നേരിട്ട് വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തെറ്റ് മനസിലായത്! പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള!

Divya John
 നേരിട്ട് വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തെറ്റ് മനസിലായത്! പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള! യുവതലമുറയിൽ പലരും മാതൃകയാക്കുന്നത് പൃഥ്വിരാജിനെയാണ്. കഥാപാത്രങ്ങളെ മനോഹരമാക്കാനായി അദ്ദേഹം നടത്താറുള്ള ശ്രമങ്ങളെക്കുറിച്ച് താരങ്ങൾ തന്നെ തുറന്ന് പറഞ്ഞിരുന്നു. പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇൻഡ്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പിള്ള വിശേഷങ്ങൾ പങ്കുവെച്ചത്. അഭിനയവും സംവിധാനവും നിർമ്മാണവുമൊക്കെയായി സജീവമാണ് പൃഥ്വിരാജ് സുകുമാരൻ. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. ഫാസിലായിരുന്നു പൃഥ്വിക്കായി സ്‌ക്രീൻടെസ്റ്റ് നടത്തിയത്. രഞ്ജിത് ചിത്രമായ നന്ദനത്തിലൂടെയായാണ് താരപുത്രൻ ശ്രദ്ധിക്കപ്പെട്ടത്.






   ഭാവിയിൽ താൻ സംവിധായകനായും നിർമ്മാണക്കമ്പനിയുമായുമൊക്കെ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.രണ്ട് മാസം ലീവെടുത്താണ് ഞാൻ ഊഴത്തിൽ അഭിനയിച്ചത്. ലാപ്‌ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാൻ റിപ്പോർട്ട് അയച്ചാലേ അവിടെയുള്ളവർക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളൂ. അത് ഓപ്പൺ ചെയ്താലേ അവിടെയുള്ളവർക്ക് പ്ലാൻ ചെയ്യാനാവുമായിരുന്നുള്ളൂ. അതിലായിരുന്നു എന്റെ ഫോക്കസ്. ജീത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെ സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിൽ കുറച്ചൊക്കെ അഹങ്കാരവുമുണ്ടായിരുന്നു. സ്വയം ഒരും അഭിമാനം തോന്നിയിരുന്നു. അതിന് നന്നായി വർക്ക് ചെയ്യാനുണ്ട്. അത് പ്രൗഡ് മൊമന്റ് തന്നെയായിരുന്നു.





  ലൊക്കേഷനിൽ ഞാൻ ലാപ് വെച്ച് ജോലി ചെയ്യുന്നതെല്ലാം പൃഥ്വിരാജ് കാണുന്നുണ്ടായിരുന്നു. എത്രയോ ആൾക്കാർ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടത്. അത് നീ എങ്ങനെയാണ് ഇത്ര ഈസിയായി കാണുന്നത്. കുറച്ച് ഇറിറ്റേഷനോടെയായാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അതിന് മുൻപ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. സാധാരണക്കാർ റിലാക്‌സേഷന് വേണ്ടിയാണല്ലോ സിനിമ കാണുന്നത്. എന്റെ മനസിലും അങ്ങനെയായിരുന്നു. സിനിമയെക്കുറിച്ചോ മേക്കിങ്ങിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നെനിക്ക് അറിയാവുന്ന മലയാള നടൻമാരിലൊരാൾ പൃഥ്വിരാജായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ശരിക്കും കൊണ്ടിരുന്നു. 





  സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഞാനപ്പോഴാണ് മനസിലാക്കിയത്. അതിന് ശേഷമായാണ് ഞാൻ ബ്രേക്കെടുത്തത്. എനിക്ക് സിനിമയിലും ജോലിയിലും നൂറ് ശതമാനം കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.എനിക്ക് കരിയറിൽ ഫോക്കസ് ചെയ്യണമായിരുന്നു. ബ്രേക്കിന് ശേഷം വന്നപ്പോൾ മികച്ച അവസരങ്ങളായിരുന്നു എനിക്ക് ലഭിച്ചത്. രണ്ടാംവരവിൽ നന്നായി ഹാർഡ് വർക്ക് ചെയ്തിരുന്നു. ഇതും എനിക്ക് ചെയ്യണമെന്നൊക്കെയായിരുന്നു ക്യാരക്ടറിനെക്കുറിച്ച് കേൾക്കുമ്പോൾ എനിക്ക് തോന്നിയത്. ക്യാരക്ടർ നല്ലതാണെങ്കിൽ ഞാൻ പോയി ചെയ്യുമായിരുന്നു. പോയി ചെയ്യൂ, എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്നായിരുന്നു ഓഫീസിൽ നിന്നും പറഞ്ഞത്. അത്രയും സപ്പോർട്ടീവായിരുന്നു അവർ.

Find Out More:

Related Articles: