ബാക്ക് സ്റ്റേജിലിരുന്ന് കരഞ്ഞ സമയങ്ങളുണ്ട്: ഗായിക അഞ്ചു ജോസഫ് മനസ്സ് തുറക്കുന്നു!

Divya John
 ബാക്ക് സ്റ്റേജിലിരുന്ന് കരഞ്ഞ സമയങ്ങളുണ്ട്: ഗായിക അഞ്ചു ജോസഫ് മനസ്സ് തുറക്കുന്നു! എച്ച്ഒപി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജു വിശേഷങ്ങൾ പങ്കുവെച്ചത്. അഭിനയത്തിൽ എനിക്കത്ര താൽപര്യമില്ല. അത്രയ്ക്ക് മീറ്റ് ചെയ്യണം എന്നാഗ്രഹമുള്ള ആരെങ്കിലും വരികയാണെങ്കിലേ ചെയ്യുള്ളൂ. അല്ലാത്തപ്പോൾ നോ പറയും. ഗായകരെപ്പോഴും വോക്കൽ ആക്ടേഴ്‌സാണ്. ആദ്യത്തെ പാട്ട് പാടുമ്പോൾ എങ്ങനെയാണ് പാടേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആ സിനിമയ്ക്ക് വേണ്ട എക്‌സ്പ്രഷൻ ഇമേജിൻ ചെയ്ത് കൊടുത്തിരിക്കണമെന്ന് മനസിലാക്കിയത് പിന്നീടാണ്. ഏതാണ് സീൻ എന്നൊന്നും നമുക്ക് വലിയ ധാരണയുണ്ടാവില്ല. ഏകദേശ ധാരണയേ കാണുള്ളൂ. അത് വെച്ച് നമ്മൾ ഇമേജിൻ ചെയ്യുകയാണ്. വോക്കൽ ആക്ടിങ്ങ് ഏറെ രസമുള്ള കാര്യമാണ്. സ്‌റ്റേജ് പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്.



 വളരെ വൈകിയാണ് ഞാൻ മ്യൂസിക്കിനെ സീരിയസായി അപ്രോച്ച് ചെയ്ത് തുടങ്ങിയത്. ഷോ ഇല്ലാത്ത സമയത്ത് പ്രാക്ടീസിനായാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്.  ആദ്യത്തെ പാട്ട് പാടുമ്പോൾ എങ്ങനെയാണ് പാടേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആ സിനിമയ്ക്ക് വേണ്ട എക്‌സ്പ്രഷൻ ഇമേജിൻ ചെയ്ത് കൊടുത്തിരിക്കണമെന്ന് മനസിലാക്കിയത് പിന്നീടാണ്. ഏതാണ് സീൻ എന്നൊന്നും നമുക്ക് വലിയ ധാരണയുണ്ടാവില്ല. ഏകദേശ ധാരണയേ കാണുള്ളൂ. അത് വെച്ച് നമ്മൾ ഇമേജിൻ ചെയ്യുകയാണ്. വോക്കൽ ആക്ടിങ്ങ് ഏറെ രസമുള്ള കാര്യമാണ്. സ്‌റ്റേജ് പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അതൊരു ഹരമാണ്. ദൈവം സഹായിച്ച് അത്യാവശ്യം പ്രോഗ്രാമുകളൊക്കെ കിട്ടുന്നുണ്ട്. ഓഡിയൻസിനെ ഇളക്കുമ്പോൾ കിട്ടുന്നൊരു ത്രില്ലിലുണ്ട്.



ഞാൻ എൻജോയ് ചെയ്താണ് പാടാറുള്ളതെന്നും അഞ്ജു പറയുന്നു. രസകരമായ അനുഭവങ്ങൾ ഏറെയുണ്ട്. നാട്ടിലൊരു പള്ളിപ്പെരുന്നാളിന് പാടിക്കൊണ്ടിരിക്കുകയായിരുന്നു. എൻ പേര് മീനാകുമാരി എന്ന പാട്ടായിരുന്നു പാടുന്നത്. ഞാൻ വേറെന്തോ ചിന്തിച്ച് ഏതോ പാട്ടായിരുന്നു പാടിയത്. ജ്യോത്സ്‌ന ചേച്ചി കൂടെയുണ്ടായിരുന്നു. ഓടി വന്ന് അതേ പിച്ചിൽ പാടി എന്നെ രക്ഷിച്ചു. അതേപോലെ വരികളൊക്കെ തെറ്റുമ്പോൾ കൈയ്യിൽ നിന്ന് ഇടാറുണ്ട്. ഹിന്ദി അറിയില്ല. വാക്കുകളൊക്കെ കൈയ്യിൽ നിന്നിട്ട് പാടും. സ്റ്റേജ് ഷോയിലെ തുടക്ക കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പിച്ച് മാറ്റുന്ന പോലത്തെ സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. 



നമ്മളെ മെയ്‌നായി വിളിച്ചിട്ട് 20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. വിഷമം തോന്നാറുണ്ട്. സ്‌റ്റേജിന് പുറകിലൊക്കെ പോയി കരഞ്ഞിട്ടുണ്ട്. ആളുകളുടെ അടുത്ത് ക്ഷമയോട് കൂടിയാണ് പെരുമാറാറുള്ളത്. ചിലപ്പോഴൊക്കെ അത് തിരിച്ച് പ്രതീക്ഷിക്കാറുണ്ട്. അങ്ങനെയല്ലാതെ വരുമ്പോൾ സങ്കടം വരും. അത്യാവശ്യം ജീവിക്കാനുള്ള ഫുഡൊക്കെ ഉണ്ടാക്കാറുണ്ട്. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ചെയ്യുന്നതാണ്. ക്ലീനിംഗ് ഇഷ്ടമുള്ള കാര്യമാണ്. പാത്രം കഴുകാനും തുടച്ച് വെക്കാനുമൊക്കെ ഇഷ്ടമാണ്.
 

Find Out More:

Related Articles: