ജോൺ അബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയുടെ ചിത്രീകരണം തുടങ്ങി; നായിക അനശ്വര! ജോൺ അബ്രഹാം എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയോടെയാണ് മൈക്ക് എന്ന ചിത്രം വരുന്നത്. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന സിനിമ കൂടിയാകും മൈക്ക്. അനശ്വരയെയും രഞ്ജിത്തിനെയും കൂടാതെ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
തണ്ണീർ മത്തൻ ദിനങ്ങൾ, ഉദാഹരണം സുജാത, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് മൈക്ക് എന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവിന്റെ നായികയായി എത്തുന്നത്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്ര സംയോജനം വിവേക് ഹർഷൻ നിർവ്വഹിയ്ക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കലാസംവിധാനം - രഞ്ജിത് കൊതേരി, മേക്കപ്പ് - റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം - സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.
മാത്രമല്ല രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന സിനിമ കൂടിയാകും മൈക്ക്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ – വിവേക് ഹർഷൻ. രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ.
ഡേവിസൺ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഒക്ടോബർ 20ന് ചിത്രീകരണം ആരംഭിച്ച സിനിമ മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.