വീട്ടിലെ അടുക്കളയിൽ കയറി ഭക്ഷണം വളരെ മനോഹരമായി ഉണ്ടാകുന്ന താരങ്ങൾ! മലയാളത്തിലെ ചുരുക്കം ചില താരങ്ങൾ മാത്രം, സമയം കിട്ടുമ്പോഴെല്ലാം അടുക്കളയിൽ കയറുകയും വളരെ നന്നായി പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും ഈ കൊവിഡ് കാലത്താണ് താരങ്ങളുടെ പാചക വൈദഗ്ദ്യം ആരാധകർക്കും ബോധ്യമാവുന്നത്. വീട്ടിൽ ഇരിക്കാൻ ധാരാളം സമയം കിട്ടിയപ്പോൾ, അടുക്കളയിൽ കയറി പാചകം ചെയ്ത ഫോട്ടോകളും വീഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അക്കൂട്ടത്തിൽ ചില മികച്ച 'പാചകക്കാരെ' കുറിച്ചാണ് ഇനി പറയുന്നത്. സെലിബ്രിറ്റികളിൽ പലർക്കും പാചകം എന്നാലേ അലർജ്ജിയാണ്.
അവരവരുടെ തിരക്കു പിടിച്ച ലൊക്കേഷൻ ജീവിതത്തിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ കയറാനോ ഭക്ഷണം പാകം ചെയ്യാനോ സമയം കിട്ടാറില്ല എന്നാണു പൊതു ധാരണ അല്ലെ. ലോക്ക് ഡൗണിന് മുൻപേ തന്നെ ലാൽ ഒരു നല്ല പാചകക്കാരൻ ആണെന്ന സത്യം പുറത്ത് വന്നിട്ടുണ്ട്. മോഹൻലാലിന്റെ ഭക്ഷണം കഴിച്ച് പൃഥ്വിരാജും സുപ്രിയയും അടക്കം പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണമുള്ള മോഹൻലാൽ അഭിനയത്തിലും നൃത്തത്തിലും ആയോധന കലകളിലും പാട്ടിലും മാത്രമല്ല, പാചകത്തിലും കഴിവ് തെളിയിച്ചതാണ്.തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ ലൊക്കേഷനിൽ നിന്ന് ലക്കേഷനിലേക്കുള്ള തിരക്കിട്ട ജീവിതത്തിൽ നിന്ന് കീർത്തി സുരേഷിന് ചെറിയൊരു ബ്രേക്ക് കിട്ടിയത് ഈ പാന്റമിക് കാലത്താണ്.
ആ സമയം പാചകത്തിലുള്ള തന്റെ കഴിവ് പുറത്തെടുക്കുകയായിരുന്നു നടി. അതിന്റെ തെളിവായി ഒരു വീഡിയോയും കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതുപോലെ തന്നെ മികച്ചൊരു അഭിനേത്രിയാണ് ശോഭന, അതിനെക്കാൾ നല്ലൊരു നർത്തകിയും. പക്ഷെ അതിനൊപ്പം നല്ലൊരു പാചകക്കാരിയുമാണ് ശോഭന എന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ. എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് പാചകം. എന്നാൽ ഒരിക്കലും സമയം കിട്ടാറില്ല. എന്ന് കരുതി ഞാൻ പിന്മാറാനും തയ്യാറല്ല എന്നാണ് ശോഭന പറഞ്ഞിട്ടുള്ളത്. കഴിവുകളുടെ ഒരു പവർ ഹൗസ് ആണ് ശോഭന എന്നു തന്നെ പറയാം. ഷൂട്ടിങ് ഇടവേളകളിലും മറ്റും കുട്ടികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കി നൽക്കാനും കനിഹയ്ക്ക് വലിയ താത്പര്യമാണ്.
ഈ കൊവിഡ് കാലത്ത് വളരെ എളുപ്പം പാചകം ചെയ്യാൻ കഴിയുന്ന ചില പാചകക്കൂട്ടുകൾ കനിഹ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.കനിഹയ്ക്കുള്ള പല കഴിവുകളിൽ ഒന്നാണ് പാകവും. ഈ കൊവിഡ് കാലത്ത് വീട്ടിൽ കുടുംബത്തിനൊപ്പം തന്നെയായിരുന്നു കനിഹ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ആൻഡ്രിയ ഒരു ഫിറ്റ്‌നസ്സ് ഫ്രീക്ക് ആണ്. എന്നാൽ ഈ കോവിഡ് കാലത്ത് ഒന്നും വകവയ്ക്കാതെ നന്നായി ഭക്ഷണം കഴിച്ച താരങ്ങളിൽ ഒരാളുമാണ് ആൻഡ്രിയ. സോഷ്യൽ മീഡിയയിൽ മുഴുവൻ നടി പരീക്ഷിച്ച പാചകത്തിന്റെ വീഡിയോകളും ഫോട്ടോകളുമായിരുന്നു. ചോക്ലേറ്റ് കപ്പ് കേക്ക്, പാസ്ത, പാവു ബജ്ജി, പൈനാപ്പിൾ കേക്ക്, കുക്കീസ് അങ്ങനെ നീളുകയാണ്.