അമ്മയെക്കുറിച്ച് പറഞ്ഞ് കുളപ്പുള്ളി ലീല!

Divya John
 അമ്മയെക്കുറിച്ച് പറഞ്ഞ് കുളപ്പുള്ളി ലീല! ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല ഞാൻ കടന്നുവന്നതെന്ന് കുളപ്പുള്ളി ലീല പറയുന്നു. കൗമുദി മൂവീസ് ഡേ വിത്ത് എ സ്റ്റാറിൽ പങ്കെടുത്തപ്പോഴായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. ഞാൻ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ നടക്കാനൊക്കെ തുടങ്ങിയോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. കിടപ്പിലായിരുന്നില്ലേ, തീരെ വയ്യെന്നൊക്കെ കേട്ടിരുന്നു. ഇൻഡസ്ട്രിയിലുള്ളവരും ഇത്തരത്തിലുള്ള കഥകളൊക്കെ ഉണ്ടാക്കുന്നുണ്ട്. സിനിമയിൽ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്.  കൗമുദി മൂവീസ് ഡേ വിത്ത് എ സ്റ്റാറിൽ പങ്കെടുത്തപ്പോഴായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. ഞാൻ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു.



ഇക്കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ നടക്കാനൊക്കെ തുടങ്ങിയോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. കിടപ്പിലായിരുന്നില്ലേ, തീരെ വയ്യെന്നൊക്കെ കേട്ടിരുന്നു. ഇൻഡസ്ട്രിയിലുള്ളവരും ഇത്തരത്തിലുള്ള കഥകളൊക്കെ ഉണ്ടാക്കുന്നുണ്ട്. അങ്ങനെയുള്ളൊരു തെളിവ് എനിക്ക് കിട്ടിയിരുന്നു.
 ഒരു ഡയറക്ടറും പ്രൊഡ്യൂസറും വിളിച്ചിരുന്നു. ഞങ്ങൾക്കൊന്ന് കാണാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അതെയല്ലോ എന്നായിരുന്നു ഞാൻ പറഞ്ഞത്. ഞാൻ വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്ത് നിൽക്കുകയായിരുന്നു. ഈ അമ്മയെക്കുറിച്ചാണോ അവർ അങ്ങനെയൊക്കെ പറഞ്ഞത്. ഏതോ ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് തീരെ വയ്യെന്നായിരുന്നു അവരോട് പറഞ്ഞത്. അതേപോലെ പൂജയ്‌ക്കൊക്കെ വിളിച്ച് ക്യാരക്ടറിനെക്കുറിച്ചൊക്കെ പറയും.



പിന്നെ ഒരു വിവരമുണ്ടാവില്ല, അങ്ങനെയുള്ള അവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്. 
പൂജയ്ക്ക് വരണമെങ്കിൽ അഡ്വാൻസ് തരണമെന്ന് ഇപ്പോൾ ഞാൻ പറയാറുണ്ട്. ആ നന്ദിയും കടപ്പാടും എന്നുമുണ്ട്. ഒരുവിധമുള്ള ആൾക്കാർക്കൊക്കെ എന്റെ ജീവിതത്തെക്കുറിച്ച് അറിയാം. ഞാനും 94 വയസുള്ള അമ്മയുമേ വീട്ടിലുള്ളൂ, ഈയൊരു വരുമാനമാർഗമേ എനിക്കുള്ളൂ. ആരോടെങ്കിലും അവസരമുണ്ടോയെന്ന് ചോദിച്ചാല് ചേച്ചിക്ക് പറ്റിയ വേഷമില്ലെന്നാണ് മറുപടി. അമ്മയുടെ കാലം കഴിയുന്നത് വരെ എനിക്ക് 16 വയസാണ്, എങ്ങനെയെങ്കിലും ജോലി ചെയ്ത് ഞാൻ എന്റെ അമ്മയെ നോക്കും. 



അതുകഴിഞ്ഞാൽ പിന്നെ ആരുമില്ല. ഇന്നെല്ലാവരും എന്നെ അറിയും, നാല് ദിവസം കിടന്ന് പോയാൽ ആരറിയാൻ. ഇതൊക്കെ അറിഞ്ഞ് തന്നെയാണ് ജീവിക്കുന്നതെന്നുമായിരുന്നു കുളപ്പുള്ളി ലീല പറഞ്ഞത്. കസ്തൂരിമാൻ റീമേക്കിലൂടെയാണ് തമിഴിൽ നിന്നും കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്. കസ്തൂരിമാനിലെ ക്യാരക്ടർ ചെയ്ത ആളെ അന്വേഷിച്ച് എല്ലാവരും കുറേ അലഞ്ഞിട്ടുണ്ട്. മലയാളത്തിൽ വന്നതുകൊണ്ടല്ലേ തമിഴ് ചെയ്യാൻ പറ്റിയത്.

Find Out More:

Related Articles: