ഇനിയും സഹിക്കാൻ പറ്റില്ലെന്ന് അമൃത സുരേഷ്; ദയ അശ്വതിയ്ക്ക് എതിരെയും പരാതി!

Divya John
 ഇനിയും സഹിക്കാൻ പറ്റില്ലെന്ന് അമൃത സുരേഷ്; ദയ അശ്വതിയ്ക്ക് എതിരെയും പരാതി! അടിസ്ഥാനമില്ലാത്ത വാർത്തകളുടെ പേരിലും മറ്റും വ്യക്തിഹത്യ നടത്തുന്ന ചില ചാനലിനും വ്യക്തികൾക്കുമെതിരെ അവസാനം രംഗത്തെത്തിയിരിക്കുകയാണ് അമൃത. ഇനിയും മൗനം പാലിക്കാൻ പറ്റില്ല. പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു എന്ന് അമൃത പറയുന്നു. സോഷ്യൽ മീഡിയയിൽ എല്ലാ കാലത്തും അറ്റാക്ക് നേരിട്ടുകൊണ്ടിരിയ്ക്കുന്ന സെലിബ്രിറ്റികളാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. അതിനിടയിൽ പലപ്പോഴും അമൃതയുടെ മകളും ഇരയാകാറുണ്ട്. തന്നെ വ്യക്തിപരമായി നിരന്തരം തേജോവധം ചെയ്തുകൊണ്ടിരിയ്ക്കുന്ന ദയ അശ്വതി എന്ന യൂട്യൂബർക്ക് എതിരെയും, തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തുകൊണ്ട് വാർത്ത പ്രചരിപ്പിച്ച ഒരു യൂട്യൂബ് ചാനലിന് എതിരെയും പരാതി നൽകിയിരിക്കുകയാണ് അമൃത. 





    ഇതല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് അമൃത പറയുന്നു. എല്ലാത്തിനും ഒരു പരിഹാരം തേടുന്നതിനുള്ള എന്റെ ചുവടുവെപ്പ് എന്നു പറഞ്ഞാണ് ഇക്കാര്യം അമൃത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ദയ അശ്വതിയ്ക്ക് എതിരെ ഞാനൊരു പൊലീസ് പരാതി നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളായി അവരുടെ ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതു തടയാൻ ഇതല്ലാതെ മറ്റു മാർഗ്ഗമില്ല- അമൃത പറഞ്ഞു. അമൃതയുടെ ഫോട്ടോ സഹിതം, 'വൻ അപകടം അമൃതയുടെ മകൾ അന്തരിച്ചു' എന്ന വാർത്ത കൊടുത്ത യൂട്യൂബ് ചാനലിന് എതിരെയാണ് അമൃതയുടെ രണ്ടാമത്തെ പരാതി. തെറ്റിനെതിരെ നിലപാട് സ്വീകരിക്കാൻ വേണ്ടിയാണ് ഈ നടപടി എന്ന് അമൃത പറയുന്നു. തന്നെ മാനസികമായി തകർത്തു.





   എന്നെയല്ല, എന്റെ ഐഡന്റ്‌റിയെയാണ് ഇവിടെ തെറ്റായി ദുരുപയോഗം ചെയ്തത് എന്ന് അമൃത പറയുന്നു. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് അമൃത പറയുന്നുണ്ട്. ഇത് അതിരു കടക്കുന്നു. നിരപരാധിയായ എന്റെ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. സിംഗിൾ പാരന്റ് എന്ന നിലയിൽ ഡിജിറ്റൽ ലോകത്തെ അപകടത്തിൽ നിന്ന് അവളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരോട്, ഞാൻ നിയമനടപടി സ്വീകരിക്കുമെന്ന് അറിയുക്കുന്നു. തെറ്റായ കാര്യങ്ങൾ പടച്ചുവിടുന്നതിന് മുൻപ് ചിന്തിക്കുക. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാം- അമൃത കുറിച്ചു.





അതിനിടയിൽ പലപ്പോഴും അമൃതയുടെ മകളും ഇരയാകാറുണ്ട്. തന്നെ വ്യക്തിപരമായി നിരന്തരം തേജോവധം ചെയ്തുകൊണ്ടിരിയ്ക്കുന്ന ദയ അശ്വതി എന്ന യൂട്യൂബർക്ക് എതിരെയും, തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തുകൊണ്ട് വാർത്ത പ്രചരിപ്പിച്ച ഒരു യൂട്യൂബ് ചാനലിന് എതിരെയും പരാതി നൽകിയിരിക്കുകയാണ് അമൃത. ഇതല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് അമൃത പറയുന്നു. എല്ലാത്തിനും ഒരു പരിഹാരം തേടുന്നതിനുള്ള എന്റെ ചുവടുവെപ്പ് എന്നു പറഞ്ഞാണ് ഇക്കാര്യം അമൃത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ദയ അശ്വതിയ്ക്ക് എതിരെ ഞാനൊരു പൊലീസ് പരാതി നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളായി അവരുടെ ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതു തടയാൻ ഇതല്ലാതെ മറ്റു മാർഗ്ഗമില്ല- അമൃത പറഞ്ഞു. അമൃതയുടെ ഫോട്ടോ സഹിതം, 'വൻ അപകടം അമൃതയുടെ മകൾ അന്തരിച്ചു' എന്ന വാർത്ത കൊടുത്ത യൂട്യൂബ് ചാനലിന് എതിരെയാണ് അമൃതയുടെ രണ്ടാമത്തെ പരാതി. 

Find Out More:

Related Articles: