ദുൽഖറിന്റെ 'സല്യൂട്ട്' ഒടിടിയിൽ ഉടനെത്തും!

Divya John
 ദുൽഖറിന്റെ 'സല്യൂട്ട്' ഒടിടിയിൽ ഉടനെത്തും! റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്. ബോബി ആൻഡ് സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അരവിന്ദ് കരുണാകരൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ബോളിവുഡ് നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.






    മുംബൈ പൊലീസ് എന്ന ഹിറ്റിന് ശേഷം മറ്റൊരു പൊലീസ് കഥയുമായി റോഷൻ ആൻഡ്രൂസ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന വിവരം ദുൽഖർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ചിത്രമെന്നാണ് പ്രദർശനത്തിനെത്തുക എന്ന കാര്യം അറിയിച്ചിട്ടില്ല. മുൻപ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. റോഷൻ ആൻഡ്രൂസും ദുൽഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.






  ചിത്രത്തിന്റെ ട്രെയ്ലറിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അസ്‌ലം പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദാണ്. അതേസമയം പറവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സൗബിൻ-ദുൽഖർ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് 'ഓതിരം കടകം.' ഇന്നലെ സൗബിൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സൗബിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ചിത്രം. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.







   ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് സൗബിൻ വ്യക്തമാക്കുന്നത്. സൗബിൻ എന്ന സംവിധായകനെ ലോകം തിരച്ചരിഞ്ഞ ചിത്രമായിരുന്നു പറവ. ഒരു നല്ല സംവിധായകൻ നല്ല നടൻകൂടിയാണെന്ന് സൗബിൻ പലവട്ടം തെളിയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ക്യാമറയ്ക്കു പിന്നിൽ നിരന്ന സൗബിൻ മുന്നിലേക്കെത്തി ആളുകളെ കുടുകുടാ ചിരിപ്പിച്ചു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രിലെ തമാശക്കാരനെയല്ല പിന്നീടങ്ങോട്ട് നമ്മൾ കണ്ടത്. കോപവും കണ്ണീരും നിസ്ലഹായതയും കുട്ടിത്തവുമെല്ലാം അനായസം മിന്നിമറയ ആർട്ടിസ്റ്റായാണ് സൗബിൻ പിന്നീട് സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടത്.
 

Find Out More:

Related Articles: