മഹാലക്ഷ്മിക്കൊപ്പം ആഘോഷചിത്രം പങ്കിട്ട് മീനാക്ഷി!

Divya John
 മഹാലക്ഷ്മിക്കൊപ്പം ആഘോഷചിത്രം പങ്കിട്ട് മീനാക്ഷി!  കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ. പിറന്നാളിന് തൊട്ടുമുൻപായിരുന്നു വിദ്യാരംഭം കുറിച്ചത്. ആ സന്തോഷം ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പിറന്നാളാഘോഷത്തിലെ ചിത്രവുമായെത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെ മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അഭിനയിക്കാതെ തന്നെ താരങ്ങളായി മാറിയവരാണ് ഇരുവരും.  കൈയ്യിലൊരു ബലൂണുമായി ചിരിച്ച് പോസ് ചെയ്യുകയായിരുന്നു മഹാലക്ഷ്മി. മാമാട്ടി ഹാപ്പി ബർത്ത് ഡേ എന്നെഴുതിയുള്ള അലങ്കാരങ്ങളും ചിത്രത്തിൽ കാണുന്നുണ്ട്. ചേച്ചിയുടേയും അനിയത്തിയുടേയും ക്യൂട്ട് ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.



  പിറന്നാൾ കേക്കിനരികിലായി മഹാലക്ഷ്മിയേയും എടുത്ത് നിൽക്കുന്ന ഫോട്ടോയായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്.  ആത്മാർത്ഥ സുഹൃത്തെന്ന ചിന്താഗതി മാറിമറിഞ്ഞത് നമിതയെ പരിചയപ്പെട്ടതിന് ശേഷമാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ആത്മാർത്ഥ സുഹൃത്തെന്ന ചിന്താഗതി മാറിമറിഞ്ഞത് നമിതയെ പരിചയപ്പെട്ടതിന് ശേഷമാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. പതിവ് തെറ്റിക്കാതെ ആദ്യത്തെ കമന്റുമായെത്തിയത് നമിത പ്രമോദായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. ആത്മാർത്ഥ സുഹൃത്തെന്ന ചിന്താഗതി മാറിമറിഞ്ഞത് നമിതയെ പരിചയപ്പെട്ടതിന് ശേഷമാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ലവ് ചിഹ്നമായിരുന്നു നമിതയുടെ കമന്റ്. തിരിച്ച് മീനാക്ഷിയും മറുപടിയായി സ്‌നേഹം അറിയിച്ചിട്ടുണ്ട്.



  സുഹൃത്തുക്കളുടെ കമന്റുകൾക്കെല്ലാം മീനാക്ഷി മറുപടി നൽകിയിട്ടുണ്ട്. കുടുംബസമേതമായാണ് ദിലീപെത്തിയത്. ആ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. പിറന്നാളിന് തൊട്ടുമുൻപുള്ള ദിവസമായിരുന്നു മീനാക്ഷി ആദ്യാക്ഷരം കുറിച്ചത്. കാവ്യ മാധവന്റെ സഹോദര ഭാര്യയായ റിയ മിഥുനും മഹാലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. 



  ഇന്ന് ഞങ്ങളെല്ലാം നിനക്ക് വേണ്ടി ആഘോഷിക്കുകയാണ്. ലോകത്തെ മുഴുവൻ സന്തോഷവും നിനക്ക് ലഭിക്കട്ടെ, മാമിയുടെ കുഞ്ഞുമാമാട്ടിക്ക് പിറന്നാളാശംസകൾ എന്നായിരുന്നു റിയ കുറിച്ചത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രവും റിയ പോസ്റ്റ് ചെയ്തിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രം നേരത്തെയും വൈറലായി മാറിയിരുന്നു. ആദ്യാക്ഷരം കുറിക്കുന്നതിനിടെ ചിണുങ്ങിക്കരഞ്ഞ മാമാട്ടിയെ സമാധാനിപ്പിച്ചത് മീനൂട്ടിയായിരുന്നു. മീനൂട്ടിയുടെ തോളിലേക്ക് ചാഞ്ഞുകിടന്നിരുന്ന ഫോട്ടോ ദിലീപ് പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. തന്റെ ചിത്രങ്ങളായിരുന്നു തുടക്കത്തിൽ പങ്കിട്ടിരുന്നത്.

Find Out More:

Related Articles: