വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിലോ; ഇൻഡസ്ട്രിയെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എന്ത്?

Divya John
 വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിലോ; ഇൻഡസ്ട്രിയെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എന്ത്? ജേക്കബിൻറെ സ്വർഗ്ഗരാജ്യത്തിന് ശേഷം 5 വർഷം കഴിഞ്ഞ് വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. അതിനിടയിൽ ഇതാ വിനീത് പങ്കുവെച്ച ഒരു പോസ്റ്റർ ഏറെ വൈറലായിരിക്കുകയാണ്. നടനും തിരക്കഥാകൃത്തും ഗായകനും നിർമ്മാതാവും സംവിധായകനും അങ്ങനെ അങ്ങനെ സിനിമാലോകത്തെ വിവിധ മേഖലകളിൽ ശോഭിക്കുന്നയാളാണ് വിനീത് ശ്രീനിവാസൻ.  ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.



  ടൊവിനോ തോമസ്, അജു വർഗ്ഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാരണവുമില്ലാതെ നിഷ്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോയാണ് ഇയാളെന്നാണ് സിനിമാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 
അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.  "വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ. ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിൻറെ സ്വന്തം വീട്ടിൽ തടങ്കലിട്ടതായി റിപ്പോർട്ടുകൾ. ചക്രഭൂമി ഡെയിലി എന്ന പത്രക്കഷ്ണത്തിൻറെ ചിത്രമായാണ് വിനീത് ഇത് പങ്കുവെച്ചിരിക്കുന്നത്. ഏതായാലും വാർത്താ രൂപത്തിലുള്ള ഈ പ്രമോഷൻ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.



  നിരവധി രസകരമായ കമൻറുകളാണ് വിനീതിൻറെ പോസ്റ്റിന് താഴെ വരുന്നത്. 
Breaking News!!! ഇപ്പോൾ കിട്ടിയത്, വിനീത് ശ്രീനിവാസനെ കൂടാതെ അജു വർഗ്ഗീസ് എന്ന നടനും ഇതേ വീട്ടു തടങ്കലിൽ, ഇയാൾ വിനീത് ശ്രീനിവാസൻറെ വീട് കുത്തി തുറന്ന് തന്നെയും തടങ്കലിൽ ഇടണമെന്ന് അഭിനവിനോട് കാല് പിടിച്ച് പറയുകയായിരുന്നു എന്നാണ് റിപ്പോർട്ട്, സൈക്കളോടിക്കൽ മൂവ് കൊള്ളാം, പേടിക്കണ്ട വിനീത് ഏട്ടൻ ഒരു വാക്ക് പറഞ്ഞാൽ ഇതിന്റെ കൊട്ടേഷൻ ഞാൻ ഏറ്റെടുക്കും തുടങ്ങി നിരവധി കമൻറുകളാണ് വന്നിട്ടുള്ളത്. ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ -



  നാളെ വൈകീട്ട് ഏഴിന് സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റ‍ർ പുറത്തുവരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവൻറെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർ‍ഗ്ഗവും എൻറെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദിയല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും ദൈവത്തെ ഓർത്ത് സോഷ്യൽമീഡിയയിൽ ഒന്നു ഷെയർ ചെയ്യണം.", എന്നാണ് വിനീത് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്.

Find Out More:

Related Articles: