'പാപ്പ'നിലെ ഇരുട്ടൻ ചാക്കോയുടെ പ്രകടനം; ഏവരേയും വിസ്മയിപ്പിക്കുന്ന നടൻ ഷമ്മി തിലകന്റെ അഭിനയമികവ്! ഏവരേയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടൻ നടത്തിയിരിക്കുന്നതെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. സോഷ്യൽമീഡിയയിലുൾപ്പെടെ പലരും നടന് അഭിനന്ദനങ്ങൾ ചൊരിയുകയാണ്. ഇപ്പോഴിതാ സംവിധായകൻ വിനോദ് ഗുരുവായൂർ ഷമ്മി തിലകനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച 'പാപ്പൻ' എന്ന സിനിമ തീയേറ്ററുകളിൽ തരംഗമാവുകയാണ്. ചിത്രത്തിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.
''നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിൻറെ മകനിലൂടെ... പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം... മോശമാക്കില്ല.... ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകൻറെ ഇരുട്ടൻ ചക്കോയും'', വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒട്ടുമിക്ക എല്ലാ തീയേറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറിക്കൊണ്ടിരിക്കുന്നത്. തീയേറ്ററകളിലെത്തി ഇതിനകം 11.56 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം 3.16 കോടി കളക്ഷൻ നേടിയിരുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഷമ്മി തിലകൻ സംവിധായകൻ ജോഷിക്ക് നന്ദിയർപ്പിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന "കരുതലിന്", എന്നെ പരിഗണിക്കുന്നതിന്..!
എന്നിലുള്ള വിശ്വാസത്തിന്..!, എന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം... മോശമാക്കില്ല.... ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകൻറെ ഇരുട്ടൻ ചക്കോയും'', വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.