34 വർഷത്തിനിടയിൽ ലഭിച്ച ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ച് നടൻ സുധീഷ്.

Divya John
 34 വർഷത്തിനിടയിൽ ലഭിച്ച ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ച് നടൻ സുധീഷ്. 1987-ൽ അനന്തരം എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയിൽ സുധീഷിൻറെ തുടക്കം. ഇപ്പോഴിതാ നീണ്ട 34 വർ‍ഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിന് ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരിക്കുകയാണ്. 'ഭൂമിയിലെ മനോഹര സ്വകാര്യം', 'എന്നിവർ‍' സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.  നാടക, സിനിമാ അഭിനേതാവായ ടി സുധാകരൻ നായരുടെയും സൂര്യപ്രഭയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചയാളാണ് നടൻ സുധീഷ്.  1991-ൽ റിലീസ് ചെയ്ത വേനൽ കിനാവുകൾ എന്ന സിനിമയിലെ നായകവേഷം സുധീഷിൻറെ അഭിനയജീവിതത്തിൽ ഏറെ വഴിത്തിരിവാകുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ സുധീഷിനെ തേടിയെത്തി.



  1989-ൽ റിലീസ് ചെയ്ത മമ്മൂട്ടിനായകനായ മുദ്ര എന്ന സിനിമയിലെ സുധീഷ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടി.  മണിച്ചിത്രത്താഴിലെ 'കിണ്ടി'യായും ചെപ്പടിവിദ്യയിലെ അപ്രൻറിസു കളളനായും ആധാരത്തിലെ രമേശനായും വല്യേട്ടൻ സിനിമയിൽ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷിക്കാരനായ അനുജൻ ശങ്കരൻകുട്ടിയായുമൊക്കെ തിളങ്ങി. നായകൻറെ സുഹൃത്തോ അനുജനോ കൂട്ടുകാരനോ ഒക്കെയായിട്ടായിരുന്നു മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ച്യ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങി നിരവധി സിനിമകളിൽ സഹനടനായി സുധീഷ് ശ്രദ്ധിക്കപ്പെട്ടു.  34 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ നൂറ്റി അൻപതോളം സിനിമകളിൽ സുധീഷ് അഭിനയിച്ചു. 2018-ൽ ഇറങ്ങിയ തീവണ്ടി എന്ന സിനിമയിൽ നായകൻറ അമ്മാവനായി സുധീഷ് മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കുകയുണ്ടായി.



  അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്ഥമായ കഥാപാത്രമായിരുന്നു തീവണ്ടിയിലേത്. ഇപ്പോഴിതാ 2018-ൽ ഇറങ്ങിയ തീവണ്ടി എന്ന സിനിമയിൽ നായകൻറ അമ്മാവനായി സുധീഷ് മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കുകയുണ്ടായി. അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്ഥമായ കഥാപാത്രമായിരുന്നു തീവണ്ടിയിലേത്. അദ്ദേഹത്തെ തേടി ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്രപുരസ്കാരം തേടി യെത്തിയിരിക്കുകയാണ്. ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവർ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്
.



   'ഞാൻ ഏറെ സന്തോഷവാനാണിപ്പോൾ, സംവിധായകരായ ഷൈജു അന്തിക്കാടിനോടും സിദ്ധാർഥ് ശിവയോടും മികച്ച കഥാപാത്രം നൽകിയതിന് ഏറെ നന്ദിയുണ്ട്. സിനിമയിലെത്തിയപ്പോൾ ആദ്യകാലങ്ങളിൽ മികച്ച കഥാപാത്രങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. പിന്നെ ഞാൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയി. പിന്നീട് തീവണ്ടിക്ക് ശേഷമാണെനിക്ക് മികച്ച വേഷങ്ങൾ ലഭിച്ചുതുടങ്ങിയത്. ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് 34 വർ‍ഷങ്ങൾക്ക് ശേഷം എനിക്കൊരു സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നു', എന്നാണ് അവാർഡ് വാർ‍ത്തയറിഞ്ഞ് സുധീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Find Out More:

Related Articles: