ഒരിക്കലും പുള്ളിയെ സുഹൃത്തായി പോലും കാണാൻ ആകില്ല; ഉർവശിയുടെ അഭിമുഖം വീണ്ടും വൈറൽ!

Divya John
ഒരിക്കലും പുള്ളിയെ സുഹൃത്തായി പോലും കാണാൻ ആകില്ല; ഉർവശിയുടെ അഭിമുഖം വീണ്ടും വൈറൽ! ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വർഷങ്ങൾ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങൾ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. ഇപ്പോഴിതാ ഉർവശി മുൻപ് നൽകിയ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.  പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ജീവിതത്തിലും ആ കെമിസ്ട്രി പകർത്തിയവർ ആണ് ഇരുവരും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. 



  എന്നാൽ ഇരുവരും വർഷങ്ങൾ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ നമുക്ക് ചെയ്യാൻ പറ്റുന്നത് അല്ലെ ചെയാൻ കഴിയൂ. പക്ഷെ ഒരു വ്യക്തിയിൽ നിന്നും നേടിയെടുക്കാൻ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകർന്നു പോകാതെ നീങ്ങിയതും. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമനിങ്ങൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ എടുത്തത്. ഞാൻ ഒരു കൂട്ടുകുടുംബത്തിലെ ആണ് വളർന്നത്. അപ്പോൾ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാൻ സാധിക്കുമായിരുന്നു. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളർന്നത്. അവിടെ ഞാൻ, എന്റെ, എന്ന തോന്നലുകൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു. അത് അങ്ങനെയല്ല. ഒരുപാട് വിശദമായി പറയേണ്ടി വരും.



  എന്റെ കുടുംബം മുഴുവനായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ആയപ്പോൾ ഞാൻ മാത്രം അവിടെ നിന്നത് കുടുംബത്തിന് അൽപ്പം വിഷമം ഉണ്ടാക്കി. എന്നാൽ ഞാൻ എന്റെ പ്രശ്നങ്ങളുടെ പേരിൽ ആണ് അവിടെ നിന്നത്. അത് അവർ അറിയാൻ വൈകിപ്പോയി. അറിഞ്ഞു വന്നപ്പോഴേക്കും എല്ലാം വൈകി പോയിരുന്നു.  കുടുംബത്തിൽ ഉള്ളവർ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച് വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ അവരെയൊക്കെ എതിർത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. അവർ ഈ ബന്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടും കേൾക്കാതെയാണ് അതിലേക്ക് കടന്നതും. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്നമായി മാറി.



   അവരെ അറിയിക്കാതെ മാക്സിമം പോയി.  കൂട്ടത്തിൽ മനോജുമായി (മുൻ ഭർത്താവ്) ഒരിക്കലും ഒരു സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തിൽ പോകാൻ ആകും. പിന്നെ അന്യ സ്ത്രീയുടെ ഭർത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ല.- ഉർവശി മനോരമയോട് പറയുന്നു.

Find Out More:

Related Articles: