സുരേഷ് ഗോപി സഹോദരനെപ്പോലെയാണ്'; മനസ്സ് തുറന്ന് ബിജു മേനോൻ!

Divya John
 സുരേഷ് ഗോപി സഹോദരനെപ്പോലെയാണ്'; മനസ്സ് തുറന്ന് ബിജു മേനോൻ! സുരേഷ് ഗോപി തനിക്ക് സഹോദരനെപ്പോലെയാണെന്നും അഭിനയ ജീവിത്തിത്തിൽ നിന്ന് റിട്ടയർമൻറ് ഉണ്ടാകില്ലെന്നും അതാഗ്രഹിക്കാവുന്ന സ്ഥലമല്ലെന്നും ഒരുപാട് സന്തോഷം തരുന്ന മേഖലയാണതെന്നും അദ്ദേഹം പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. വസ്ത്രധാരണത്തിൽ അത്ര ശ്രദ്ധിക്കാത്തയാളാണ് താനെന്നും തൻറെ ഡ്രെസ് സെൻസിനെ സംയുക്ത കളിയാക്കാറുമുണ്ടെന്ന് നടൻ ബിജു മേനോൻ. ഏറെ സത്യസന്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്നെ വിളിച്ച് അടുത്തിരിത്തി അദ്ദേഹം. മമ്മൂക്കയും മോഹൻലാലുമായിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാൻ ധൈര്യക്കുറവുണ്ട്, അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ.






  ദൃശ്യം 2ൽ അഭിനയിക്കാൻ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണെന്നൊക്കെയുള്ള കാരണങ്ങൾ എന്നെ അറയുന്നവർ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോൾ വലിയ നഷ്ടമായി തോന്നിയെന്നും ബിജു മേനോൻ പറഞ്ഞു. ഞാനും സംയുക്തയും പരസ്പരമുള്ള സ്പേസ് കൊടുക്കാറുണ്ട്. സുഹൃത്തുക്കളായി എനിക്ക് യാത്ര പോകണമെങ്കിലൊക്കെ സംയുക്ത തന്നെ അതിന് സ്പേസുണ്ടാക്കി തരും, അവരുമായുള്ള റിലേഷൻസ് ഇഷ്ടമുള്ളയാളാണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ ഇരുന്നുപോയപ്പോൾ എന്ത് ചെയ്യാനാണല്ലേ അവരോട് ഇവിടേക്ക് വരാൻ പറയൂ എന്നൊക്കെ പറയുകയുണ്ടായി. ഒരു കാര്യത്തിനും കുടുംബത്തിൽ കിട്ടില്ലെന്നൊക്കെയുള്ള പരാതി ലോക്ക്ഡൗൺ സമയത്ത് തീർന്നില്ലേ. പക്ഷേ വീട്ടിലുള്ളത് പ്രശ്നമായിരുന്നു, വെറുതെ എന്തെങ്കിലുമൊക്കെ പറയും.






   മകനൊക്കെ എന്നോട് അക്രമമായിി. എല്ലാത്തിനും ഇടപെടുന്നതൊക്കേ ചിലപ്പോ ഇഷ്ടപ്പെടില്ലല്ലോ, മാത്രമല്ല നമുക്കുവേണ്ടി പ്രത്യേകം കറികളൊകകെ ഉണ്ടാക്കണം, നമ്മളില്ലെങ്കിൽ ചിലപ്പോ എന്തേലും ഒക്കെ വെച്ച് അവർ അഡ്ജസ്റ്റ് ചെയ്യലാണല്ലോ പതിവ്, നമ്മളൊക്കെ സാധാരണക്കാരല്ലേ, വീട്ടിൽ സ്നേഹവും വഴക്കുമൊക്കെയുണ്ടാകും. 
പിന്നെ അവർ 20 വയസ്സിന് ശേഷം വേറെ ഒരു വീട്ടിലേക്ക് തികച്ചും പറിച്ചു നടപ്പെടുന്നൊരാളാണ്. അവർക്കാണ് നമ്മൾ കംഫർട്ട് സോൺ ഉണ്ടാക്കി കൊടുക്കേണ്ടത്. അവർക്കൊരു പകപ്പായിരിക്കുമല്ലോ. അവരെ പ്രോപ്പറായി ബാലൻസ് ചെയ്യുകയാണ് വേണ്ടത്. സംയുക്ത ഇപ്പോൾ തിരക്കാണ്, കുട്ടിയുടെ തിരക്കും യോഗയും മറ്റുമൊക്കെയായി സമയം തികയില്ല, ബിജു മേനോൻ പറഞ്ഞു. 






  സിനിമ ജീവിതത്തിൽ നിന്ന് റിട്ടയർമൻറ് ആഗ്രഹിക്കുന്നില്ല അതാഗ്രഹിക്കുന്ന സ്ഥലമല്ല, ഒരുപാട് ആൾക്കാരുള്ള ഏറെ സന്തോഷം തരുന്ന മേഖലയാണത്, ഇവിടെ നിന്നും റിട്ടയർമെൻറൊന്നും പറ്റത്തില്ലെന്നും അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി. അതേസമയം വിഖ്യാത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ശിലാലിഖിതം സിനിമയാക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകൻ പ്രിയ ദർശൻ.  ബിജു മേനോനാണ് നായകനാവുന്നത്. എം.ടിയുടെ ആറ് കഥകൾ കോർത്തിണക്കിയ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. മലയാളത്തിലെ മറ്റ് മുൻനിര സംവിധായകരാണ് മറ്റ് അഞ്ച് കഥകൾ സിനിമയാക്കുന്നത്.

Find Out More:

Related Articles: