പരസ്യമായി പൊതു സ്ഥലത്ത് വച്ച് അടി വാങ്ങിയ ബോളിവുഡ് സെലിബ്രിറ്റികൾ ആരൊക്കെ? മലയാളത്തിൽ വാക്കേറ്റം വരെ പോയ സന്ദർഭങ്ങളും ചില അടിപിടികളും നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ പറയുന്നത്, അത്തരത്തിൽ പബ്ലിക്കായി അടി വാങ്ങിയ ബോളിവുഡ് മിനിസ്‌ക്രീൻ താരങ്ങളെ കുറിച്ചാണ്. അതിൽ വസ്ത്രധാരണത്തിന്റെ പേരിൽ കാഴ്ചക്കാരനിൽ നിന്ന് അടി വാങ്ങിയ താരങ്ങളും, വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് പൊതു സ്ഥലത്ത് വച്ച് അടിപിടി കൂടിയ താരങ്ങളും ഉണ്ട്. സ്റ്റാർഡം പലപ്പോഴും അഭിനേതാക്കളെ സംബന്ധിച്ച് ഒരു സുരക്ഷാ വലയമാണ്. ജനങ്ങളുടെ ശ്രദ്ധ കൊണ്ട് ആവരണം ചെയ്തിരിയ്ക്കുന്ന ആ സുക്ഷാ വലയം തകർക്കപ്പെട്ട്, പൊതു സമൂഹത്തിൽ നിന്ന് അടി വാങ്ങിയ ചില സെലിബ്രിറ്റികളുണ്ട്.
മോഡലും ബിഗ്ഗ് ബോസ് സീസൺ 7 മത്സരാർത്ഥിയുമാണ് ഗൗഹാർ ഖാൻ. ഒരു പൊതു സ്ഥലത്ത് വച്ചാണ് ഗൗഹറിന് അടി വാങ്ങേണ്ടി വന്നത്. താരം ധരിച്ച വേഷം തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വന്ന് ഗൗഹറിനെ തല്ലുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് അയാളെ തടയാൻ കഴിഞ്ഞില്ല. ബോളിവുഡ് ലോകത്ത് ഇത് വലിയ വാർത്തയായിരുന്നു. കാമുകി രാഖി സാവന്തിന്റെ കൈയ്യിൽ നിന്നും 2011 ലെ വാലന്റൈൻസ് ഡേ ദിവസമാണ് അഭിഷേക് പരസ്യമായി അടി വാങ്ങിയത്. പ്രണയ ദിനത്തിന് അഭിഷേക് തന്റെ പ്രണയം തുറന്ന് കാണിക്കാൻ ചാനലുകാരെയും വിളിച്ച് രാഖിയുടെ വീട്ടിൽ പോവുകയായിരുന്നു. ടെഡ്ഡി ബിയറും റോസാപ്പൂവുമായി എത്തിയ കാമുകനെ എല്ലാവരുടെയും മുന്നിൽ വച്ച് രാഖി സാവന്ത് അടിച്ചു.
തന്റെ കൺവെട്ടത്ത് നിന്ന് അയാളെ എത്രയും പെട്ടന്ന് കൂട്ടിക്കൊണ്ടു പോവാൻ ചാനലുകാരോട് ആക്രോശിക്കുകയും ചെയ്തു. കരൺ സിംഗ് പരസ്യമായി അടി വാങ്ങിയത് തന്റെ മുൻ ഭാര്യയിൽ നിന്നാണ്. ദിൽ മിലി ഗയയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. കരണും ഭാര്യ ജെനിഫർ വിൻഗെറ്റും ദിൽ മിലി ഗയയിൽ അഭിനയിക്കുന്നുണ്ട്. തന്നെ കരൺ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ ജെനിഫർ പരസ്യമായി നടനെ അടിച്ചു. ആ സംഭവത്തിന് ശേഷം രണ്ട് പേരും വേർപിരിയുകയും ചെയ്തു. തുടർന്ന് കരൺ സിംഗ് ബിപാഷ ബസുവിനെ വിവാഹം ചെയ്യുകയായിരുന്നു. ശ്വേത തിവാരിയുടെ മുൻ ഭർത്താവ് രാജ ചൗധരിയാണ് അഭിനവ് കോലിയെ പൊലീസ് സ്റ്റേഷനിൽ നിന്നും അടിച്ചത്. മകൾ പാലക്കിന്റെ കാമുകനായിരുന്നു അഭിനവ് കോലി. മകളെ കാണാൻ കോലിയുടെ വസതിയിൽ എത്തുകയും അവിടെ വച്ച് രാജയും അഭിനവ് കോലിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
പ്രശ്‌നം പൊലീസ് സ്റ്റേഷനിൽ എത്തി. അവിടെ വച്ച് പോലീസുകാർ നോക്കി നിൽക്കെയാണ് അഭിനവ് കോലിയെ രാജ ചൗധരി തല്ലിയത്. നടി രാഖി സാവന്ത് പ്രസ്സ് കോൺഫറൻസിന് ഇടെയായിരുന്നു സംവിധായകൻ സേചേന്ദ്ര ശർമ്മയെ തല്ലിയത്. തന്റെ സുഹൃത്തിൽ നിന്നും അഡ്വാൻസ് തുക ആവശ്യപ്പെട്ടു എന്ന കാരണത്താൽ രാഖി സാവന്ത് സംവിധായകനെ തല്ലി എന്നായിരുന്നു അന്നത്തെ വാർത്തകൾ. എന്നാൽ അത് തങ്ങളുടെ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷൻ തല്ലായിരുന്നു എന്നാണ് പിന്നീട് സംവിധായകൻ വിശദീകരിച്ചത്. എന്ത് തന്നെയായാലും തല്ല് വാർത്തയായി.