മോഹൻലാൽ ഡബിൾ റോളിലെത്തിയ മായാമയൂരത്തെക്കുറിച്ച് സിബി മലയിൽ!

Divya John
 മോഹൻലാൽ ഡബിൾ റോളിലെത്തിയ മായാമയൂരത്തെക്കുറിച്ച് സിബി മലയിൽ! ആകാശദൂത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രഞ്ജിത്ത് മായാമയൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ഇരട്ട സഹോദരങ്ങളുടെ കഥയിലെ വൈരുദ്ധ്യം എന്നെ ആകർഷിച്ചിരുന്നു. തികച്ചും വ്യത്യസ്തരായി ജീവിക്കുന്ന ഇരട്ട സഹോദരങ്ങളാണല്ലോ ചിത്രത്തിലേത്. ഒരാൾ നഗരത്തിൽ പരിഷ്‌ക്കാരിയായി ജീവിക്കുന്നു, മറ്റെയാൾ ഗ്രാമത്തിൽ തനിനാടനായും ജീവിക്കുന്നു. ആദ്യപകുതിയിൽ ഒരാൾ വരികയും രണ്ടാമത്തെ പകുതിയിൽ മാത്രം രണ്ടാമത്തെയാൾ വരികയും ചെയ്യുന്നു. അങ്ങനെ താൽപര്യമുള്ളൊരു കഥയാണ്. കേട്ടപ്പോൾ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ആകാശദൂത് വലിയ ഹിറ്റായി മാറുകയായിരുന്നു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി മാറുകയായിരുന്നു അത്. വരിക്കാശ്ശേരി മനയിൽ നിന്നും മാറ്റി ചിത്രീകരിക്കാമെന്നായിരുന്നു കരുതിയത്. അങ്ങനെയാണ് കൊല്ലങ്കോട് പാലസും ലൊക്കേഷനാക്കിയത്.




മോഹൻലാലിന്റെ രൂപത്തിലും കുറേ മാറ്റങ്ങൾ വരുത്തിയിരുന്നു. ഡബിൾ റോൾ അദ്ദേഹം ഈസിയായി അവതരിപ്പിക്കുകയും ചെയ്തു. മോഹൻലാൽ ഡബിൾ റോളിലാണെന്ന വിവരം റിലീസ് സമയത്ത് വരെ നമ്മൾ എവിടെയും പറഞ്ഞിരുന്നില്ല. മോഡേണായുള്ള ലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ കൊടുത്തത്. മോഹൻലാൽ മരിക്കുന്ന സീനിലാണ് ഇന്റർവെൽ. അത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. മോഹൻലാൽ മരിച്ചു, ഇനിയെന്ത് സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഞങ്ങൾ പ്രതീക്ഷിച്ച പോലെയൊരു അഭിപ്രായമായിരുന്നില്ല ചിത്രത്തിന് ലഭിച്ചതെന്നും സിബി മലയിൽ പറയുന്നു. നഗരത്തിലും ഗ്രാമത്തിലുമായി ചിത്രീകരിക്കേണ്ട സിനിമയായിരുന്നു. ആദ്യഘട്ട ഷൂട്ടിംഗ് ബാംഗ്ലൂരിൽ നടത്താമെന്നായിരുന്നു കരുതിയത്. ആ സമയത്താണ് ശോഭനയടെ ഡേറ്റിനായി ചോദിച്ചത്. ബാംഗ്ലൂർ ഷെഡ്യൂളിന് ശേഷം മാത്രം ശോഭന മതിയായിരുന്നു. പക്ഷേ, ഞങ്ങൾ ചോദിച്ച ഡേറ്റിൽ അവർ ഫ്രീയല്ലായിരുന്നു. ഫ്രീയായിട്ടുള്ള ഡേറ്റ് പറഞ്ഞിരുന്നു. ആ സമയത്ത് രണ്ടാം പകുതി എഴുതിയിരുന്നില്ല.



ശോഭനയുടെ ഡേറ്റ് കിട്ടിയതോടെ ബാംഗ്ലൂർ മാറ്റി പാലക്കാടും പരിസരങ്ങളിലുമായി രണ്ടാം പകുതി ചിത്രീകരിക്കുകയായിരുന്നു. ആകാശദൂത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രഞ്ജിത്ത് മായാമയൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ഇരട്ട സഹോദരങ്ങളുടെ കഥയിലെ വൈരുദ്ധ്യം എന്നെ ആകർഷിച്ചിരുന്നു. തികച്ചും വ്യത്യസ്തരായി ജീവിക്കുന്ന ഇരട്ട സഹോദരങ്ങളാണല്ലോ ചിത്രത്തിലേത്. ഒരാൾ നഗരത്തിൽ പരിഷ്‌ക്കാരിയായി ജീവിക്കുന്നു, മറ്റെയാൾ ഗ്രാമത്തിൽ തനിനാടനായും ജീവിക്കുന്നു. ആദ്യപകുതിയിൽ ഒരാൾ വരികയും രണ്ടാമത്തെ പകുതിയിൽ മാത്രം രണ്ടാമത്തെയാൾ വരികയും ചെയ്യുന്നു. 



അങ്ങനെ താൽപര്യമുള്ളൊരു കഥയാണ്. കേട്ടപ്പോൾ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ആകാശദൂത് വലിയ ഹിറ്റായി മാറുകയായിരുന്നു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി മാറുകയായിരുന്നു അത്.
തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള സിബി മലയിലിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൗമുദി മൂവീസ് അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്. മായാമയൂരമെന്ന ചിത്രത്തെക്കുറിച്ച് വാചാലനായും അദ്ദേഹം എത്തിയിരുന്നു.

Find Out More:

Related Articles: