ദേവയാനിയുടെയും രാജകുമരന്റെയും പ്രണയത്തിന് വിക്രം അടികൂടി വഴക്കുണ്ടാക്കിയോ?

Divya John
 ദേവയാനിയുടെയും രാജകുമരന്റെയും പ്രണയത്തിന് വിക്രം അടികൂടി വഴക്കുണ്ടാക്കിയോ? ഒട്ടുമിക്ക റോളുകളിലും വളരെ മികച്ച അഭിനയമാണ് ദേവയാനി എന്ന നടി കാഴ്ചവച്ചത്. നല്ല കാമുകിയായും ഭാര്യയായും എല്ലാം തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ നിറഞ്ഞു നിന്നു. നാടൻ വേഷം ആണെങ്കിലും മോഡേൺ പെൺകുട്ടിയുടെ വേഷം ആണെങ്കിലും ദേവയാനിയ്ക്ക് ഒരുപോലെ ഇണങ്ങും. എന്നാൽ പ്രേക്ഷകർക്ക് കുറച്ചുകൂടെ ഇഷ്ടം ദേവയാനിയെ നാടൻ പെൺകുട്ടിയായി കാണുന്നതാണ്.  അസിസ്റ്റന്റ് ഡയരക്ടറായിരുന്ന ആളെ പ്രണയിച്ച് ഒളിച്ചോടി പോയി കല്യാണം കഴിച്ച കഥയെല്ലാം ഇന്നും കേൾക്കാൻ പ്രേക്ഷകർക്ക് കൗതുകം ആണ്. കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇപ്പോഴും മാതൃകാപരമായ ദാമ്പത്യം കൊണ്ടു പോകുന്ന ദേവയാനി - രാജകുമരൻ ദമ്പതികളെ കുറിച്ചാണ് ചെയ്യാർ ബാലുവിന്റെ പുതിയ വെളിപ്പെടുത്തൽ. യഥാർത്ഥ ജീവിതത്തിൽ നല്ല ഒരു കാതൽ നായികയാണ് ദേവയാനി. ദേവയാനി അഭിനയിച്ച സൂര്യവംശം എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയരക്ടറായിരുന്നു രാജകുമരൻ. പൊതുവെ നടിമാരെ എല്ലാവരും നോക്കുന്ന രീതി വ്യത്യസ്തമാണ്.  എന്നാൽ രാജകുമരൻ ഡയലോഗ് എല്ലാം പറഞ്ഞുകൊടുക്കുമ്പോൾ തല ഉയർത്തി പോലും നോക്കാതെ മാഡം എന്ന് വിളിച്ചുകൊണ്ട് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അത് ദേവയാനിയിൽ ആകർഷണം ഉണ്ടാക്കിയിരുന്നു. എന്നാൽ ആ സമയം മുതലേ രാജകുമരന് ദേവയാനിയോട് വൺസൈഡ് പ്രണയം ഉണ്ടായിരുന്നു. പിന്നീട് രാജകുമരൻ സ്വതന്ത്ര്യ സംവിധായകൻ ആകുകയും ആദ്യത്തെ ചിത്രം തന്നെ ദേവയാനിയെ നായികയാക്കി ചെയ്യുകയും ചെയ്തു. നീ വരുവായ് ആണ് ആദ്യ ചിത്രം. അതിന് ശേഷം ശരത് കുമാറിനെയും വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിണ്ണ്ക്കും മണ്ണുക്കും എന്ന സിനിമ ചെയ്തു. ദേവയാനിയായിരുന്നു അതിലും നായിക. വിണ്ണുക്കും മണ്ണുക്കും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ദേവയാനിയുടെയും രാജകുമരന്റെയും പ്രണയത്തിന്റെ പേരിൽ വലിയൊരു അടി നടക്കുന്നത്. ചിത്രത്തിലെ രണ്ട് വലിയ സ്റ്റാറുകളാണ് ശരത്ത് കുമാറും വിക്രമും. അന്നൊക്കെ വലിയ സ്റ്റാറുകൾ സെറ്റിൽ വന്നാൽ, വന്ന ഉടനെ അവരുടെ പോർഷൻ പെട്ടന്ന് ഷൂട്ട് ചെയ്ത് തീർക്കും.
   അവർക്ക് മുഷിച്ചിലുകൾ ഉണ്ടാക്കില്ല. എന്നാൽ ശരത് കുമാറും വിക്രമും രാവിലെ വന്ന് സെറ്റിൽ ഇരിക്കുകയാണ്. അവരുടെ ഷൂട്ടിങ് തുടങ്ങുന്നില്ല. കുറേ നേരം കാത്ത് നിന്നിട്ടും സംവിധായകൻ വരുന്നില്ല, ഷോട്ടും എടുക്കില്ല. അന്വേഷിച്ചപ്പോൾ മാഡത്തിന്റെ പോർഷൻ എടുക്കുകയാണ് എന്ന് പറഞ്ഞു. ഏത് മാഡം എന്ന് ചോദിച്ച് ചെന്ന് നോക്കിയപ്പോഴാണ് ദേവയാനിയെ വച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുന്നത് കണ്ടത്. പിന്നെ വാക്ക് തർക്കവും വലിയ അടിപിടിയും തന്നെ നടന്നു. അവസാനം ദേവയാനി തന്നെ വന്ന് തടുത്ത് നിർത്തുകയൊക്കെയായിരുന്നു. എന്ത് എങ്ങിനെയോ ആ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു, പക്ഷെ വൻ പരാജയം ആയിരുന്നു. അപ്പോഴാണ് ദേവയാനിയും തിരിച്ച് പ്രണയിക്കുന്നു എന്ന വാർത്തകൾ ഒക്കെ പുറത്ത് വരുന്നത്. നടിയുടെ വീട്ടിലും വലിയ പ്രശ്‌നം ആയിരുന്നുവത്രെ. ഒരു തരത്തിലും കല്യാണത്തിന് സമ്മതിയ്ക്കുന്നില്ല. അവസാനം പാതിരാത്രി വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പോയി കല്യാണം കഴിച്ചു. സാക്ഷിയായി ഒപ്പുവച്ചത് നടൻ സിങ്കമുത്ത്.  കല്യാണം കഴിഞ്ഞു എന്ന വിവരം പുറത്ത് വന്നതും വൻ ലഹളയായി. ദേവയാനിയുടെ അമ്മ ആളെ വച്ച് തല്ലിച്ചു എന്നൊക്കെയാണ് കേട്ടത്.  കല്യാണം കഴിഞ്ഞ ഉടനെ സിങ്കമുത്തു ദേവയാനിയെയും രാജകുമരനെയും കൂട്ടി നേരെ സംവിധായകൻ വിക്രമിന്റെ വീട്ടിലെത്തി. രണ്ട് പേരും മേജർ, രണ്ട് പേരും ലൈം ലൈറ്റിൽ നിൽക്കുന്നവർ വിഷയം പുറത്തേക്ക് പോയാൽ നാണക്കേടാവും, മാത്രമല്ല, നിയമം ഇവർക്കൊപ്പം ആയിരിക്കും എന്ന് വിക്രം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അതിന് ശേഷം വെറുപ്പോടെ അമ്മ ഇറങ്ങി പോവുകയായിരുന്നു വിക്രമിന്റെ വീടിന് മുന്നിൽ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. അത് ദേവയാനിയ്ക്കും രാജകുമരനും നൽകി. അവിടെ അവർ വീട് വച്ചു, വീടിന്റെ പേര് കമലി. ദേവയാനിയുടെ സൂപ്പർഹിറ്റ് ചിത്രമായ കാതൽ കോട്ടയിലെ കഥാപാത്രത്തിന്റെ പേരാണ് കമലി. തന്നെ തേടി വന്ന രാജകുമാരി ആയതിനാൽ ഇപ്പോഴും ആ ബഹുമാനത്തോടെയാണ് രാജകുമാരൻ ദേവയാനിയെ പരിഗണിക്കുന്നത്. ആ ബഹുമാനം ഇന്നും നൽകുന്നുണ്ട്. പുറത്തുള്ളവർ എന്ത് തന്നെ പറഞ്ഞാലും ഭാര്യയെ ഇപ്പോഴും മാഡം എന്നാണ് വിളിക്കുന്നത്.- ചെയ്യാർ ബാലു പറഞ്ഞു.
 

Find Out More:

Related Articles: