ശക്തമായ രാഷ്ട്രീയം മുന്നോട്ടു വച്ച് കെ.എം കമലിന്റെ സംവിധാനത്തിലൂടെയുള്ള പട വിജയ പാതയിൽ; കുറിപ്പ് വൈറലാകുന്നു! കേരളത്തിന്റെ സമരചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വർഷങ്ങൾക്ക് മുൻപ് അയ്യങ്കാളിപ്പട നടത്തിയ യഥാർഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 1996 ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലു പേർ കളക്ടറെ ബന്ദിയാക്കുകയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രശാന്ത് പ്രഭ ശാർങ്കധരൻ എന്ന ഒരു സിനിമാസ്വാദകൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കെ.എം കമൽ സംവിധാനം ചെയ്യുന്ന ചിത്രം പട തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ശക്തമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. കേരളത്തിന്റെ സമരചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വർഷങ്ങൾക്ക് മുൻപ് അയ്യങ്കാളിപ്പട നടത്തിയ യഥാർഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 1996 ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലു പേർ കളക്ടറെ ബന്ദിയാക്കുകയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രശാന്ത് പ്രഭ ശാർങ്കധരൻ എന്ന ഒരു സിനിമാസ്വാദകൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാത്രമല്ല 'കേരളത്തിൽ പരിഹരിച്ചു എന്ന് പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്ന ആദിവാസി ഭൂപ്രശ്നം വീണ്ടും ചർച്ചയാക്കാനും കേരള മോഡലിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ചർച്ചകൾക്കും മുത്തങ്ങ വരെയെത്തിയ സമരങ്ങൾക്കും തുടക്കം കുറിക്കാനും കാരണമായ, കേരളത്തെ ഞെട്ടിച്ച ആക്ഷനായിരുന്നു 1996 ൽ അയ്യങ്കാളിപ്പട നടത്തിയത്. മാവോയിസ്റ്റ് സംഘടന എന്ന് ആരോപിക്കപ്പെടുന്ന അയ്യങ്കാളിപ്പട പാലക്കാട് ജില്ലാ കലക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡിയെ കളക്ടറുടെ ചേംബറിൽ പത്ത് മണിക്കൂറോളം ബന്ദിയാക്കി വെച്ചത് സ്വതന്ത്ര ഇന്ത്യയിലെ അപൂർവ സംഭവമായിരുന്നു..'
കുറിപ്പിലെ വാക്കുകൾ ഇങ്ങനെ. ഒപ്പം 'കളക്ടർ അല്ല യഥാർത്ഥ ബന്ധി ആദിവാസികളും അവരുടെ ജീവിതങ്ങളുമാണ് കാലങ്ങളായി ബന്ധിയാക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത പുരോഗമന സമൂഹം എന്ന് പറയപ്പെടുന്ന കേരളത്തോടും ഇവിടുത്തെ ഭരണവർഗ്ഗങ്ങളോടും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് 'പട'..അയങ്കാളി പടയുടെ ആക്ഷന് ശേഷവും സവർണ ദല്ലാൾ ഭരണകൂടവും ഇവിടുത്തെ പൊതുസമൂഹവും ആ ജനതയോട് നിരന്തരം കാട്ടുന്ന അനീതിക്കെതിരെ യുള്ള പ്രതിഷേധം കൂടിയാണ് സിനിമയിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.. അതുകൊണ്ട് തന്നെ കേരളീയ സമൂഹത്തിൽ നീതി ബോധമുള്ളവരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ 'പട' കാരണമാകും എന്നതിൽ തർക്കമില്ല..' കുറിപ്പിൽ പറയുന്നു.