അജയൻ്റെ രണ്ടാം മോഷണം ടീസറിനു നേരെ വിമർശനം: ഇത് മോഷണം ആണല്ലോ എന്ന് പ്രേക്ഷകർ!

Divya John
 അജയൻ്റെ രണ്ടാം മോഷണം ടീസറിനു നേരെ വിമർശനം: ഇത് മോഷണം ആണല്ലോ എന്ന് പ്രേക്ഷകർ! മലയാള സിനിമയിൽ പുത്തൻ കാഴ്ചകൾ ഒരുക്കാനെത്തുന്ന ഫാൻ്റസി ചിത്രത്തിൻ്റെ ടീസറിൽ അതിഗംഭീരമായ വിഷ്വൽ ട്രീറ്റാണ് നവാഗതനായ സംവിധായകൻ ജിതിൻ ലാൽ ഒരുക്കിയിരിക്കുന്നത്. എആർഎം അഥവാ അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻ്റെ ഒരു മിനിറ്റിലധിമുള്ള ടീസറാണ് സോഷ്യൽ മീഡിയയിലെത്തിയത്. യുവതാരം ടൊവിനോ തോമസിൻ്റെ ആക്ഷൻ രംഗങ്ങളാണ് ടീസറിൻ്റെ പ്രധാന ഹൈലൈറ്റ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ പേരു പോലെ തന്നെ മോഷണം ആണല്ലോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നു. ഭഗവാൻ്റെ ജ്യോതി വിളക്ക് കട്ട കള്ളൻ്റെ കഥയുടെ വിസ്മയക്കാഴ്ചയുടെ വരവ് അറിയിച്ച് എആർഎം ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ടീസറിൽ പകുതി സമയം കഴിയുമ്പോൾ ടൊവിനോ അവതരിപ്പിക്കുന്ന മണിയൻ്റെ ത്രില്ലടിപ്പിക്കുന്ന ഫൈറ്റ് സീനുകളുടെ കട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.



 ഈ ഭാഗത്തെ പശ്ചാത്തല സംഗീതമാണ് മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റ് സിനിമയുടെ വളരെ പ്രശസ്തമായ ബിജിഎമ്മിൻ്റെ മോഷണമാകുന്നത്. ദിലീപിൻ്റെ കരിയറിലെ തന്നെ വലിയ വിജയങ്ങളിലൊന്നായ രാമലീലയുടെ പശ്ചാത്തല സംഗീതമായിരുന്നു അത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഒരുക്കിയ രാമലീലയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും വളരെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. സീനുകളിൽ മുൻ സിനിമകളുടെ സാമ്യതയും പശ്ചാത്തല സംഗീതത്തിൽ മലയാളത്തിൽ നിന്നു തന്നെയുള്ള മറ്റൊരു ഹിറ്റ് സിനിമയുടെ തനിപ്പകർപ്പായതുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇപ്പോൾ രാമലീലയുടെ ഹിറ്റ് ബിജിഎമ്മിനു ചെറിയ പരിഷ്കാരം വരുത്തി എആർഎമ്മിൽ അവതരിപ്പിച്ചിരിക്കുകയാണെന്ന് ടീസർ വിലയിരുത്തിയ പലരും പറയുന്നു. ടൊവിനോയുടെ തകർപ്പൻ ഫൈറ്റ് സീനുകൾക്ക് ഈ ബിജിഎം ഊർജം പകരുന്നുണ്ടെങ്കിലും ഒറ്റ കേൾവിയിൽ തന്നെ രാമലീലയുടെ രംഗങ്ങളും മനസിലേക്കെത്തും. ഇതിനു പിന്നാലെ ദൃശ്യങ്ങളിലെ സമാനതയും എടുത്തു പറയുന്നുണ്ട്. 



ടൊവിനോയുടെ മണിയൻ്റെ വേഗതയുടെ അമ്പരപ്പ് മുന്നിൽ നിന്നവൻ്റെ മുഖത്ത് മിന്നിമറയുന്നത് ടൊവിനോയുടെ തന്നെ മിന്നൽ മുരളിയിലെ സീനിനു സമാനമാണ്. മലയാള ചിത്രങ്ങളായ ഒടിയൻ, കുമാരി എന്നീ സിനിമകളുടെ സമാനതകളും വിലയിരുത്തപ്പെടുന്നുണ്ട്. വിമർശനങ്ങൾ ഉയരുമ്പോഴും മലയാളത്തിൽ നിന്നുമുള്ള അടുത്തൊരു ദൃശ്യവിസ്മയമായിരിക്കും എആർഎം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ടൊവിനോ അവതരിപ്പിക്കുന്ന മണിയൻ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററും ടീസറുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതു കൂടാതെ രണ്ട് കഥാപാത്രങ്ങൾ കൂടി ചിത്രത്തിൽ ടൊവിനോയുടേതായി എത്തുന്നുണ്ട്. 1900, 1950, 1990 എന്നീ മൂന്നു കാലഘട്ടങ്ങളുടെ കഥയിൽ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും ടീസറും എത്താൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്.



ഇപ്പോൾ രാമലീലയുടെ ഹിറ്റ് ബിജിഎമ്മിനു ചെറിയ പരിഷ്കാരം വരുത്തി എആർഎമ്മിൽ അവതരിപ്പിച്ചിരിക്കുകയാണെന്ന് ടീസർ വിലയിരുത്തിയ പലരും പറയുന്നു. ടൊവിനോയുടെ തകർപ്പൻ ഫൈറ്റ് സീനുകൾക്ക് ഈ ബിജിഎം ഊർജം പകരുന്നുണ്ടെങ്കിലും ഒറ്റ കേൾവിയിൽ തന്നെ രാമലീലയുടെ രംഗങ്ങളും മനസിലേക്കെത്തും. ഇതിനു പിന്നാലെ ദൃശ്യങ്ങളിലെ സമാനതയും എടുത്തു പറയുന്നുണ്ട്. ടൊവിനോയുടെ മണിയൻ്റെ വേഗതയുടെ അമ്പരപ്പ് മുന്നിൽ നിന്നവൻ്റെ മുഖത്ത് മിന്നിമറയുന്നത് ടൊവിനോയുടെ തന്നെ മിന്നൽ മുരളിയിലെ സീനിനു സമാനമാണ്. മലയാള ചിത്രങ്ങളായ ഒടിയൻ, കുമാരി എന്നീ സിനിമകളുടെ സമാനതകളും വിലയിരുത്തപ്പെടുന്നുണ്ട്. വിമർശനങ്ങൾ ഉയരുമ്പോഴും മലയാളത്തിൽ നിന്നുമുള്ള അടുത്തൊരു ദൃശ്യവിസ്മയമായിരിക്കും എആർഎം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

Find Out More:

Related Articles: