എടോ, തനിക്കെന്നെ കല്യാണം കഴിച്ചൂടേ; നസ്രിയയുടെ ഒരൊറ്റ ചോദ്യത്തിൽ ഫഹദ് ഫാസിലിന്റെ ജീവിതം മാറി മറിഞ്ഞു!

Divya John
 എടോ, തനിക്കെന്നെ കല്യാണം കഴിച്ചൂടേ; നസ്രിയയുടെ ഒരൊറ്റ ചോദ്യത്തിൽ ഫഹദ് ഫാസിലിന്റെ ജീവിതം മാറി മറിഞ്ഞു! പ്രായവ്യത്യാസമൊന്നും ഇവരുടെ ദാമ്പത്യ ജീവിതത്തിന് തടസമായില്ല. മാതൃകാദാമ്പത്യം നയിച്ചുവരികയാണ് ഇരുവരും. എല്ലാ അർത്ഥത്തിലും അന്യോന്യം മനസിലാക്കി പിന്തുണച്ച് മുന്നേറുകയാണ് ഇരുവരും. നസ്രിയ ജീവിതത്തിലേക്ക് വന്നിട്ട് 9 വർഷമായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഫഹദ്. സ്‌ക്രീനിലെ കെമിസ്ട്രി വിജയകരമായപ്പോൾ അത് ജീവിതത്തിലേക്കും പകർത്തുകയായിരുന്നു ഫഹദ് ഫാസിലും നസ്രിയ നസീമും. നിന്റെ സ്‌നേഹത്തിനും ഒന്നിച്ചുള്ള ജീവിതത്തിനും നന്ദി. ഞങ്ങളുടെ 9 വർഷങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ഫഹദ് ആനിവേഴ്‌സറി പോസ്റ്റ് പങ്കിട്ടത്. നസ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.






    അമൽ നീരദാണ് ചിത്രം പകർത്തിയതെന്നും ഫഹദ് കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി ഇവർക്ക് ആശംസകൾ അറിയിച്ചെത്തിയത്. ബാംഗ്ലൂർ ഡേയ്‌സ് ചിത്രീകരണ സമയത്താണ് നസ്രിയ ഫഹദിനോട് ഇഷ്ടം അറിയിച്ചത്. എടോ തനിക്ക് എന്നെ കല്യാണം കഴിച്ചൂടേ, തന്നെ ഞാൻ എന്നും നന്നായി നോക്കിക്കോളാമെന്നായിരുന്നു നസ്രിയ പറഞ്ഞത്. ജീവിതത്തിൽ ഇന്നുവരെ ഇത്രയും സത്യസന്ധമായൊരു പ്രൊപ്പോസൽ തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഫഹദ് ഇതേക്കുറിച്ച് പറഞ്ഞത്. ഉമ്മ ഫഹദിനെ കെയർ ചെയ്യുന്നത് പോലെ ഞാനും ഷാനുവിനെ നോക്കാമെന്നുള്ള ഉറപ്പ് നസ്രിയ പാലിക്കുന്നുണ്ട്. അവളെ നോക്കിയത് പോലെ ഒരാളെയും ജീവിതത്തിൽ ഞാൻ നോക്കിയിട്ടില്ലെന്നും ഫഹദ് പിന്നീട് തുറന്നുപറഞ്ഞിരുന്നു. നസ്രിയ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഫഹദ് വാചാലനാവാറുണ്ട്. 






മാത്രമല്ല ബാംഗ്ലൂർ ഡേയ്‌സ് കഴിഞ്ഞ് അധികം വൈകാതെ തന്നെ നസ്രിയയും ഫഹദും വിവാഹിതരായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും, ഈ ബന്ധം വിവാഹത്തിൽ കലാശിച്ചേക്കുമെന്നും അന്ന് തോന്നിയിരുന്നുവെന്ന് ചിത്രത്തിലെ സഹതാരങ്ങൾ പ്രതികരിച്ചിരുന്നു. പരിചയമുള്ളൊരാളെപ്പോലെ തോന്നുന്നുവെന്നായിരുന്നു എല്ലാവരും നസ്രിയയെ കുറിച്ച് പറഞ്ഞത്. ആ കുട്ടി സമ്മതിക്കുമോ എന്നായിരുന്നുവത്രേ അന്ന് ഫർഹാൻ ചോദിച്ചത്.ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെയായി നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് മകന് വധുവായി ഈ കുട്ടിയെ ആലോചിച്ചാലോ എന്ന് ഫാസിലിന് തോന്നിയത്.വിവാഹശേഷം കുടുംബകാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. താൽപര്യമുള്ള കഥാപാത്രങ്ങൾ വന്നപ്പോൾ വീണ്ടും സിനിമയിലും അഭിനയിച്ചു നസ്രിയ. നസ്രിയ ജീവിതത്തിലേക്ക് വന്നതോടെ ഫഹദ് കുറേക്കൂടി നന്നായെന്നും ഫാസിൽ പറഞ്ഞിരുന്നു.




ബാംഗ്ലൂർ ഡേയ്‌സ് ചിത്രീകരണ സമയത്താണ് നസ്രിയ ഫഹദിനോട് ഇഷ്ടം അറിയിച്ചത്. എടോ തനിക്ക് എന്നെ കല്യാണം കഴിച്ചൂടേ, തന്നെ ഞാൻ എന്നും നന്നായി നോക്കിക്കോളാമെന്നായിരുന്നു നസ്രിയ പറഞ്ഞത്. ജീവിതത്തിൽ ഇന്നുവരെ ഇത്രയും സത്യസന്ധമായൊരു പ്രൊപ്പോസൽ തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഫഹദ് ഇതേക്കുറിച്ച് പറഞ്ഞത്. ഉമ്മ ഫഹദിനെ കെയർ ചെയ്യുന്നത് പോലെ ഞാനും ഷാനുവിനെ നോക്കാമെന്നുള്ള ഉറപ്പ് നസ്രിയ പാലിക്കുന്നുണ്ട്. അവളെ നോക്കിയത് പോലെ ഒരാളെയും ജീവിതത്തിൽ ഞാൻ നോക്കിയിട്ടില്ലെന്നും ഫഹദ് പിന്നീട് തുറന്നുപറഞ്ഞിരുന്നു. നസ്രിയ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഫഹദ് വാചാലനാവാറുണ്ട്. മാത്രമല്ല ബാംഗ്ലൂർ ഡേയ്‌സ് കഴിഞ്ഞ് അധികം വൈകാതെ തന്നെ നസ്രിയയും ഫഹദും വിവാഹിതരായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും, ഈ ബന്ധം വിവാഹത്തിൽ കലാശിച്ചേക്കുമെന്നും അന്ന് തോന്നിയിരുന്നുവെന്ന് ചിത്രത്തിലെ സഹതാരങ്ങൾ പ്രതികരിച്ചിരുന്നു. പരിചയമുള്ളൊരാളെപ്പോലെ തോന്നുന്നുവെന്നായിരുന്നു എല്ലാവരും നസ്രിയയെ കുറിച്ച് പറഞ്ഞത്. 

Find Out More:

Related Articles: