പ്രേക്ഷക ഹൃദയത്തെ ആവാഹിച്ചിരുത്തുന്ന നൻപകൽ നേരം! രണ്ടു പ്രതിഭകളായ മമ്മൂട്ടിയും ലിജോയും ഒന്നിച്ച നൻപകൽ നേരത്തു മയക്കം കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. വലിയ പ്രതീക്ഷകൾ പലപ്പോഴും നിരാശയ്ക്ക് വഴിയൊരുക്കുമെങ്കിലും മമ്മൂട്ടിയും ലിജോയും തെറ്റിച്ചില്ല. ഒന്നിനൊന്ന് മികച്ച അനുഭവമാണ് ഇരുവരും നൻപകൽ നേരത്തു മയക്കത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കേരളത്തേയും തമിഴ്നാടിനേയും കുറിച്ചുള്ള ചെറിയൊരു വിവരണം പ്രദർശിപ്പിച്ചുകൊണ്ടാണ് നൻപകൽ നേരത്തു മയക്കം ആരംഭിക്കുന്നത്. മിനി ബസ്സിൽ വേളാങ്കണ്ണിയിൽ പോയി മടങ്ങുന്ന മൂവാറ്റുപുഴക്കാരായ ഒരു സംഘം മലയാളികൾ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തുമ്പോൾ യാദൃശ്ചികമായി നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഒരു ദിവസം ഉച്ച മുതൽ പിറ്റേ ദിവസം ഉച്ചവരെയുള്ള സമയത്താണ് തമിഴ് ഗ്രാമത്തിൽ ഈ കഥ നടക്കുന്നത്. കേരളത്തേയും തമിഴ്നാടിനേയും കുറിച്ചുള്ള ചെറിയൊരു വിവരണം പ്രദർശിപ്പിച്ചുകൊണ്ടാണ് നൻപകൽ നേരത്തു മയക്കം ആരംഭിക്കുന്നത്. മിനി ബസ്സിൽ വേളാങ്കണ്ണിയിൽ പോയി മടങ്ങുന്ന മൂവാറ്റുപുഴക്കാരായ ഒരു സംഘം മലയാളികൾ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തുമ്പോൾ യാദൃശ്ചികമായി നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.
ഒരു ദിവസം ഉച്ച മുതൽ പിറ്റേ ദിവസം ഉച്ചവരെയുള്ള സമയത്താണ് തമിഴ് ഗ്രാമത്തിൽ ഈ കഥ നടക്കുന്നത്.
മലയാളം മാത്രം സംസാരിക്കുകയും മലയാള ഗാനങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജയിംസ് മദ്യപാനത്തെ മാത്രമല്ല തമിഴന്റെ ഭക്ഷണത്തേയും ചായയിലെ അമിതമായ മധുരത്തേയും പോലും ഉൾക്കൊള്ളാനാവാത്തയാളാണ്. ചോറിനൊപ്പം മീൻ വറുത്തതുകൂടി കഴിക്കുന്ന തങ്ങളുടെ ബസ് ഡ്രൈവർ ചുളുവിൽ കമ്മീഷനടിച്ചാണ് ഹോട്ടലിലേക്ക് ആളെ എത്തിക്കുന്നതെന്ന ടിപ്പിക്കൽ മലയാളി മനസ്സുകൂടി സ്വന്തമായുള്ളയാളാണ് ജയിംസ്. എന്നിട്ടും തമിഴ്ഗ്രാമത്തിലെ തമിഴന്റെ മാത്രം ആത്മാവു പേറുന്ന സുന്ദരമാകുമ്പോൾ തമിഴല്ലാതെ അയാൾക്കറിയില്ല. ഹോട്ടലുകാരൻ നൽകിയ ചായയ്ക്ക് മധുരം പോരെന്ന് പറഞ്ഞ് പിന്നേയും രണ്ടു സ്പൂൺ കൂടി കൂട്ടിയിട്ട് വടയും കഴിച്ച്, വാതോരാതെ നാട്ടുകാരോട് കഥ പറഞ്ഞ്, അടുത്തുള്ള സിനിമാ തിയേറ്ററിൽ നിന്നും പുറത്തുവരുന്ന സംഭാഷണത്തിനനുസരിച്ച് രണ്ട് കഥാപാത്രങ്ങളെ ആസ്വദിച്ച് അവതരിപ്പിച്ച് കവേളാങ്കണ്ണിയിൽ നിന്ന് രാവിലെ മടങ്ങുന്ന മൂവാറ്റുപുഴക്കാരുടെ സംഘം ഏതോ ഗ്രാമത്തിലെ ഹോട്ടലിൽ ഉച്ച ഭക്ഷണവും കഴിഞ്ഞ് യാത്ര തുടരുന്നതിനിടെ എല്ലാവരും ബസ്സിലിരുന്ന് ഉറക്കം പിടിക്കുന്നു. അതിനിടയിൽ ഞെട്ടി എഴുന്നേൽക്കുന്ന ജയിംസ് പെട്ടെന്ന് ബസ് നിർത്താൻ ആവശ്യപ്പെടുകയും വയലുകൾക്കിടയിലൂടെ സമീപത്തെ ഗ്രാമത്തിലേക്ക് പോവുകയുമാണ്.
അവിടം മുതലാണ് അയാൾ മറ്റൊരാളാകുന്നത്. മമ്മൂട്ടി എന്ന നടൻ ജയിംസിലേക്കും സുന്ദരത്തിലേക്കും ഒരേസമയം പരകായ പ്രവേശം നടത്തുന്നു.ഹോട്ടലുകാരൻ നൽകിയ ചായയ്ക്ക് മധുരം പോരെന്ന് പറഞ്ഞ് പിന്നേയും രണ്ടു സ്പൂൺ കൂടി കൂട്ടിയിട്ട് വടയും കഴിച്ച്, വാതോരാതെ നാട്ടുകാരോട് കഥ പറഞ്ഞ്, അടുത്തുള്ള സിനിമാ തിയേറ്ററിൽ നിന്നും പുറത്തുവരുന്ന സംഭാഷണത്തിനനുസരിച്ച് രണ്ട് കഥാപാത്രങ്ങളെ ആസ്വദിച്ച് അവതരിപ്പിച്ച് കള്ളും കുടിച്ച് നടക്കുന്ന പൂർണ തമിഴനായി മാറുന്നു. ഉറക്കം മരണം പോലെയാണെന്നും ഉണരുന്നത് ജനനമാണെന്നുമുള്ള തിരുക്കുറളിലെ വരികൾ പറഞ്ഞു കേൾക്കുമ്പോൾ, തിരുക്കുറൾ നാടകത്തിനിടാൻ പറ്റിയ പേരെന്നാണ് ജയിംസ് പ്രതികരിക്കുന്നത്. സുനാമി വന്നപ്പോൾ കന്യാകുമാരിയിലെ ഇദ്ദേഹത്തിന്റെ പ്രതിമക്കു മേലെ തിര ആഞ്ഞുവീശിയെന്ന് പത്രത്തിൽ വായിച്ചെന്നും തിരുവള്ളുവരുടെ ഫോട്ടോ കാണിച്ച് ജയിംസ് പറയുന്നുണ്ട്. തിരുക്കുറുളെന്തെന്നും തിരുവള്ളുവരാരെന്നും അറിയാത്തൊരു മലയാളി മാത്രമാണ് ജയിംസ്. തിരുവള്ളുവർക്കു മേലെ ഒരലയ്ക്കും ആഞ്ഞടിക്കാനാവില്ലെന്ന മറുപടിയൊന്നും ജയിംസിന് ബോധിക്കുന്നതായിരുന്നില്ല.
മകൻ ജനിക്കുന്നതിന് മുമ്പേ ജയിംസിന്റെ ഭാര്യ സാലി നേർന്നതാണ് വേളാങ്കണ്ണി യാത്ര. മകൻ പ്ലസ് ടുവിലെത്തിയപ്പോഴാണ് അത് പൂർത്തിയാക്കാനായതു തന്നെ. പള്ളി മുറ്റത്ത് മുട്ടിലിഴഞ്ഞ് നേർച്ച നടത്തിയ സാലിയുടെ കാലുകൾ വേദനിക്കുകയും അതിന് ജയിംസ് മരുന്ന് പുരട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. പുറമേ പരുക്കനെങ്കിലും സ്നേഹമുണ്ട് അയാളുടെ ഉള്ളിലെപ്പോഴും.ഈ മനുഷ്യനാണ് തമിഴ് ഗ്രാമത്തിലെത്തിയപ്പോൾ തന്റെ വെള്ള മുണ്ട് അഴിച്ചു മാറ്റി സുന്ദരമായി തമിഴന്റെ 'മൂട്ടിയ ലുങ്കി' അയയിൽ നിന്നും എടുത്തണിഞ്ഞ് ഭാര്യ പൂങ്കുഴലിയെ വിളിച്ച് കാപ്പിയിടുന്നത്. 'സുന്ദര'ത്തെ കണ്ട് സ്തംബ്ധയായിപ്പോകുന്നത് പൂങ്കുഴലി മാത്രമല്ല, ഗ്രാമം തന്നെയാണ്. കണ്ണുകാണാത്ത പാട്ടിക്ക് പോലും തൊട്ടുനോക്കുമ്പോൾ ജയിംസിനെ സുന്ദരം തന്നെയായാണ് അനുഭവപ്പെടുന്നത്. ബസ്സ് നിർത്താൻ പറഞ്ഞ് ഇറങ്ങിപ്പോയയാൾ തിരിച്ചെത്താതിരുന്നതോടെ ബസ്സിലുള്ളവർ അന്വേഷിച്ചിറങ്ങുന്നു. അപ്പോഴേക്കും ജയിംസ് പൂർണമായും സുന്ദരമായിരുന്നു. തമിഴന്റെ 'ഔദ്യോഗിക ഇരുചക്ര വാഹനമായ ലൂന'യിൽ അയാൾ ഗ്രാമത്തിലെ പല സ്ഥലങ്ങളിലെത്തുന്നു, വീടുകളിൽ പാലു കൊടുക്കാൻ പോകുന്നു- അയാൾ ജയിംസായിരുന്നില്ല, സുന്ദരമായിരുന്നു.
തൊട്ടുമുമ്പിൽ നിൽക്കുന്ന തന്റെ നാട്ടുകാരെ മാത്രമല്ല ഭാര്യയേയും മകനേയും വരെ അയാൾ തിരിച്ചറിയുന്നില്ല. എന്നാൽ ഗ്രാമത്തിലെ മുഴുവനാളുകളേയും പേരെടുത്ത് വിളിക്കാനും സുന്ദരത്തിന്റെ ഭാര്യയേയും മകളേയും തന്റെ ഭാര്യയായും മകളായും കാണാനുമാവുന്നുണ്ട്. വീട്ടിലെ പട്ടിയെയും പശുവിനേയും പോലും അയാൾ പേരെടുത്ത് വിളിച്ച് സ്നേഹം പ്രകടിപ്പിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ചന്തയിലേക്ക് പോയി തിരിച്ചു വരാതെ ദുരൂഹമായി അപ്രത്യക്ഷനായ സുന്ദരമായിരുന്നു അയാൾ.തമിഴ് ഗ്രാമമാണെങ്കിലും മലയാളിക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. മലയാളിക്ക് മലയാള സിനിമയായും തമിഴന് തമിഴ് സിനിമയായും അനുഭവപ്പെടുന്ന മാന്ത്രികത തന്നെയാണ് നൻപകൽ നേരത്ത് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രി ഇരുട്ടുവെളുക്കുന്നതോടെ അതുവരെ കണ്ടതും കേട്ടതുമെല്ലാം നാടകം മാത്രമായിരുന്നോ എന്ന് പ്രേക്ഷകർക്ക് തോന്നിയേക്കാം.