ഡ്രെസ്സിലൊക്കെ ബ്ലഡ് സ്റ്റെയിനും; പ്രൊട്ടക്റ്റഡ് ആണെന്ന് കരുതി: പ്രോഗ്രാമ്മിനിടെ പീരിയഡ്സ് ആയതിനെ കുറിച്ച് നടി സ്വാസിക!

Divya John
 ഡ്രെസ്സിലൊക്കെ ബ്ലഡ് സ്റ്റെയിനും; പ്രൊട്ടക്റ്റഡ് ആണെന്ന് കരുതി: പ്രോഗ്രാമ്മിനിടെ പീരിയഡ്സ് ആയതിനെ കുറിച്ച് നടി സ്വാസിക! ഒരു ഫങ്ഷന് പോയപ്പോൾ ഉണ്ടായതാണ് ഈ അനുഭവം. എന്റെ പീരീഡ്‌സിന്റെ സമയത്താണ് ഞാൻ അവിടെ പോകുന്നത്. പോയി കഴിഞ്ഞു അവിടെ നമ്മൾക്ക് കുറെ സമയം ഇരിക്കേണ്ടതായി വന്നു. ഞാൻ പിരീഡ്‌സിനായി എന്റെ കാര്യങ്ങൾ ഒക്കെ എടുത്ത് ഓക്കേ ആണ്. ഞാൻ പ്രൊട്ടക്ടഡ് ആണെന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ എന്തുകൊണ്ടെന്ന് അറിയില്ല ക്ലൈമറ്റ് ഇഷ്യൂ കൊണ്ടാണോ എന്തോ പ്രശ്നം ആയി- സ്വാസിക പറയുന്നു. ജീവിതത്തിൽ താൻ നേരിട്ട അപ്രതീക്ഷിത അനുഭവത്തെ കുറിച്ച് പറയുകയാണ് സ്വാസിക വിജയ്. പിരീഡ്‌സിന്റെ ഫ്ലോ ഓവർ ആയി. പ്രോഗ്രാം കഴിഞ്ഞു ഞാൻ എണീറ്റപ്പോൾ ഡ്രെസ്സിൽ ഒക്കെയും ബ്ലഡിന്റെ സ്റ്റെയിൻ ആയി. പെട്ടെന്ന് ആൾക്കാർ അയ്യോ മോളെ എന്നൊക്കെ പറഞ്ഞപ്പോൾ, അയ്യോ എന്ന് ഞാൻ ആകും.



   ഒന്നാമത് ഇത്രയും ക്യാമറകൾക്ക് മുൻപിൽ നിൽക്കുന്നത് കൊണ്ട്. ആളുകളുടെ കണ്ണിൽ മാത്രം ആണെങ്കിൽ കുഴപ്പം ഇല്ലെന്ന് വയ്ക്കാം- സ്വാസിക- ജിഞ്ചർ മീഡിയയോട് പറയുന്നു. കുറെ നേരം ഇരിക്കേണ്ടതുകൊണ്ടാണോ എന്തോ കാര്യം ഇച്ചിരി സീൻ ആയി. നമ്മൾക്ക് അതിൽ ഒന്നും ചെയ്യാൻ ആകില്ലല്ലോ, മനഃപൂർവ്വം ഒന്നും ചെയ്ത കാര്യം അല്ല ഞാൻ വേഗം പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു. പിന്നെ തിരിച്ചു വന്നു. അവിടെ ഉണ്ടായിരുന്ന അതെ ആളുകളോട് ഒക്കെ സംസാരിച്ചിട്ടാണ് പോയത്. എനിക്ക് അപ്പോഴും അത് കണ്ടതിൽ ആയിരുന്നില്ല. ആരാണ് ഇത് ക്യാമറയിൽ പിടിച്ചുകൊണ്ട് പിറകിൽ നിക്കുന്നത് എന്നായിരുന്നു. അല്ലെങ്കിൽ ആരുടെ കൈയ്യിൽ ആയിരുന്നു മൊബൈൽ ഉള്ളത് എന്നായിരുന്നു എനിക്ക് ടെൻഷൻ. നമ്മൾ പെട്ടെന്ന് അതാണ് ആലോചിക്കുക നാളെ ഇത് എന്തായിട്ട് വാർത്ത വരും എന്നൊക്കെ ആയിരുന്നു മനസ്സിലെ ടെൻഷൻ.



  പക്ഷെ ഈ ഒരു അവസരത്തിൽ ഞാൻ ആളുകൾക്ക് നന്ദി പറയുന്നു. ഇത് വരെയും അങ്ങനെ ഒരു സംഭവം പുറത്തുവന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും അതിന്റെ സെൻസിൽ കണ്ടുകാണും സ്വാസിക പറഞ്ഞു. അതേസമയം സീതയുടെ ട്രോളുകൾ വൈറൽ ആയതിനെ കുറിച്ചും സ്വാസിക പറയുന്നു. ഇന്ദ്രന്റെ നെഞ്ചിൽ സീത എന്ന് എഴുതിയത് ഇങ്ങനെ ട്രോളുകൾ ആകും എന്ന് അറിയാമായിരുന്നു. അത് പൈങ്കിളി ആണെന്നും കഥയുള്ള കാര്യം അല്ലെന്നും അറിയാമായിരുന്നു. പക്ഷെ ട്രോളുകൾ വന്നത് സീരിയൽ വന്ന ശേഷം വർഷങ്ങൾക്ക് ശേഷം ആണ്. നമ്മൾ ഈ സീരിയൽ കൊടുക്കുന്നത് അമ്മമാർ അപ്പൂപ്പന്മാർ അമ്മൂമ്മമാർക്ക് ഒക്കെയാണ്. ബുദ്ധിജീവികളേ ഉദ്ദേശിച്ചല്ല നമ്മൾ അത് വിടുന്നത്. അത് ചോരയാണ് എന്ന് വിചാരിക്കുന്ന പാവം ആളുകൾക്ക് വേണ്ടിയാണ്.


  
  ചതുരം മൂവി ഇറങ്ങിയ സമയത്തുവന്ന കമന്റുകളളെക്കുറിച്ചും സ്വാസിക ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ സംസാരിക്കുന്നുണ്ട്. എ പടം എന്നാൽ ആണുങ്ങൾക്ക് വേണ്ടിയുള്ള പടം എന്നാണ് ചിലർ കരുതുന്നത്. എ പടം എന്നാണത് അഡൾട്ട്സ് ഒൺലി ആണ്. അത് ആണോ പെണ്ണോ ആരും ആകും. ഇതിനു ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കിട്ടി അതിനു അർഥം ആണുങ്ങൾ മാത്രം കാണേണ്ടത് എന്നല്ല. ഞാൻ അതിന് അപ്പോൾ തന്നെ മറുപടിയും കൊടുത്തിരുന്നു- സ്വാസിക പറഞ്ഞു!

Find Out More:

Related Articles: