അമൃതയെ ചേർത്ത് നിർത്തി ഗോപി സുന്ദർ; പുതിയ ചിത്രം വൈറൽ! അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് അമൃത സുരേഷും ഭർത്താവ് ഗോപി സുന്ദറും. തങ്ങളുടെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അമൃത ജനിച്ചത്. അമൃതയുടെ സഹോദരി അഭിരാമിയും സംഗീതലോകത്ത് ശ്രദ്ധേയയാണ്. ഗോപി സുന്ദറിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം പരസ്യമാക്കിയത്.
ഇപ്പോഴിത ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമൃത. എന്റെ മഴ.. എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതേചിത്രം തന്നെ ഗോപിസുന്ദറും പങ്കുവച്ചിട്ടുണ്ട്. സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും ചൂടിയിട്ടുണ്ട് അമൃത. പച്ച നിറത്തിലെ ഷർട്ടാണ് ഗോപി സുന്ദറിന്റെ വേഷം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഞങ്ങളുടെ പ്രണയം സ്വഭാവികമായി സംഭവിക്കുകയായിരുന്നു എന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു.
എന്നാൽ അമൃതയും ഗോപിസുന്ദറും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാൽ വിമർശനങ്ങളുടെ പെരുമഴയാണ് കമന്റുകളായി വരാറ്. എന്നാൽ തങ്ങൾക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെയൊന്നും ഇരുവരും വകവയ്ക്കാറില്ല. ഒരുമിച്ചുള്ള യാത്രകളിലും സംഗീത പരിപാടികളിലും സിനിമകളിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണിപ്പോൾ ഇരുവരും.
മനോഹരമായ ഒരു പ്രണയകഥയാണ് തങ്ങളുടേതെന്നാണ് ഗോപി സുന്ദർ പറയുന്നത്.
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. ഷോ അവസാനിച്ചതിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. സ്വന്തമായി മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് അമൃത. സ്റ്റേജ് പരിപാടികളിലും അമൃത ആക്ടീവാണ്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. ചിത്രം വൈറലായി മാറിയതിന് പിന്നാലെയാണ് അമൃതയുമായി ഒന്നിച്ചു എന്ന് ഗോപി സുന്ദറും അറിയിച്ചത്. പിന്നാലെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുന്നുമുണ്ട്.