കുടുംബവിളക്കിൽ നിന്നും മാറിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി അമൃത നായർ! കുടുംബവിളക്കിലെ ശീതളെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അമൃത നായരെത്തിയത്. പകരക്കാരിയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കത്തിലെ നെഗറ്റീവിൽ നിന്നും മാറി കഥാപാത്രം പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. കുടുംബവിളക്കിൽ നിന്നും താൻ മാറുകയാണെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായാണ് അമൃത ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ വിവാഹമാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ കണ്ടു.
അത് ശരിയല്ല, അത് പോലെ തന്നെ അഭിനയം നിർത്തിയെന്ന പ്രചാരണങ്ങളുമുണ്ട്. അതും തെറ്റാണെന്ന് താരം പറയുന്നു. റീപ്ലേസ്മെന്റായാണ് ആ കഥാപാത്രം എന്നിലേക്ക് എത്തിയത്. ഞാൻ മാറിയപ്പോൾ പുതിയ കുട്ടി വന്നു. ആളെ നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. പരമ്പരയിൽ ഇനി ഇല്ലെന്ന് പറഞ്ഞപ്പോൾ മുതൽ കുറേ പേർ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. കുടുംബവിളക്കിൽ നിന്നും മാറിയതിന്റെ കാരണത്തെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. അത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമല്ലോ, അങ്ങനെ എടുത്തതാണ്. വിഷമത്തോടെയാണ് ആ തീരുമാനം എടുത്തത്. എല്ലാവരേയും താൻ ഇപ്പോഴേ മിസ്സ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞിരുന്നു.
അഭിനയം നിർത്തിയിട്ടില്ല, പുതിയ പ്രൊജക്ടിനെക്കുറിച്ച് വൈകാതെ തന്നെ അറിയിക്കാം. അതേ പോലെ തന്നെ പരമ്പരയിൽ നിന്നും താൻ പിൻവാങ്ങിയില്ലെന്ന് ചിലർ പറയുന്നുണ്ട് അത് ശരിയല്ല, ഇനി കുടുംബവിളക്കിലേക്ക് താനില്ലെന്നുമായിരുന്നു അമൃത പറഞ്ഞത്. സുമിത്രയുടെ ഇളയ മകളായ ശീതളായാണ് അമൃത എത്തിയിരുന്നത്. സ്റ്റാർ മാജിക്കിൽ പങ്കെടുതത്തിന് പിന്നാലെയായാണ് അമൃതയിലേക്ക് ഈ കഥാപാത്രം എത്തിയത്. പാർവതി വിജയ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തോടെ പാർവതി പരമ്പരയോട് ബൈ പറഞ്ഞതോടെയാണ് അമൃത എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
റേറ്റിങ്ങിൽ ഏറെ മുന്നിലുള്ള പരമ്പരയിൽ നിന്നും അമൃത മാറിയതിൽ ആരാധകരും സങ്കടത്തിലാണ്.ഏഷ്യാനെറ്റ് പോലൊരു വലിയ പ്ലാറ്റ്ഫോമിനൊപ്പം പ്രവർത്തിക്കാനായത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമാണ്. എല്ലാരേയും വിട്ട് പോവേണ്ടി വരുന്നത് വലിയ സങ്കടമാണ്. ആ സങ്കടം മറികടക്കാൻ വലിയൊരു സന്തോഷം വരട്ടെയെന്നും അമൃത പറഞ്ഞിരുന്നു. ശീതളിനെ ഞങ്ങൾക്ക് ശരിക്കും മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. കുടുംബവിളക്ക് തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് നേരത്തെ അമൃത വാചാലയായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും ആയത് കുടുംബവിളക്കിൽ വന്നതിന് ശേഷമാണ്.