വരും തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന മാസ്റ്റർ: മാണിയെ കുറിച്ച് കമലഹാസൻ!

Divya John
 വരും തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന മാസ്റ്റർ: മാണിയെ കുറിച്ച് കമലഹാസൻ! കഥാപാത്രങ്ങളുടെ ആത്മാംശം അഭിനേതാക്കളിൽ നിന്ന് ഊറ്റിയെടുത്ത് പ്രേക്ഷകന് സമ്മാനിക്കുന്ന സംവിധായകൻ, എണ്ണിയാൽ തീരാത്ത അത്ര ക്ലാസ്, മാസ് ഹിറ്റുകൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച ഫിലിം മേക്കർ, പ്രണയത്തിന്റെ പല ഭാവങ്ങൾ നമ്മുക്ക് കാണിച്ചു തന്ന മനുഷ്യൻ അങ്ങനെ മണിരത്നം എന്ന ലെജൻഡിനേ കുറിച്ച് പറയാനാണെങ്കിൽ ഏറെയാണ്. സങ്കീർണ്ണമായ ഒരു കഥയെപ്പോലും അത്രയേറെ ലാളിത്യത്തോടെ സ്‌ക്രീനിൽ കൊണ്ടുവരുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം. വർഷമിത്രയായിട്ടും സിനിമ പ്രേക്ഷകരെയും ആരാധകരെയും അത്ഭുതപ്പെടുത്തുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും ഒരു കുറവും മണി വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല. ഉലകനായകൻ കമൽഹാസന് അദ്ദേഹത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.



കൂടെയുള്ള സുഹൃത്തുക്കളുടെ എണ്ണവും നിങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കുന്ന സന്തോഷവും വച്ചാണ് പ്രായം അളക്കുന്നതെങ്കിൽ ഇന്ന് ഏറ്റവും വയസുള്ള വ്യക്തി എന്റെ പ്രിയപ്പെട്ട മണിരത്നം ആകുമായിരുന്നു. തന്റെ സൃഷ്ടികളിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ച മഹാനാണ് നിങ്ങൾ, സംഭാഷണങ്ങളെ മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയ വ്യക്തി. ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയുടെ മുഖമായി മാറിയ അതുല്യ പ്രതിഭയുടെ 67-ാം പിറന്നാൾ കൂടിയാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസകൾ നേർന്നു കൊണ്ടിരിക്കുന്നത്. നായകൻ മുതൽ #KH234 വരെയുള്ള നമ്മൾ ഒരുമിച്ചുള്ള യാത്ര വ്യക്തിപരമായി ഞാൻ ഏറെ ആസ്വദിച്ചു. എന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ- എന്നാണ് കമൽഹാസൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ നായകനിലൂടെയാണ് കമൽഹാസനും മണിരത്നവും ആദ്യമായി ഒന്നിക്കുന്നത്.



നീണ്ട 35 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളും വന്നിരുന്നു. ഗോപാൽ രത്‌നം സുബ്രഹ്മണ്യം അയ്യർ എന്ന ചെറുപ്പക്കാരൻ സിനിമയ്ക്ക് വേണ്ടി ആദ്യം ചെയ്തത് തന്റെ പേര് മാറ്റുക എന്നതാണ്. സിനിമയുടെ അതിർവരമ്പുകൾ മാറുമ്പോഴുള്ള വെല്ലുവിളികളെ നിരന്തരമായി പഠിച്ചു കൊണ്ട് നിങ്ങൾ നേരിട്ടു കൊണ്ടേയിരുന്നു. ഇന്ന് നിങ്ങൾ പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന ഒരു മാസ്റ്ററാണ്. വീട്ടിലെ തന്റെ വിളിപ്പേരും അച്ഛന്റെ ലാസ്റ്റ് നെയിമും കൂടി ചേർന്ന ഒരു പേര്, അതായിരുന്നു മണിരത്നം. ജന്മം കൊണ്ട് തമിഴനാണെങ്കിലും കന്നഡ സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 



അനിൽ കപൂറും ലക്ഷ്മിയും അഭിനയിച്ച പല്ലവി അനുപല്ലവി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതുപോലെ നേരിട്ട് സംവിധായകനായി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവും. ഒരു സംവിധായകന്റെയും അസിസ്റ്റന്റായി മണി പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകൾ എന്നും പുതുമ നിറഞ്ഞതും വേറിട്ടതായി മാറിയതും.പ്രശസ്ത ഛായാഗ്രഹകനായ ബാലു മഹേന്ദ്രയായിരുന്നു മണിരത്നത്തിന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. മികച്ച ഛായാഗ്രഹകനുള്ള കർണാടക സംസ്ഥാന പുരസ്കാരവും ബാലു മഹേന്ദ്രയ്ക്ക് ഈ ചിത്രത്തിൽ ലഭിച്ചിരുന്നു.

Find Out More:

Related Articles: