ബാഹുബലി എന്ത് കൊണ്ട് ഇത്രയ്ക്ക് ഇഷ്ട്ടപെടുന്നു? എന്ത് കൊണ്ട് ഇത്രയധികം സംസാര വിഷയമാകുന്നു!

Divya John
ബാഹുബലി എന്ത് കൊണ്ട് ഇത്രയ്ക്ക് ഇഷ്ട്ടപെടുന്നു? എന്ത് കൊണ്ട് ഇത്രയധികം സംസാര വിഷയമാകുന്നു! ബോക്‌സോഫീസിൽ ചരിത്ര വിജയം നേടിയ സിനിമ, ടോളിവുഡ് സിനിമാ ലോകത്തെ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുകയായിരുന്നു. നായകൻ പ്രഭാസിന് ലോകത്തെമ്പാടും ആരാധകരെ നേടിക്കൊടുത്തതും ബാഹുബലി ചിത്രമാണ്. ബാഹുബലി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കതെ നിങ്ങൾക്ക് തെലുങ്ക് സിനിമാ ലോകത്തെ കുറിച്ച് പറയാൻ സാധിക്കില്ലവിമർശകരില്ലാത്ത വിജയം നേടിയ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്ത് ആറ് വർഷം പൂർത്തിയാവുമ്പോൾ, എന്തുകൊണ്ടാവും ഭാഷാഭേധമന്യേ എല്ലാവരും ഒരുപോലെ സിനിമ ഇഷ്ടപ്പെടാനുണ്ടായ കാരണം എന്ന് നോക്കാം.


  ഇന്ത്യയിലെ ഏറ്റവും അധികം പണം ചെലഴിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബാഹുബലി. ആ പണം ഭൂരിഭാഗവും ഉപയോഗിച്ചത് പടുകൂറ്റൻ ഷൂട്ടിങ് സെറ്റുകൾക്കും വിഷ്വൽ എഫക്ടിസിനും വേണ്ടിയാണ്. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടത്. മികച്ച ഫീച്ചർ ചിത്രത്തിനും, സ്‌പെഷ്യൽ വിഷ്വൽ എഫക്ടിസിനും ഉള്ള ദേശീയ പുരസ്‌കാരവും ബാഹുബലി നേടി.വിഷ്വൽ എഫക്ട്‌സിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി, പ്രേക്ഷകർക്ക് അക്ഷരാർത്ഥത്തിൽ ദൃശ്യവിരുന്ന് ഒരുക്കിയ ചിത്രമാണ് ബാഹുബലി.ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന രാജമൗലി അതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു ബാഹുബലിയുടെ നരേഷൻ. രാജമൗലിയുടെ സ്വപ്‌ന ചിത്രമായിരുന്നു ബാഹുബലി.



  സിനിമ എന്തായിരിയ്ക്കണം, എങ്ങിനെയായിരിയ്ക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം സംവിധായകന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതിനെ പിന്തുടരുക മാത്രമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് യാഥാർത്ഥ്യവും ഫാന്റസിടും ഇഴുകിച്ചേരുന്ന ഇമോഷനും സിനിമയിൽ കാണാൻ കഴിയുന്നത്.ഇന്ത്യൻ സിനിമയെ സംബന്ധിച്ച്, കഥ പറയുന്ന രീതി തന്നെ മാറ്റിപ്പിടിയ്ക്കുകയായിരുന്നു രാജമൗലി.ബാഹുബലി ആദ്യഭാഗത്ത് പ്രഭാസിന്റെയും തമന്ന ഭട്ടിയയുടെയും സ്‌ക്രീൻ കെമിസ്ട്രിയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇരുവരുടെയും ബന്ധമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. വളരെ നല്ല രീതിയിൽ ആ ജോഡിപൊരുത്തം പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്, മുൻപോട്ടുള്ള സിനിമയുടെ കഥയും ആസ്വദിക്കാൻ കഴിയുന്നത്.എന്തിനും അടിത്തറയാണ് ഉറപ്പ്. അത് തന്നെയാണ് ബാഹുബലിയുടെയും വിജയം. 



  അത്യുഗ്രൻ ഒരു കഥ ഉള്ളത് കൊണ്ടു മാത്രമാണ് മികച്ച രീതിയിൽ രാജമൗലിയ്ക്ക് സിനിമ സംവിധാനം ചെയ്യാൻ കഴിഞ്ഞതും പ്രഭാസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞതും. ചിത്രത്തിന്റെ പാത്രസൃഷ്ടിയാണ് മറ്റൊരു ആകർഷണം. പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, തമന്ന എന്നിവരെ തുടങ്ങി ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രങ്ങളും അവരവരുടെ ഭാഗം ഭംഗിയാക്കി. ആറ് വർഷം കഴിഞ്ഞു, എന്നിട്ടും ആളുകൾ ചിത്രത്തിലെ പാട്ടുകൾ എല്ലാം ഓർത്തു വയ്ക്കുന്നു. എം എം കീർവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ഓരോ പാട്ടും അതിന്റെ ഈണവും സാഹര്യത്തിന് യോജിച്ചതും കൃത്യമായ വികാരങ്ങൾ കൈമാറുന്ന തരത്തിലുമായിരുന്നു.

Find Out More:

Related Articles: