'നിഴലി'ലൂടെ ശ്രദ്ധേയനായ ഐസിൻ ഹാഷ് ഹോളിവുഡ് ചിത്രത്തിൽ; 'നോർത്ത് ഓഫ് ദി ടെൻ'!

Divya John
'നിഴലി'ലൂടെ ശ്രദ്ധേയനായ ഐസിൻ ഹാഷ് ഹോളിവുഡ് ചിത്രത്തിൽ; 'നോർത്ത് ഓഫ് ദി ടെൻ'! അപ്പു ഭട്ടതിരി ഒരുക്കിയ സിനിമയിൽ എട്ടുവയസ്സുകാരനായ നിഥിൻ എന്ന കുട്ടിയുടെ വേഷമാണ് ഐസിൻ അവതരിപ്പിച്ചത്. മലപ്പുറം സ്വദേശിയായ ഐസിൻ ഇപ്പോൾ ദുബായിയിൽ കുടുംബത്തോടൊപ്പം കഴിയുകയാണ്. ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡൽ കൂടിയായ ഐസിൻ ഇപ്പോഴിതാ ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ' എന്ന സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറിൽ പ്രധാന വേഷത്തിലെത്തി ശ്രദ്ധേയനായ ബാലതാരമാണ് ഐസിൻ ഹാഷ്. 





    കിൻഡർ ജോയ്, ഫോക്സ്-വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്‌ബോയ്, വാവെയ്, ഹെയിൻസ് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിലും ഐസിൻ അഭിനയിച്ചിട്ടുണ്ട്. നിഴലിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിച്ച സിനിമയാണ് നിഴൽ. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിൻറെയും ലിവർപൂളിൻറെയും നായകനായിരുന്ന ഫുട്ബോൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇൻറർവ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധ നേടുകയുണ്ടായി. 





   ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറുകയാണ് ഐസിൻ. ദുബായ്, അബുദാബി ഗവൺമെൻറുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഐസിൻ.വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് 'നോർത്ത് ഓഫ് ദി ടെൻ'. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചിരിക്കുന്നത്. 'നോർത്ത് ഓഫ് ദി ടെൻ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ ഐസിൻ അരങ്ങേറ്റംകുറിച്ചത്. അറബ് ലോകത്ത് ഏറെ ശ്രദ്ധേയനായ റാപ്പറായ ഫ്രീക്കിൻറെ 'കാഫി' എന്ന മ്യൂസിക് വീഡിയോയിലും കുറച്ച് നാൾ മുമ്പ് ഐസിൻ അഭിനയിച്ചിരുന്നു. അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.  




കിൻഡർ ജോയ്, ഫോക്സ്-വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്‌ബോയ്, വാവെയ്, ഹെയിൻസ് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിലും ഐസിൻ അഭിനയിച്ചിട്ടുണ്ട്. നിഴലിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിച്ച സിനിമയാണ് നിഴൽ. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിൻറെയും ലിവർപൂളിൻറെയും നായകനായിരുന്ന ഫുട്ബോൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇൻറർവ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറുകയാണ് ഐസിൻ. ദുബായ്, അബുദാബി ഗവൺമെൻറുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഐസിൻ.വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് 'നോർത്ത് ഓഫ് ദി ടെൻ'.

Find Out More:

Related Articles: