കാലിക പ്രസക്തമായ വിഷയവും അവതരണവും കോർത്തിണക്കി തിമിരം!

Divya John
പ്രമേയത്തിന്റെ പ്രസ്‌കതിയും അവതരണത്തിലെ സത്യസന്ധതയുമാണ് തമിരം പ്രേക്ഷകരെ ആകർഷിക്കുന്ന ചലച്ചിത്രമായി മാറുന്നതിന് പിന്നിൽ. സ്ത്രീ പുരുഷനേക്കാൾ താഴെയാണെന്നും പുരുഷന് ഭക്ഷണം വെച്ചു വിളമ്പാനും അവന്റെ ലൈംഗീക തൃഷ്ണയ്ക്ക് ശമനം വരുത്തുവാനും മാത്രമുള്ള ഒരു ഉപകരണം മാത്രമാണ് സ്ത്രീ എന്നുമുള്ള കാഴ്ചപ്പാട് ഇപ്പോഴും വച്ചു പുലർത്തുന്ന പുരുഷ കേസരികളോടാണ് ചിത്രം സംസാരിക്കുന്നത്. അയാളുടെ അമ്മയാണ് പുരുഷൻ എല്ലാത്തിനും മേലെയാണെന്നും സ്ത്രീ അവന് കീഴ്‌പ്പെടേണ്ട ഒന്നാണെന്നുമുള്ള വികലമായ ചിന്തയെ വളർത്തിയത്. പ്രായം അറുപതിലെത്തിയിട്ടും ആ കാഴ്ച്ചപ്പാടിന് യാതൊരുമാറ്റവുമില്ല. അതുകൊണ്ടാണ് സ്വന്തം വീട്ടിലെ ചെരുപ്പ് വയ്ക്കുന്ന റാക്കിൽ പുരുഷന്റെ ചെരുപ്പിന് മുകളിൽ ഒരു സ്ത്രീയുടേയും ചെരുപ്പ് വയ്ക്കരുത് എന്ന അലിഖത നിയമം അയാൾ നടപ്പിലാക്കുന്നത്.




 സ്ത്രീകളെയെല്ലാം അയാൾ ഭോഗ തൃഷ്ണയോടെയാണ് നോക്കുന്നത്. രണ്ട് കാര്യങ്ങളാണ് അയാളെ അസ്വസ്ഥമാക്കുന്നത്, ഒന്ന്, സ്ത്രീയ്ക്കും പുരുഷനും തുല്യ നീതി നടപ്പിലാക്കുക, ലിംഗ സ്മത്വം ഉറപ്പ് വരുത്തുക എന്നിവ സംബന്ധിച്ച വാർത്തകളും അതിനായ് നടക്കുന്ന മുന്നേറ്റങ്ങളും. മറ്റൊന്ന് കാഴ്ചയെ അവ്യക്തമാക്കുന്ന തിമിരം. തിമിരത്തെ ശസ്ത്രക്രീയ കൊണ്ട് മാറ്റമെങ്കിൽ വികലമായ കാഴ്ചപ്പാടിനെ എങ്ങനെ ശരിയാക്കും എന്നതാണ് ചിത്രം സംസാരിക്കുന്നത്. ആണധികാര മേൽക്കോയ്മയെ ഉയർത്തിപ്പിടിച്ച് സ്ത്രീയെ വെറും ഭോഗ വസ്തുവായി മാത്രം കാണാൻ ആഗ്രഹിക്കുന്ന ഒരു ആൺ വർഗ്ഗത്തിന്റെ പ്രതീകമാണ് സുധാകരൻ, (വ്യത്യസ്തമായി ചിന്തിക്കുന്ന പുതുതലമുറ ഉയർന്നു വരുന്നു എന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യം). മുൻ ചിത്രങ്ങളേപ്പോലെ തന്നെ കാലിക പ്രസക്തമായ വിഷയമാണ് തിമിരവും സംസാരിക്കുന്നത്.



പ്രമേയത്തിന്റെ പ്രസ്‌കതിയും അവതരണത്തിലെ സത്യസന്ധതയുമാണ് തമിരം പ്രേക്ഷകരെ ആകർഷിക്കുന്ന ചലച്ചിത്രമായി മാറുന്നതിന് പിന്നിൽ. സ്ത്രീ പുരുഷനേക്കാൾ താഴെയാണെന്നും പുരുഷന് ഭക്ഷണം വെച്ചു വിളമ്പാനും അവന്റെ ലൈംഗീക തൃഷ്ണയ്ക്ക് ശമനം വരുത്തുവാനും മാത്രമുള്ള ഒരു ഉപകരണം മാത്രമാണ് സ്ത്രീ എന്നുമുള്ള കാഴ്ചപ്പാട് ഇപ്പോഴും വച്ചു പുലർത്തുന്ന പുരുഷ കേസരികളോടാണ് ചിത്രം സംസാരിക്കുന്നത്. തിമിരം, കാഴ്ചയ്ക്കല്ല കാഴ്ചപ്പാടിനാണ് എന്ന് വിളിച്ചോതുന്ന ഈ ചിത്രത്തിന്റെ നട്ടെല്ല് പ്രധാന കഥാപാത്രമായ സുധാകരനാണ്.



 ചിത്രത്തിന്റെ നിർമാതാവുകൂടെയാണ് കെ.കെ സുധാകരനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടപ്പിലും എടുപ്പിലും സുധാകരൻ എന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചില നിമിഷങ്ങളിൽ പ്രേക്ഷകന് വെറുപ്പും ആ കഥാപാത്രത്തോട് തോന്നുന്നുവെങ്കിൽ അതാ നടന്റെ മികവ് തന്നെ.

Find Out More:

Related Articles: