'എൽസിയു'വിലേക്ക് സൂര്യയ്ക്കു പിന്നാലെ വിജയും എത്തുന്നു!

Divya John
 'എൽസിയു'വിലേക്ക് സൂര്യയ്ക്കു പിന്നാലെ വിജയും എത്തുന്നു! ഇംഗ്ലീഷ് സിനിമകളിൽ കണ്ടിരുന്ന ഒരു സിനിമയിലെ കഥാപാത്രങ്ങൾ‌ പിന്നീട് പല സിനിമകളിൽ‌ എത്തുന്നതും പല സിനിമകളിലെ കഥാപാത്രങ്ങൾ ഒരുമിച്ച് പുതിയൊരു സിനിമയിൽ ഒന്നിക്കുന്നതും യൂണിവേഴ്സായി കണക്കാക്കാറുണ്ട്. അത്തരത്തിൽ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജും തമിഴ് സിനിമയിൽ മറ്റൊരു യൂണിവേഴ്സിനു തുടക്കം കുറിച്ചിരുന്നു. ഇപ്പോൾ മാസ്റ്ററിനു ശേഷം വിജയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് ലോകേഷ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകേഷിൻ്റെ സിനിമാറ്റിക് യൂണിവേഴ്സ് വളരുകയാണ്. തമിഴ് സിനിമ എല്ലാക്കാലവും വിസ്മയിപ്പിക്കാറുള്ളതാണ്.




    മാസ് മസാല ചിത്രങ്ങളും ക്ലാസ് യൂണിക് സിനിമകളും അവിടെനിന്നും ഒരേ സമയം എത്തും. ബജറ്റിൻ്റെ പെരുമ കൊണ്ടുള്ള ബ്രഹ്മാണ്ഡ സിനിമകളും പരീക്ഷണ ആശയങ്ങളും അവിടെ ഒരുപോലെ സാധ്യമാകുന്നു. ഇപ്പോൾ‌ തമിഴ് സിനിമയിൽ ഏറെ ചർച്ച ചെയ്യുന്നത് സംവിധായകൻ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ചാണ്. ആക്ഷൻ‌ ത്രില്ലറായി ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെയാണ് ഇന്ത്യൻ സിനിമയിൽ ആദ്യമായി സിനിമാറ്റിക് യൂണിവേഴ്സ് എന്ന ആശയം ലോകേഷ് ഒരുക്കിയത്. അതു പിന്നീട് പ്രേക്ഷകരും ഏറ്റെടുത്തതോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ എൽ‌സിയു എന്നു പേരു വിളിക്കാൻ തുടങ്ങി. ഇതിനോടകം കൈതിയിലൂടെ കാർത്തിയും വിക്രമിലൂടെ കമലഹാസനും ഇരു ചിത്രങ്ങളിലും താരമായെത്തി നരേനും എൽസിയുവിൻ്റെ ഭാഗമായി.






 പക്കാ കൊമേഴ്സ്യൽ പാക്കേജിൽ ഒരുക്കുന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ പൾസ് കൃത്യമായി മനസിലാക്കിയ സംവിധായകനാണ് ലോകേഷ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിജയ് നായകനാകുന്ന ചിത്രവും എൽ‌സിയു സീരിസിൽ ഉൾപ്പെടുന്നതാണ്. ഇതോടെ കാർത്തിയുടെ കൈതിയും കമലഹാസൻ്റെ വിക്രമും പിന്നാലെ വിജയുടെ പുതിയ ചിത്രവും എൽ‌സിയു ലോകം സൃഷ്ടിക്കുകയാണ്. ചിത്രത്തിൽ വില്ലന്മാരുടെ നിരയിൽ ഹിന്ദിയിൽ നിന്നും സഞ്ജയ് ദത്തും മലയാളത്തിൽ നിന്നും നിവിൻ പോളിയുമടക്കമുള്ള വലിയ താരങ്ങൾ അണിനിരക്കും. വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. 2021 ലെ സൂപ്പർ ഹിറ്റ് ചിത്രം മാസ്റ്ററിനു ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രം ഹെവി ആക്ഷൻ ത്രില്ലറായിരിക്കും. വിക്രം സീനിമയുടെ ക്ലൈമാക്സിൽ റോളക്സ് എന്ന കഥാപാത്രവുമായി എത്തിയ സൂര്യയെ പ്രേക്ഷകർക്കു മറക്കാനാവില്ല. മയക്കു മരുന്നു സംഘത്തിൻ്റെ തലവനും കൊടൂര വില്ലനുമായ റോളക്സായി സൂര്യ വിസ്മയിപ്പിക്കുകയായിരുന്നു. 






റോളക്സ് ഒരിക്കലും നല്ലവനല്ലെന്ന് ലോകേഷ് തന്നെ പറഞ്ഞിട്ടുമുണ്ട്. സൂര്യ റോളക്സായി ഇടം പിടിച്ച എൽസിയുവിലേത്താണ് ഇതോടെ വിജയും എത്തുന്നത്. വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ ലോകേഷ് ചിത്രങ്ങളിലൂടെ തമിഴ് സൂപ്പർ താരങ്ങൾ ഒന്നിച്ചു സ്ക്രീനിലെത്തുമെന്നു പ്രതീക്ഷിക്കാം. 2019 ൽ സൂപ്പർ ഹിറ്റായ കൈതിയിൽ ദില്ലി എന്ന കഥാപാത്രത്തെയാണ് കാർ‌ത്തി അവതരിപ്പിച്ചത്. പിന്നീട് 2022 ൽ കമലഹാസൻ്റെ വിക്രത്തിൽ ഉത്തർപ്രദേശിലാണ് ദില്ലിയുള്ളതെന്നുള്ള മെൻഷൻ നൽകിയിരുന്നു. ഇതിനു പിന്നാലെ കമലഹാസൻ്റെ വിക്രത്തിൻ്റെ രണ്ടാം ഭാഗവുമുണ്ടാകുമെന്നു സംവിധായകൻ പറഞ്ഞിട്ടുണ്ട്. കന്നട സൂപ്പർ സ്റ്റാർ യഷും തെലുങ്കിൽ നിന്നുള്ള യുവതാരങ്ങളും ഭാവിയിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഭാഗമാകുമെന്നാണ് വിവരം. വിജയ് നായകനാകുന്ന ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്നത് കാർത്തി നായകനാകുന്ന കൈതി രണ്ടാം ഭാഗമാണ്.

Find Out More:

lcu

Related Articles: