'വർഷങ്ങൾക്ക് ശേഷം മക്കളോട് പറയാംq അവരുടെ ജനനം ഒരു ത്രില്ലർ സ്റ്റോറി ആയിരുന്നുവെന്ന്': അശ്വതി ശ്രീകാന്ത്! അവതാരകയും ചക്കപ്പഴം അഭിനയത്രിയുമായ അശ്വതി ശ്രീകാന്ത് രണ്ടാമത് അമ്മയാകുവാൻ പോകുന്നതിന്റെ ത്രില്ലിലാണ്. ലോക്ക്ഡൗണിനിടെ ഗർഭിണി ആയത് ഒരേ സമയം നല്ലതും എന്നാൽ കുറച്ചു സങ്കടവും ആണെന്നാണ് താരം പറയുന്നത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് മുന്നേയാണ് ഞാൻ ഗർഭം ധരിക്കുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങും മറ്റും അടിച്ചുപൊളിച്ചു നടക്കുകയായിരുന്ന എനിക്ക് പെട്ടെന്നൊരു ക്ഷീണം അനുഭവപ്പെട്ടു, അങ്ങനെ പോയി ടെസ്റ്റ് എടുത്തു, ഗർഭിണിയാണ് എന്ന് അറിഞ്ഞു.
ആദ്യ തവണയിലെപ്പോലെ ഞാൻ അത്ര ഉത്‌ക്കണ്‌ഠയിലൊന്നുമല്ല ഇപ്പോൾ, അറിയാമല്ലോ എന്താണ് ഈ പരിപാടിയെന്ന്. ഒരു കാര്യമോർത്താൽ ലോക്ക്ഡൗൺ ഒരു അനുഗ്രഹം തന്നെയായിരുന്നു. സ്വന്തമായി മാറ്റിവെക്കാൻ കുറച്ചു സമയവും സ്വന്തമായി പരിപാലിക്കാനും എനിക്ക് കഴിഞ്ഞിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം എല്ലാവരെയും പോലെ എന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ കാരണത്താൽ കുടുംബക്കാർക്കും ഭർത്താവിനും ഇങ്ങോട്ട് വരാൻ കഴിയുന്നില്ല, ഞാനും മോളും തന്നെയാണ് ഇപ്പോൾ. ഒരേ സമയം സ്ക്രീനിലും ജീവിതത്തിലും പ്രെഗ്നൻസി ആസ്വദിക്കാൻ എല്ലാവർക്കും പറ്റില്ലാലോ. ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് എന്റെ കുഞ്ഞു തന്നെയാണോ സീരിയലിലും വരുക എന്നാണ്.
ചക്കപ്പഴം ടീമിനോട് ഈ വാർത്ത പറഞ്ഞപ്പോൾ അവർ പറഞ്ഞത് വയറു കണ്ടു തുടങ്ങുമ്പോൾ ഇത് ഷോയുടെയും ഭാഗമാക്കാംഈ കൊറോണ സമയത് ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യാറുണ്ട്. ഇപ്പോൾ ഹോസ്പിറ്റൽ പോക്കുതന്നെ മാറി എല്ലാം ഓൺലൈൻ ആയല്ലോ. പിന്നെ വർഷങ്ങൾക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലർ സ്റ്റോറി ആയിരുന്നു എന്ന്.മകൾ പത്മയിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. എനിക്ക് സഹോദരങ്ങളേ വേണ്ട എന്ന് പ്രഖ്യാപിച്ച കുഞ്ഞായിരുന്നു അവൾ. കുറച്ചു നാൾ മുൻപ് അവൾ തന്നെ വന്നു പറഞ്ഞു ഒരു കുഞ്ഞു വാവയെ വേണം എന്ന്. അങ്ങനെയാണ് ഞങ്ങൾ അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ. കുഞ്ഞുമായി ഇപ്പോഴേ അവൾ ഒരു ബോണ്ട് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അവൾ സംസാരിക്കുമ്പോഴൊക്കെ കുഞ്ഞു അനങ്ങും. എല്ലാ ദിവസവും അവൾ എണീക്കുന്നത് തന്നെ എന്റെ വയറ്റിൽ ഉമ്മവെച്ചുകൊണ്ടാണ്.
ഗർഭകാലത്തു കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നു എന്നത് ശരിതന്നെ പക്ഷെ എന്നെ പൊന്നു പോലെ നോക്കാൻ എനിക്ക് ഇവിടെ ഒരു കുടുംബം ഉണ്ടല്ലോ. മുത്തശ്ശി മുതൽ ആങ്ങളമാർ വരെ, എന്റെ കുടുംബത്തെ മിസ് ചെയ്യാൻ ഇവർ സമ്മതിക്കുന്നില്ല. ഇപ്പോൾ എന്റെ ഏറ്റവും വലിയ സപ്പോർട്ട് അവർ തന്നെയാണ്. കൂടാതെ ഇപ്പോൾ ഷൂട്ടുകൾ ഒക്കെ പുനരാരംഭിച്ചിട്ടുണ്ട്, ഞാനും അഭിനയിക്കുന്നു. ആരോഗ്യം സമ്മതിക്കും വരെ അഭിനയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ഒരു സെലിബ്രിറ്റിയുടെ ജീവിതത്തിൽ എന്തെല്ലാമാണ് നടക്കുന്നത് എന്നറിയാൻ വല്ലാത്ത ആകാംഷയാണ് ആളുകൾക്ക്. ഈയിടെ എന്റെ ഓൺ-സ്ക്രീൻ വളക്കാപ്പ് കഴിഞ്ഞു എന്ന രീതിയിൽ കുറെ തലക്കെട്ടുകൾ കണ്ടു. ആദ്യമൊക്കെ ഇത്തരം തലക്കെട്ടുകളും കമെന്റുകളും ഒക്കെ കണ്ടു ഞാൻ വല്ലാതെ സങ്കടപ്പെടുമായിരുന്നു. ഈ ഓൺലൈൻ ആളുകൾ ഓർക്കണം ഞങ്ങൾക്കും ഒരു ഹൃദയവും വികാരങ്ങളും ഒക്കെ ഉണ്ടെന്ന്. എന്തായാലും ഞാൻ ഇപ്പോൾ അതൊന്നും കാര്യമാക്കുന്നില്ല.