ബാലയുമായുള്ള സംഭാഷണത്തെക്കുറിച്ച് അമൃത സുരേഷ്!

Divya John
ബാലയുമായുള്ള സംഭാഷണത്തെക്കുറിച്ച് അമൃത സുരേഷ്! അഭിനേതാവായ ബാലയെ ആയിരുന്നു റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായിക അമൃത സുരേഷ് വിവാഹം ചെയ്തത്. ഇവരുടെ മകളായ അവന്തികയ്ക്ക് അസുഖമാണെന്നും അച്ഛനായ ബാലയെ കാണിക്കില്ലെന്ന തരത്തിലുമുള്ള റിപ്പോർട്ടുകളായിരുന്നു സോഷ്യൽ മീഡഡിയയിലൂടെ പ്രചരിച്ചത്. ബാലയും അമൃതയും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും വൈറലായിരുന്നു. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചെത്തിയിരിക്കുകയാണ് അമൃത സുരേഷ്.പ്രണയിച്ച് വിവാഹിതരായ ഇരുവരും വർഷങ്ങൾക്ക് ശേഷം വേർപിരിയുകയായിരുന്നു. ഒരുപാട് സങ്കടത്തോടെയാണ് നിങ്ങളുടെ മുന്നിലേക്ക് വന്നിട്ടുള്ളത്. ആദ്യമായാണ് പേഴ്‌സണൽ ലൈഫുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് ഞാൻ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. കുറേ ആരോപണങ്ങളും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ഞാൻ കേട്ടിരുന്നു.




 പ്രകോപിതയാക്കാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. അന്നൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ വാർത്തയിൽ അവന്തികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് പറഞ്ഞത്.ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്. ആരോഗ്യവതിയായി അവൾ ഞങ്ങളോടൊപ്പമുണ്ട്. കാര്യങ്ങൾ കണ്ടാലും വാർത്ത അറിഞ്ഞാലുമെല്ലാം അവൾക്ക് മനസ്സിലാവും. ആരാണ് ഇത്തരത്തിലൊരു വാർത്ത തന്നത്, പ്രചരിച്ച ഓഡിയോ ക്ലിപ്പിൽ എവിടെയാണ് അവന്തികയ്ക്ക് കൊവിഡ് എന്ന് പറയുന്നത്, ഈ സംഭാഷണ വീഡിയോ എങ്ങനെ ലഭിച്ചുവെന്നും അമൃത ചോദിക്കുന്നു.8 വയസ്സുള്ളൊരു കുഞ്ഞുകുട്ടിക്ക് കൊവിഡാണെന്ന് പ്രചരിപ്പിക്കുന്നത് അമ്മയയെന്ന നിലയിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്.ഫോൺ കോളിന്റെ വിശദാംശങ്ങളും അമൃത പങ്കുവെച്ചിരുന്നു. ഇന്നലെ 2 തവണകളായി അദ്ദേഹം വിളിച്ചിരുന്നു. പ്രചരിച്ചത് ആ ഫോൺകോളിനിടയിലെ ചില ഭാഗങ്ങളാണ്. എനിക്ക് കൊവിഡ് പോസിറ്റീവായതിനാൽ ഞാൻ മകളുടെ അടുത്തുനിന്നും മാറി നിൽക്കുകയായിരുന്നു.




 ഇന്നലെ എന്റെ അവസാനത്തെ ടെസ്റ്റായിരുന്നു. റിസൽട്ടിനായി നിൽക്കുന്നതിനിടയിലാണ് ബാല ചേട്ടൻ വിളിക്കുന്നത്. 3 മിനിറ്റായിരുന്നു ആദ്യ കോളിൻരെ ദൈർഘ്യം. ഞാൻ പുറത്താണെന്നും, അമ്മയെ വിളിച്ചാൽ അവന്തികയെ കിട്ടുമെന്നും അതല്ല ഞാനെത്തിയിട്ട് വിളിച്ചാൽ മതിയെങ്കിൽ അങ്ങനെ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്. അതിന് ശേഷം അദ്ദേഹം വീണ്ടും വിളിച്ചിരുന്നു. അമ്മയെ കിട്ടുന്നില്ലെന്നായിരുന്നു പറഞ്ഞത്. ഞാൻ ടെസ്റ്റ് റിസൽട്ടിനായി കാത്തുനിൽക്കുകയാണ്. ഇപ്പോൾ കൊടുക്കാനാവില്ല എന്നായിരുന്നു പറഞ്ഞത്. എന്തെങ്കിലും കാര്യമായിരിക്കും. അവർ ഉറങ്ങുകയായിരിക്കും. എനിക്ക് മോളെ കാണണം,, അങ്ങനെ നിങ്ങൾക്ക് പറയാനാവില്ലല്ലോയെന്ന് അമൃത ചോദിച്ചപ്പോൾ ഇപ്പോൾ നീ ആരുടെ കൂടെയാണ് എന്നല്ലല്ലോ ഞാൻ ചോദിച്ചതെന്നായിരുന്നു ബാലയുടെ മറുപടി. എന്താണ് മകളെ കാണിക്കാത്തതെന്നും ബാല ചോദിക്കുന്നുണ്ട്. ഒന്നുകിൽ നിങ്ങൾ സംസാരിക്കുക അല്ലെങ്കിൽ ഞാൻ പറയുന്നത് കേൾക്കുക. എന്റെ മകളെ എനിക്ക് ഇപ്പോൾ കാണാനാവുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അമൃത പറഞ്ഞത്. പുറത്തെന്ന് പറഞ്ഞാൽ ഞാൻ ആരുടേയും കൂടെയാണെന്നല്ല. ഒരു സിംഗിൾ മദർ പുറത്താണെന്ന് പറഞ്ഞാൽ അത് ആരും കൂടെയാണെന്നല്ല അർത്ഥം. കുറേ കമന്റുകൾ അങ്ങനെയാണ് കണ്ടത്.



അമ്മയെ വിളിച്ചോളൂയെന്ന് പറഞ്ഞാണ് ഞാൻ ആ കോൾ അവസാനിപ്പിക്കുന്നത്. അതിന് ശേഷം ഞാൻ അമ്മയെ വിളിച്ചിരുന്നു. അദ്ദേഹത്തെ അമ്മ തിരിച്ചുവിളിച്ചെങ്കിലും എടുത്തിരുന്നില്ല. ഞാൻ വിളിച്ചപ്പോഴും എടുത്തില്ലായിരുന്നു.അതിന് ശേഷമായി ഞാൻ അദ്ദേഹത്തിന് വോയ്‌സ് നോട്ട് അയച്ചിരുന്നു, സത്യാവസ്ഥ നിങ്ങളെ അറിയിക്കണമെന്നുള്ളത് കൊണ്ടാണ് ഞാൻ വോയ്‌സ് നോട്ട് നിങ്ങളെ കേൾപ്പിക്കുന്നത്. കുറേ നേരമായി ഞങ്ങൾ കാത്തിരിക്കുകയാണ്. ആദ്യം വിളിച്ചപ്പോൾ അമ്മ കോൾ കണ്ടിരുന്നില്ല, അവന്തിക ക്ലാസിലായിരുന്നു. തിരിച്ചുവിളിച്ചുവെങ്കിലും എടുത്തിരുന്നില്ല. ഇപ്പോൾ ഞാൻ കുറേയായി വിളിക്കുന്നു. അവന്തിക ഓൺലൈൻ ക്ലാസ് കട്ട് ചെയ്താണ് നിൽക്കുന്നത്. അല്ലെങ്കിൽ വിളിക്കാനുള്ള സമയം പറയൂ. 




അതിന് അനുസരിച്ച് അവളുടെ കാര്യങ്ങളും പ്ലാൻ ചെയ്യാം.ഞങ്ങളുടെ ഫോൺ സംഭാഷണം എങ്ങനെയാണ് ലീക്ക് ചെയ്ത് പ്രചരിപ്പിച്ചത്. പ്രസ്തുത ഓഡിയോ പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ താൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അമൃത സുരേഷ് പറയുന്നു. തെറ്റുകാരിയായത് കൊണ്ടല്ല പ്രതികരിക്കാതിരുന്നത്. വിവാഹമോചനത്തിന്റെ സമയത്ത് കോടതി ചില നിർദേശങ്ങൾ നൽകിയിരുന്നു. അത് പാലിച്ചാണ് ജീവിക്കുന്നത്. ഈ വീഡിയോ വളച്ചൊടിക്കരുതെന്നും പറഞ്ഞായിരുന്നു അമൃത സംഭാഷണം അവസാനിപ്പിച്ചത്.ഞങ്ങൾ അദ്ദേഹത്തിന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അല്ലാതെ വീഡിയോ കോൾ വിളിച്ചിട്ട് കൊടുക്കാതിരുന്നതുമല്ല. ഇതാണ് സത്യാവസ്ഥയെന്നും അമൃത സുരേഷ് പറയുന്നു. ഒരു വീഡിയോ കോളും വന്നിട്ടില്ല.

Find Out More:

Related Articles: