ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ചിരുന്നു: തിരിച്ചുവരവിനെക്കുറിച്ച് നടി പ്രിയ വാര്യർ!

Divya John
 ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ചിരുന്നു: തിരിച്ചുവരവിനെക്കുറിച്ച് നടി പ്രിയ വാര്യർ! ആദ്യ സിനിമയിൽ വലിയ സ്വീകാര്യത കിട്ടിയ കണ്ണിറുക്കൽ പിന്നീട് ആവർത്തിക്കേണ്ടി വന്നതിനെക്കുറിച്ച്‌ പറയുകയാണ് നടി പ്രിയ വാര്യർ. ആദ്യ മലയാള സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ മലയാളത്തിൽ സംഭവിയ്ക്കാൻ നാല് വർഷം വേണ്ടിവന്നു. അത് വലിയ ശ്രമകരവുമായിരുന്നു. എന്നാൽ സിനിമകളിൽ അവസരം ലഭിക്കാതിരുന്നതുകൊണ്ടല്ല ഇത്രയും താമസിച്ചത്, മറിച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ചാണ് ആ സിനിമകളിൽ അഭിനയിക്കാതിരുന്നതെന്നും താരം പറയുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ചിരുന്നതിനെക്കുറിച്ച് നടി പ്രിയ വാര്യർ.  ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ആരാധകർ ഒരുപാടുണ്ടായിരുന്നു.



 വിചാരിച്ചതിലും വേഗം അത് വൈറലാകുകയും ചെയ്തു. പിന്നീട് വന്ന എല്ലാ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഇതേ സ്വഭാവമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് നമുക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് എത്തണം. പക്ഷേ ഇത് സംഭവിക്കുന്നുണ്ടായിരുന്നില്ല. അടുത്ത സിനിമയിലേയ്ക്ക് വരുമ്പോൾ ആ മാറ്റം നമുക്ക് കാണിക്കാൻ പറ്റണം. പകരം ഒരേപോലെയുള്‌ല കഥാപാത്രങ്ങൾ മാത്രം ചെയ്താൽ എന്ത് കാര്യം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് പുറത്തേയ്ക്ക് വരാൻ പറ്റുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇത്രയും ഗ്യാപ്പ് വന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഫോർ ഇയേഴ്‌സിലേയ്ക്ക് എത്തിയത്. അത് നല്ല എക്‌സ്പീരിയൻസ് ആയിരുന്നു. ഫോർ ഇയേഴ്‌സിന് ശേഷമാണ് മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങൾ ലഭിച്ചുതുടങ്ങുന്നത്.



 ഇനി ഒരുപക്ഷേ നാളെ ഞാൻ കുറേ നല്ല സിനിമകൾ ചെയ്താൽ പോലും എന്നെ ആളുകൾക്ക് പരിചയപ്പെടുത്തുന്നത് ആദ്യ സിനിമയിലെ കണ്ണിറുക്കുന്ന സീൻ പറഞ്ഞുകൊണ്ടായിരിക്കും. ഇത് പൊട്ടിച്ച് പുറത്തുവരിക എന്ന് എനിയ്ക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അത് സാധിക്കാത വരും. സിനിമയേക്കാൾ കൂടുതൽ എനിക്ക് ലഭിച്ച പരസ്യങ്ങളിലാണ് കൂടുതലും ഈ ടൈപ്പ് കാസ്റ്റ് നേരിടേണ്ടിവന്നിട്ടുള്ളത്. പല ബ്രാന്റുകളും അവരുടെ പരസ്യത്തിന്റെ ഭാഗമായി കണ്ണിറുക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് തവണ ഇത് ചെയ്യേണ്ടി വന്നതോടെ, ഇനി ഇത്തരം പരസ്യങ്ങൾ ചെയ്യില്ല എന്ന് ഞാൻ തന്നെ തീരുമാനമെടുത്തു. സിനിമയിലും ഇത്തരം കഥകളോട് നോ പറയേണ്ടി വന്നു. ലൈവ് എന്ന സിനിമയിലാണ് പ്രിയ ഏറ്റവും ഒടുവിൽ  അഭിനയിച്ചത്.



ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ആരാധകർ ഒരുപാടുണ്ടായിരുന്നു. വിചാരിച്ചതിലും വേഗം അത് വൈറലാകുകയും ചെയ്തു. പിന്നീട് വന്ന എല്ലാ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഇതേ സ്വഭാവമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് നമുക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് എത്തണം. പക്ഷേ ഇത് സംഭവിക്കുന്നുണ്ടായിരുന്നില്ല. അടുത്ത സിനിമയിലേയ്ക്ക് വരുമ്പോൾ ആ മാറ്റം നമുക്ക് കാണിക്കാൻ പറ്റണം. പകരം ഒരേ പോലെ യുള്ള  കഥാപാത്രങ്ങൾ മാത്രം ചെയ്താൽ എന്ത് കാര്യം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് പുറത്തേയ്ക്ക് വരാൻ പറ്റുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇത്രയും ഗ്യാപ്പ് വന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഫോർ ഇയേഴ്‌സിലേയ്ക്ക് എത്തിയത്. അത് നല്ല എക്‌സ്പീരിയൻസ് ആയിരുന്നു. ഫോർ ഇയേഴ്‌സിന് ശേഷമാണ് മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങൾ ലഭിച്ചുതുടങ്ങുന്നത്.

Find Out More:

Related Articles: