തെലുങ്ക് പറഞ്ഞ് ആരാധകരെ അമ്പരപ്പിച്ചു നടി ഐശ്വര്യ റായ്! പൊന്നിയിൻ സെൽവനിൽ നന്ദിനിയുടെ സൗന്ദര്യം കണ്ട് മയങ്ങാത്തവരായി ആരും തന്നെയുണ്ടാകില്ല. നന്ദിനിയുടെ പകയിലൂടെയാണ് പൊന്നിയിൻ സെൽവന്റെ സഞ്ചാരവും. ചതിയ്ക്കാനായി കുതന്ത്രങ്ങൾ മെനയാൻ എന്നും മുൻപിൽ തന്നെയുണ്ടായിരുന്നു നന്ദിനി. ചോളന്മാരോടുള്ള അടങ്ങാത്ത പക ഒരു വിഷ സർപ്പത്തെ പോലെ ഉള്ളിൽ കൊണ്ടു നടക്കുന്നവൾ കൂടിയാണ് അവൾ. കരികാലൻ കടമ്പൂരിൽ എൻ കൈകളാൽ കൊല്ലപ്പെടും. കരികാലൻ കടമ്പൂരിൽ വരുമെന്ന് എന്താണുറപ്പ്. വരസൊല്ലിയത് നാൻ- എന്ന നന്ദിനിയുടെ ഡയലോഗൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കേട്ടിരുന്നത്.
ആദിത്ത കരികാലന്റെ പ്രണയിനി കൂടിയായിരുന്ന നന്ദിനിയെ അവതരിപ്പിച്ചത് ഇന്ത്യയുടെ സൗന്ദര്യ റാണി ഐശ്വര്യ റായ് ബച്ചനാണ്. ണ്ണെടുക്കാനാകാത്ത തരത്തിലുള്ള ഐശ്വര്യയുടെ ലുക്ക് ഇപ്പോൾ ഫാൻസ് പേജുകളിലും സോഷ്യൽ മീഡിയയിലും നിറയുകയാണ്. ചുവപ്പ് നിറത്തിലെ സൽവാറിൽ അതിമനോഹരിയായാണ് ഐശ്വര്യ പരിപാടിയിൽ പങ്കെടുത്തത്.തെലുങ്കിൽ ആരാധകെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ഐശ്വര്യ തന്റെ സംസാരം തുടങ്ങിയത്. ഇത്രയും ഗംഭീരമായ ഒരു സ്വീകരണമൊരുക്കിയതിന് എല്ലാവരോടും ഐശ്വര്യ നന്ദി പറഞ്ഞു. ജയം രവിയുടെ കൈപിടിച്ച് വേദിയിൽ നിൽക്കുന്ന ഐശ്വര്യയുടെ വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. അരുൾ മൊഴി വർമ്മനായാണ് ചിത്രത്തിൽ ജയം രവിയെത്തുന്നത്.
മണിരത്നത്തിനും സുഹാസിനിയ്ക്കുമൊപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.
മണി സാറിനോടുള്ള നന്ദി ആദ്യമേ പറയുന്നു. ഞാൻ എന്നും എപ്പോഴും ഇത് പറഞ്ഞ് കൊണ്ടേയിരിക്കും. ഇരുവർ, രാവണൻ, രാവൺ, ഗുരു ഇപ്പോൾ പൊന്നിയിൻ സെൽവൻ ഇത്രയും നല്ല അവസരങ്ങൾ എനിക്ക് നൽകിയതിന് നന്ദി സാർ. വളരാനും പഠിക്കാനും എനിക്ക് അവസരം നൽകിയതിന് വളരെ നന്ദി. ഞാനിപ്പോഴും പഠിച്ചു കൊണ്ടിക്കുകയാണ്, പഠിക്കുന്നത് തുടരും. ഈ സിനിമ ഒരു മാജിക്കാണ്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരനുഗ്രഹമാണെന്നും ഐശ്വര്യ പറഞ്ഞു.
പിന്തുണയ്ക്കും ആശംസകൾക്കുമെല്ലാം നന്ദി. ഞങ്ങളും നിങ്ങളെപ്പോലെ സിനിമ കാണാൻ വളരെ ആവേശത്തിലാണ്. ആരാധകരുടെ അളവറ്റ സ്നേഹത്തിനും താരം നന്ദി അറിയിച്ചു.ഐശ്വര്യ റായിയും വിക്രമും തമ്മിലുള്ള കോമ്പോ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആദിത്ത കരികാലന്റേയും നന്ദിനിയുടേയും രംഗങ്ങൾ ഇതിനോടകം തന്നെ ഹിറ്റാണ്. ഇതിന് മുൻപ് മണിരത്നത്തിന്റെ തന്നെ രാവൺ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.