മൂന്ന് പെണ്ണുങ്ങളുടെ അതിജീവന കഥ; 'നജ'!

Divya John
  മൂന്ന് പെണ്ണുങ്ങളുടെ അതിജീവന കഥ; 'നജ'! മാഗ്‌നം ഓപസ് മീഡിയയുടെ ബാനറിൽ പ്രവാസി മാദ്ധ്യമപ്രവർത്തകൻ കൂടിയായ ഷംനാദ് കരുനാഗപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രതിസന്ധികളെ ആത്മധൈര്യത്തോടെ അതിജീവിച്ച മൂന്ന് മലയാളി വനിതകളുടെ ജീവിതപോരാട്ടത്തിന്റെ കഥയാണ് 'നജ' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നു. നവാഗതനായ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിർവഹിക്കുന്ന 'നജ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഷൂട്ടിംഗും ആരംഭിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് ഗോപാലും രാജേഷ് പീറ്റർ നിർവ്വഹിക്കുന്നു.ജോയ് മാത്യൂ, നിയാസ്, മുജീബ്, റിയാസ് നർമ്മകല, അൻഷാദ്, ജയൻ കൊടുങ്ങല്ലൂർ, അബി ജോയ്, നഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, സുരേഷ് ശങ്കർ, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അൻഷാദ്, നിദ ജയിഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





    എഡിറ്റിംഗ് അൻഷാദ് ഫിലിംക്രാഫ്റ്റ്സ്, പ്രൊഡക്ഷൻ ഡിസൈനർ നിസാർ പള്ളിക്കശേരിൽ, പ്രൊഡക്ഷൻ കൺസൾട്ടന്റ് ബെവിൻ സാം, ഫിനാൻസ് കൺട്രോളർ സാദിഖ് കരുനാഗപ്പള്ളി, പ്രൊഡക്ഷൻ മാനേജർ റഹ്മാൻ മുനമ്പത്ത്, ഗാനരചന ബാബു വെളപ്പായ, കെ സി അഭിലാഷ്. സംഗീതം ശ്രേയസ് അജിത്ത്, സത്യജിത്ത്, ഗായകർ സീത്താരാ കൃഷ്ണകുമാർ, സത്യജിത്ത്,ഷബാന അൻഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി വി ജയമോഹൻ, സൗണ്ട് ഡിസൈൻ ജോസ് കടമ്പനാട്, കോസ്റ്റ്യൂം ഡിസൈനർ സക്കീർ ഷാലിമാർ, ആർട്ട് മനോഹരൻ അപ്പുക്കുട്ടൻ, കൊറിയോഗ്രാഫി വിഷ്ണു,






    സ്റ്റിൽസ് സന്തോഷ് ലക്ഷ്മൺ, ഡിസൈൻ ഷനുഹാൻ ഷാ റൈകർ, പി.ആർ.ഒ. എ എസ് ദിനേശ്. അതുപോലെ തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാകില്ല.
എന്നാൽ, ഇതിൽ പല പ്രണയങ്ങളും പൂർണതയിൽ എത്താറില്ല. പാതിവഴിയിൽ മുറിഞ്ഞ് പോകുന്ന പ്രണയങ്ങൾ ജീവിതത്തിൽ സമ്മാനിക്കുക വിരഹങ്ങൾ മാത്രമാവും. ആ അവസ്ഥയിൽ നിന്ന് മോചിതനാകാനും തനിക്ക് അടുത്തുള്ള ഇഷ്ടങ്ങൾ തിരിച്ചറിയാനും പലർക്കും കഴിയാറില്ല. അല്ലെങ്കിൽ ശ്രമിക്കാറില്ല....







എന്നാൽ, ആ ഇഷ്ടങ്ങൾ തിരിച്ചറിയാൻ സമയം കണ്ടെത്തിയാൽ മികച്ചൊരു തുടക്കമാവും ജീവിതത്തിൽ ലഭിക്കുക. അത്തരമൊരുകഥ പറയുന്ന ഹ്രസ്വ ചിത്രമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയിരിക്കുന്ന 'സോൾമേറ്റ്'. സാരംഗ് വി ശങ്കർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് 'സോൾമേറ്റ്' സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. നാലര ലക്ഷത്തിനടുത്ത് കാഴ്ചക്കാരെ ചിത്രം നേടിക്കഴിഞ്ഞു.

Find Out More:

Related Articles: