷൈൻ നൽകിയ മറുപടി.



മലയാളത്തിൽ ഉള്ള തന്റെ പടങ്ങൾ കണ്ടിട്ടാണ് അന്യ ഭാഷയിലേക്ക് വിളിക്കുന്നത്. അപ്പോൾ മലയാളത്തിൽ ആണല്ലോ അതിലും വലിയ പടങ്ങൾ ഉണ്ടാകുന്നത്- ഷൈൻ ചോദിക്കുന്നു. സെയ്ഫ് അലി ഖാനും ജൂനിയർ NTR ഉം ഷൈനിനു വേണ്ടി വെയിറ്റ് ചെയ്യുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സരസമായ മറുപടി നൽകിക്കൊണ്ടാണ് ഷൈൻ ടോം ചാക്കോ സംസാരിച്ചു തുടങ്ങിയത്. ഞാൻ നാട്ടിൽ ആണ്, അവർ അവിടെയും, ഇനി യാത്ര ചെയ്തുവേണം അവിടെ എത്താൻ അപ്പോൾ അവർ എന്നെ അവിടെ വെയിറ്റ് ചെയ്യുകയാണല്ലോ എന്ന മറുപടിയോടെയാണ് ഷൈൻ സംസാരിച്ചുതുടങ്ങിയത്.
 ട്രോളുകൾ വരുന്നതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് റീച്ച് ആകുന്നുണ്ടന്നും അതുകൊണ്ട് ദോഷം മാത്രമല്ല ഗുണവും ഉണ്ടെന്നും ഷൈൻ പറഞ്ഞു. ഇങ്ങനെ ട്രോളുകളും അഭിമുഖങ്ങളും വരുന്നതുകൊണ്ടാണ് കൂടുതൽ ആളുകളിലേക്ക് റീച്ച് ആകുന്നത്. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോഴാണ് ദേഷ്യം വരുന്നതും വിഷമം വരുന്നതുമൊക്കെ. അപ്പോൾ നമ്മളെക്കാളും കൂടുതൽ വിഷമിക്കുന്നത് വീട്ടിൽ ഉള്ളവർ ആയിരിക്കും- കൗമുദി ചാനലിനോട് ഷൈൻ പറഞ്ഞു. 

Find Out More:

Related Articles: