മകനുവേണ്ടി മാറ്റിവച്ച 18 വർഷം; അമൃതാനന്ദമയിയുടെ നിർദ്ദേശപ്രകാരം തിരികെ അഭിനയത്തിലേക്ക്! സിനിമ കാണുന്നത് പോലും പാപം എന്ന് കരുതിയ ഒരു കുടുബത്തിൽ നിന്നും നടിയായി അതും നായികയായി ഉയർന്നുവന്ന താരമാണ് അവരെന്നും ബാലു പറയുന്നു. ബന്ധുവിന്റെ ഒരു വിവാഹത്തിന് വേണ്ടി പോയ ഷീല SSR ന്റെ ഒരു നാടകം കാണാൻ പോയതോടെയാണ് കരിയറിലേക്ക് കടന്നതെന്നും ബാലു പറഞ്ഞു. നാടകത്തിലൂടെയാണ് സിനിമയിലേക്ക് അവർ കടക്കുന്നത്. ഒരു ക്രിസ്ത്യൻ ഫാമിലിയിൽ ജനിച്ച് വളർന്ന് ഇന്ത്യ മുഴുവൻ അംഗീകരിച്ച നടിയായി മാറിയ ആളാണ് ഷീലയെന്ന് ചെയ്യാർ ബാലു. ഒരു ദിവസം നാല് പടമൊക്കെയാണ് ഷീല ചെയ്തിരുന്നത്. ലോകത്തിൽ ഒരു നടിക്കും ഇതുപോലെ ചെയ്യാൻ പറ്റുമോ എന്ന് സംശയമാണ്. നാനൂറ് പടത്തിന് മുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിയറിൽ തിളങ്ങി നിൽക്കവെയാണ് ഷീല വിവാഹം കഴിക്കുന്നത്.
എംജിആർ നൊപ്പം തുടങ്ങിയ ഷീലയ്ക്ക് പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. മലയാളത്തിൽ സത്യനൊപ്പമാണ് കന്നി അരങ്ങേറ്റം. തമിഴിൽ എങ്ങനെയാണോ എംജിആർ അതുപോലെയാണ് മലയാളത്തിന് സത്യൻ.ചെമ്മീനിലൂടെയാണ് ഷീല കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്നും ബാലു പറഞ്ഞു. പതിനെട്ടുവര്ഷത്തിനു ശേഷം ഷീല തമിഴിലേക്കും മലയാളത്തിലേക്കും എത്തി. കാതൽ റോജ എന്ന സിനിമയിലാണ് ഷീലയുടെ മകൻ അഭിനയിച്ചത്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. ഒരുപാട് സിനിമയിൽ മകൻ ട്രൈ ചെയ്തുവെങ്കിലും ക്ലച്ച് പിടിക്കാൻ ആയില്ല. അത് ഷീലയ്ക്ക് നിരാശയായി എന്നും ബാലു പറഞ്ഞു. തമിഴ് നടൻ രവിചന്ദ്രനുമായിട്ടാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. എന്നാൽ ആ ബന്ധത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ ഇവരുടെ വിവാഹജീവിതം അവസാനിക്കാൻ കാരണമായി. പക്ഷേ ഇരുവർക്കും ഒരു മകനും ജനിച്ചിരുന്നു.
ആ മകനാണ് വിഷ്ണു. മകനേയും കൂട്ടി ഊട്ടിയിലേക്ക് പോയ ഷീല ഇന്ഡസ്ട്രിയേയും, ഇൻഡസ്ട്രി ഷീലയേയും മറന്നുപോയി. മകനെ വലിയ ഒരാൾ ആക്കണം എന്ന ആഗ്രഹത്തോടെയാണ് ഷീല ഊട്ടിയിലേക്ക് വണ്ടി കയറിയതെന്നും ബാലു പറയുന്നു. പതിനെട്ടുവര്ഷമാണ് ഷീല സിനിമയിൽ നിന്നും വിട്ടുനിന്നത്. നല്ല വിദ്യാഭ്യാസം മകന് കൊടുക്കാൻ ഷീലയ്ക്ക് കഴിഞ്ഞു. റീ എൻട്രിയിൽ ഷീല ടെലിവിഷൻ സീരിയലുകളിലും അഭിയിച്ചിരുന്നുവെന്നും ബാലു പറഞ്ഞു. സിനിമ ഒരു മാജിക് വേൾഡാണ് അവിടെ ആര് വാഴും, ആര് വീഴും എന്ന് പറയാൻ ആകില്ലെന്നും ചെയ്യാർ പറയുന്നു. അതേസമയം മാതാ അമൃതാന്ദമയിയുടെ ഉപദേശപ്രകാരമാണ് ഷീല തിരികെ അഭിനയത്തിലേക്ക് വന്നതെന്നാണ് റിപ്പോർട്ട്.
പതിനെട്ടുവര്ഷത്തിനു ശേഷം ഷീല തമിഴിലേക്കും മലയാളത്തിലേക്കും എത്തി. കാതൽ റോജ എന്ന സിനിമയിലാണ് ഷീലയുടെ മകൻ അഭിനയിച്ചത്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. ഒരുപാട് സിനിമയിൽ മകൻ ട്രൈ ചെയ്തുവെങ്കിലും ക്ലച്ച് പിടിക്കാൻ ആയില്ല. അത് ഷീലയ്ക്ക് നിരാശയായി എന്നും ബാലു പറഞ്ഞു. തമിഴ് നടൻ രവിചന്ദ്രനുമായിട്ടാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. എന്നാൽ ആ ബന്ധത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ ഇവരുടെ വിവാഹജീവിതം അവസാനിക്കാൻ കാരണമായി. പക്ഷേ ഇരുവർക്കും ഒരു മകനും ജനിച്ചിരുന്നു. ആ മകനാണ് വിഷ്ണു. മകനേയും കൂട്ടി ഊട്ടിയിലേക്ക് പോയ ഷീല ഇന്ഡസ്ട്രിയേയും, ഇൻഡസ്ട്രി ഷീലയേയും മറന്നുപോയി. മകനെ വലിയ ഒരാൾ ആക്കണം എന്ന ആഗ്രഹത്തോടെയാണ് ഷീല ഊട്ടിയിലേക്ക് വണ്ടി കയറിയതെന്നും ബാലു പറയുന്നു. പതിനെട്ടുവര്ഷമാണ് ഷീല സിനിമയിൽ നിന്നും വിട്ടുനിന്നത്. നല്ല വിദ്യാഭ്യാസം മകന് കൊടുക്കാൻ ഷീലയ്ക്ക് കഴിഞ്ഞു.