ജയസൂര്യ - ചാക്കോച്ചൻ കോമ്പോയിലൊരു ചിത്രം; പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ മാജിക് ഫ്രെയിംസ്! വരാനിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. തീയേറ്ററുകളിൽ ചിരിപ്പൂരത്തിന് തിരികൊളുത്തിയ 'ഷാജഹാനും പരീക്കുട്ടിയും' എന്ന ഹാസ്യചിത്രത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. ഇരുതാരങ്ങളും അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ലിസ്റ്റിൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു. മികച്ചൊരു എൻ്റർടെയ്നർ വരുന്നു എന്ന സൂചനയാണ് ഇതെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.
ഇരുവരും അവസാനമായി ഒരുമിച്ചത് അഞ്ചുവർഷം മുമ്പ് റിലീസായ ഷാജഹാനും പരീക്കുട്ടിയും എന്ന കോമഡി ചിത്രത്തിന് വേണ്ടിയായിരുന്നു. ഗുലുമാൽ, സ്വപ്നക്കൂട്, ത്രീ കിങ്‌സ് തുടങ്ങിയ കുഞ്ചാക്കോ ബോബനും ജയസൂര്യയും കോമ്പോ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. ലിസ്റ്റിൻ ജോസഫ് നിർമിക്കുന്ന പുതിയ പ്രോജക്ടിനായാണ് ഇനി ഇരുവരും വീണ്ടും അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും അവരവരുടേതായിട്ടുള്ള തിരക്കിലാണ്. അവരുടെ പുതിയ ചിത്രങ്ങൾ ആരാധകരും വിമർശകരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. അഞ്ചാംപാതിരാ, നായാട്ട് തുടങ്ങിയ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതോടെ കുഞ്ചാക്കോ ബോബന്റെ പ്രതിഭ ദേശിയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ആ ചിത്രങ്ങൾ
ഒടിടി
യിൽ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഫെലിനി ടിപിയുടെ ഒറ്റ് എന്ന ചിത്രമാണ് ചാക്കോച്ചൻ അവസാനമായി പൂർത്തിയാക്കിയത്. പുതിയ പ്രോജെക്ടന്റെ അഭിനേതാക്കളെ കുറിച്ചുള്ള ഡീറ്റെയിൽസ് ഉടനെ പുറത്ത് വിടും. അരവിന്ദ് സ്വാമിയ്ക്കും ജാക്കി ഷ്‌റോഫിനും ഒപ്പമുള്ള മലയാളം തമിഴ് ദ്വിഭാഷ ചിത്രത്തെ കുറിച്ച ചാക്കോച്ചൻ പറഞ്ഞത് ഇങ്ങനെ. ' ഒരു എന്റെർടെയ്നർ ആണ്. അരവിന്ദ് സ്വാമിക്ക് ജാക്കി ഷ്‌റോഫിനും ഒപ്പം അഭിനയിക്കുന്നത് കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും സാധിക്കും.. അതൊരു ബിഗ്‌ബഡ്ജറ്റ് മൂവി ആണ്. തമിഴ് പരിചയമുള്ളതിനാൽ പെർഫോം ചെയ്യാൻ പറ്റുമായിരുന്നു.
ഡബ്ബിങ് സമയത്ത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. തീയേറ്റർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.' കൊവിഡ് ലോക്ക്ഡൌൺ കാരണം പൂർത്തിയാകാനാവാതെ പകുതിക്കു നിർത്തിവെച്ചിരിക്കുകയാണ്. മഞ്ജു വാരിയരും ശിവദയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. ജോൺ ലുതറാണ് ജയസൂര്യയുടെ മറ്റൊരു ചിത്രം. അതേസമയം രഞ്ജിത്ത് ശങ്കറിന്റെ സണ്ണി എന്നെ ചിത്രം ജയസൂര്യ പൂർത്തിയാക്കി. ജി പ്രജീഷ് സെന്റെ ചിത്രമായ മേരി ആവാസ് സുനോ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ.