പ്രതികരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്.

VG Amal
ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്.

വിഭജിക്കാനും അടിച്ചമര്‍ത്താനും അക്രമത്തെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കുന്ന ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും എല്ലാം ശരിയാണ് എന്ന രീതിയില്‍ നടിക്കുന്നത് നിര്‍ത്തണമെന്നും ആലിയ അഭിപ്രായപ്പെട്ടു. 

ഇന്‍സ്റ്റഗ്രാമിലാണ് ആലിയയുടെ പ്രതികരണം. ”വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാം ശാരീരികമായി ആക്രമിക്കുന്നു. എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. സത്യം തിരിച്ചറിയേണ്ട സമയമാണ്.

എത്ര കൂടിക്കുഴഞ്ഞ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ കൂടിയും വ്യത്യസ്ത ആശയങ്ങളില്‍ ഉള്ളവര്‍ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ എടുക്കണം. രാജ്യം നിര്‍മ്മിച്ച മഹാത്മാക്കള്‍ മുന്നില്‍ നിര്‍ത്തിയ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം” എന്ന് ആലിയ തന്റെ  ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

Find Out More:

Related Articles: