നാല് കൊല്ലങ്ങൾക്കപ്പുറം സംഭവിക്കാൻ ഇടയുള്ള കഥയുമായി 'കുടുക്ക് 2025 '!

Divya John
നാല് കൊല്ലങ്ങൾക്കപ്പുറം സംഭവിക്കാൻ ഇടയുള്ള കഥയുമായി 'കുടുക്ക് 2025 '! മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ദുർഗ്ഗ കൃഷ്ണ, കൃഷ്ണ ശങ്കർ, അജു വർഗ്ഗീസ്, റാം, സ്വാസിക, ഷൈൻ ടോം ചാക്കോ എന്നിവരാണ് പോസ്റ്ററിലുള്ളത്. അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമായ 'കുടുക്ക് 2025' പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ൽ നടക്കുന്ന കഥാപശ്ചാത്തലത്തിൽ സിനിമ പറയുന്നത്.



എന്റർടെയ്നർ മൂഡോടെ ആരംഭിച്ച ശേഷം ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന വിവിധ ഗണത്തിൽ പെടുത്താവുന്ന സിനിമ ആയിരിക്കും കുടുക്ക് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.കൃഷ്ണ ശങ്കർ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പരിമിതമായ സാധ്യതകൾ വെച്ചു കൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.




ബിലഹരി തന്നെ സംവിധാനം ചെയ്ത് ഹിറ്റായ 'തുടരും' എന്ന ഷോർട്ട് ഫിലിമിലെ ഹിറ്റ്‌ പെയർ ആയ സ്വാസികയും റാം മോഹനും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കിരൺ ദാസാണ് ചിത്രത്തിൻറെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ശ്രുതിലക്ഷ്മി ആണ്.ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കർ എത്തുന്നത്. 'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 



പ്രധാന കഥാപാത്രമായ മാരനായി യുവനടൻ കൃഷ്ണശങ്കർ എത്തുന്ന ചിത്രത്തിലെ താരത്തിൻ്റെ സ്റ്റൈലിഷ് മേക്ക് ഓവർ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. അതേസമയം ചിത്രം 2025ലെ കഥയാണ് പറയുന്നതെന്നാണ് സൂചന. മനുഷ്യൻറെ സ്വകാര്യതയും അതിൻറെ ലംഘനങ്ങളുമൊക്കെ മുൻനിർത്തിയുള്ളതാണ് സിനിമയെന്നാണ് റിപ്പോർട്ട്. ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മാത്രമല്ല വാസന്തി എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടിയാണ് സ്വാസിക.
 

Find Out More:

Related Articles: