'മിന്നൽ മുരളി'ക്ക് ഗംഭീര വരവേൽപ്പ്; ട്വിറ്റർ പ്രതികരണങ്ങൾ ഇങ്ങനെ!

Divya John
 'മിന്നൽ മുരളി'ക്ക് ഗംഭീര വരവേൽപ്പ്; ട്വിറ്റർ പ്രതികരണങ്ങൾ ഇങ്ങനെ! മിന്നൽ മുരളി എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഇന്ന് ഉച്ചയ്ക്ക് ക്രിസ്മസിന് മുന്നോടിയായി ഒന്നര മണിക്കാണ് എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് സോഷ്യൽമീഡിയയിലും വിവിധ സിനിമാ ഗ്രൂപ്പുകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ യുവ താരം ടൊവിനോ തോമസ്സിനെ പ്രധാന കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രമായ "മിന്നൽ മുരളി" നെറ്റ്ഫ്ലിക്സിൽ ലോകമെമ്പാടും പ്രീമിയർ ആരംഭിച്ചിരിക്കുകയാണ്.



  തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി തീർത്തും വേറിട്ടതാണ്. തനി നാടൻ, മണ്ണിൽ ചവിട്ടി നിൽക്കുന്ന സൂപ്പർ ഹീറോ എന്നാണ് ചിത്രത്തെ പലരും വാഴ്ത്തുന്നത്. ഇന്ത്യയിൽ മുമ്പും സൂപ്പർ ഹീറോ സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചിലതെങ്കിലും അമേരിക്കൻ സൂപ്പർ ഹീറോ സിനിമകളെ അനുകരിക്കാൻ ശ്രമിച്ചവയായിരുന്നു.  ജോക്കർ, ടു ഫേസ്, സ്‌കെയർ ക്രോ എന്നിവയിൽ നിന്ന് വില്ലൻ പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു...!! കോമഡിയും ഇമോഷനും ഡ്രാമയും കിടിലൻ. ഗുരു സോമസുന്ദരത്തിൻറെ അസാധാരണ പ്രകടനം..!! മിന്നൽ മുരളി ഗംഭീരം...!!



 

  വളരെ ധീരമായ ശ്രമം...!! തീർച്ചയായും "മ" ലോകം കീഴടക്കും...!! മിന്നൽ മുരളിയിലൂടെ നമ്മുടെ കൊച്ചു മല്ലുവുഡ് കൂടുതൽ പ്രശസ്തമാകും. ഇതിന് ചുറ്റും ഒരു യൂണിവേഴ്സ് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മലയാളത്തിൽ കൂടുതൽ സൂപ്പർഹീറോ കഥകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. സിനിമാ ഗ്രൂപ്പിൽ മിഥുൻ മാത്യു എന്നൊരാളുടെ കുറിപ്പ് ഇങ്ങനെയാണ്. തീയേറ്ററിൽ കാണാൻ പറ്റാത്തതിൽ കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ. ഗംഭീരപടമെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അന്യായ എൻറർടെയ്നർ, ബേസിൽ നല്ല പോലെ ചെയ്തിട്ടുണ്ട്. തീയേറ്ററിൽ കാണാൻ പറ്റാത്ത വിഷമം പാൻ ഇന്ത്യൻ റീച് കിട്ടി മാറും എന്ന് പ്രതീക്ഷിക്കുന്നു.



  ഗുരു സോമസുന്ദരം - ടൊവിനോ പറഞ്ഞ പോലെ ഇത് അയാളുടെ പടമാണ്, പടം കണ്ട മറ്റൊരാളുടെ പ്രതികരണം ഇങ്ങനെ. ഇതിന് ചുറ്റും ഒരു യൂണിവേഴ്സ് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മലയാളത്തിൽ കൂടുതൽ സൂപ്പർഹീറോ കഥകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. സിനിമാ ഗ്രൂപ്പിൽ മിഥുൻ മാത്യു എന്നൊരാളുടെ കുറിപ്പ് ഇങ്ങനെയാണ്. തീയേറ്ററിൽ കാണാൻ പറ്റാത്തതിൽ കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ. ഗംഭീരപടമെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അന്യായ എൻറർടെയ്നർ, ബേസിൽ നല്ല പോലെ ചെയ്തിട്ടുണ്ട്. തീയേറ്ററിൽ കാണാൻ പറ്റാത്ത വിഷമം പാൻ ഇന്ത്യൻ റീച് കിട്ടി മാറും എന്ന് പ്രതീക്ഷിക്കുന്നു. ഗുരു സോമസുന്ദരം - ടൊവിനോ പറഞ്ഞ പോലെ ഇത് അയാളുടെ പടമാണ്, പടം കണ്ട മറ്റൊരാളുടെ പ്രതികരണം ഇങ്ങനെ.

Find Out More:

Related Articles: