'777 ചാർളി'; രണ്ടാം വാരത്തിൽ 'ചാർളി'യുടെ വിജയക്കുതിപ്പ്‌ തുടരുന്നു!

Divya John
 '777 ചാർളി'; രണ്ടാം വാരത്തിൽ 'ചാർളി'യുടെ വിജയക്കുതിപ്പ്‌ തുടരുന്നു! ചിത്രം കണ്ട എല്ലാ പ്രേക്ഷകരുടെയും കണ്ണ് നനയിച്ച ചിത്രം മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. അതിനോടാനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിന്റെ ഗുഡ്സ് ആൻഡ് സർവ്വീസ്‌ നികുതിയിൽ '777 ചാർളി'യ്ക്ക്‌ ഇളവ് ലഭിച്ചു എന്ന വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. സിനിമ നൽകുന്ന മഹത്തായ ആശയം കൂടുകൾ ആളുകളിലേയ്ക്കെത്തണം എന്ന ലക്ഷ്യത്തിലാണ്‌ സർക്കാറിൻറെ ഈ തീരുമാനം. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 10 ന് തീയേറ്റർ റിലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘777 ചാർളി’യ്‌ക്ക് കർണ്ണാടകയിൽ എസ്ജിഎസ്ടി നികുതിയിളവിന് അനുമതി ലഭിച്ചു.



   സ്നൂബിയുടെ വിയോഗവും ഓർമകളും സങ്കടത്തോടെ പ്രസ് മീറ്റിൽ പങ്കുവെച്ച അദ്ദേഹവും സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞിരുന്നു. കേരളത്തിലും ഒരന്യഭാഷാ ചിത്രത്തിന്‌ ഇന്നോളം ലഭിച്ചിട്ടില്ലാത്തത്ര അഭിപ്രായമാണ്‌ ചിത്രത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 777 ചാർളി’ കണ്ട് തൻറെ വളർത്തുനായയായ സ്നൂബിയെ ഓർമ്മവന്നെന്ന് പറഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിരുന്നു.അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ നോബിൻ പോൾ സംഗീതം ഒരുക്കിയിരിക്കിയ ഗാനങ്ങൾ ഹൃദയസ്പർശമാണ്. 



  വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരുമാണ് തയ്യാറാക്കിയത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ് അതാത്‌ ഭാഷകളിൽ വിതരണത്തിനെത്തിച്ചത്. പി.ആർ.ഓ. മഞ്ജു ഗോപിനാഥ്‌, മാർക്കറ്റിംഗ്‌ ഹെയിൻസ്‌. പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിൻറെ ജീവിതത്തിലേക്ക് ചാർളി എന്ന നായകുട്ടി കടന്നുവരുന്നതിനുശേഷം ഇരുവരുടെയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൻറെ പ്രമേയം.



എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിൻറെ ജീവിതത്തിലേയ്ക്ക്‌ ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌.  777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌, സംവിധായകനും നിർമ്മാതാവുമായ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നടനും നിർമ്മാതാവുമായ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം വഹിച്ചിരിക്കുന്നത്.‌

Find Out More:

Related Articles: