അജിത് കോശി നായാട്ടിനുശേഷം ലാൽബാഗി'ൽ മമ്തയോടൊപ്പം!

Divya John
അജിത് കോശി നായാട്ടിനുശേഷം ലാൽബാഗി'ൽ മമ്തയോടൊപ്പം! വളരെ തന്മയത്തോടെ അജിത് കോശിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'നായാട്ടി'ലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടിയ അജിത് കോശി തുടർന്ന് അഭിനയിക്കുന്ന ചിത്രമാണ് " ലാൽബാഗ് ".തീയേറ്ററുകളിലും ഒടിടിയിലും മുകച്ച പ്രതികരണം നേടി കഴിഞ്ഞ 'നായാട്ടി'ൽ പ്രമുഖ കഥാപാത്രങ്ങൾക്കൊപ്പം ജനശ്രദ്ധയാർജ്ജിച്ച വേഷമാണ് ഡി ജി പി യുടേത്. " പൈസാ പൈസാ " എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ലാൽ ബാഗ്' എന്ന ചിത്രത്തിൽ തമിഴനായ വെങ്കിടേഷ് സുബ്രഹ്മണ്യൻ എന്ന കഥാപാത്രത്തെയാണ് അജിത് കോശി അവതരിപ്പിക്കുന്നത്. 




   മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ " ലാൽബാഗ് " പൂർണമായും ബംഗളുരുവിലാണ് ചിത്രീകരിച്ചത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിൻറെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ആൻറണി ജോ നിർവ്വഹിക്കുന്നു. ഗാനരചന അജീഷ് ദാസൻ, സംഗീതം രാഹുൽ രാജ്, വാർത്ത പ്രചരണം എ എസ് ദിനേശ്. മംമ്ത മോഹൻദാസ് നായികയാകുന്ന ‘ലാൽബാഗ്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനം നിർവഹിക്കുന്നതാണ് ചിത്രം.




  മലയാളത്തിനു പുറമെ അന്യഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. പൂർണമായും ബെംഗളുരുവിൽ ചിത്രീകരിച്ചിരിക്കുന്നതാണ് ചിത്രം. സംഗീത സംവിധാനം രാഹുൽ രാജ്,ഛായാഗ്രഹണം ആൻറണി ജോ, പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്നതാണ് ലാൽ ബാഗ്. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിൻറെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്നതാണ് സിനിമ. ത്രില്ലർ സ്വഭാവമുള്ള കുടുംബചിത്രമായ ലാൽബാഗിൽ രാഹുൽ മാധവ്, സിജോയ് വർഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.




 നഴ്സായാണ് ചിത്രത്തിൽ മംമ്ത അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായൊരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് പ്രശാന്ത് മുരളി പത്മനാഭനാണ്. നായാട്ടിൽ പ്രതികളെ പിടികൂടാനാകാതെ കേരള പോലീസ് നെട്ടോട്ടമോടുമ്പോൾ ഏറെ പരിക്ഷീണിതനായ ഒരു ഡിജിപിയുടെ മനോവ്യാപാരങ്ങൾ അജിത് കോശി വ്യക്തമായി പകർന്നാടുകയുണ്ടായി.

Find Out More:

Related Articles: