വിഷ്ണു വിശാലിനു ഇനി കൂട്ടായി ജ്വാല ഗുട്ട്: പ്രണയസാഫല്യത്തിൽ മതിമറന്ന് താരങ്ങൾ!

Divya John
വിഷ്ണു വിശാലിനു ഇനി കൂട്ടായി ജ്വാല ഗുട്ട്: പ്രണയസാഫല്യത്തിൽ മതിമറന്ന് താരങ്ങൾ! നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായാണ് വിഷ്ണുവും ബാഡ്മിന്റൺ താരമായ ജ്വാല ഗുട്ടും വിവാഹിതരായി. രണ്ടുവർഷം മുൻപായിരുന്നു ഇരുവരും പ്രണയം പരസ്യമാക്കിയത്. എന്നാണ് വിവാഹമെന്നായിരുന്നു ആരാധകരുടെ ചോദ്യം. അടുത്തിടെയായിരുന്നു ഇരുവരും വിവാഹത്തീയതി പരസ്യമാക്കിയത്. വിവാഹ ചിത്രങ്ങളിലൂടെ തുടർന്നുവായിക്കാം. ഹൈദാരാബാദിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഇവരൊന്നായത്. അടുത്ത ബന്ധുക്കളായിരുന്നു വിവാഹത്തിൽ പങ്കെടുത്ത്. കൊവിഡ് നിബന്ധനകൾ പാലിച്ചായിരുന്നു വിവാഹം. നാളുകളായുള്ള പ്രണയം സാക്ഷാത്ക്കാരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടും. 


വിവാഹ നിശ്ചയത്തിന്റേയും മെഹന്ദി ചടങ്ങിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ അറിയിച്ചെത്തിയത്. ഈ മാസം ആദ്യമായിരുന്നു ഇവർ വിവാഹ വിശേഷങ്ങളും ക്ഷണക്കത്തുമൊക്കെ പങ്കുവെച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തോളമായി ഭാര്യ രജനിയുമായി വേർപിരിഞ്ഞാണ് താമസമെന്നും നിയമപരമായി വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിൽ നിന്നും മോചിതരായതിന് ശേഷമായാണ് വിഷ്ണുവും ജ്വാലയും ഒരുമിച്ചത്.


രാക്ഷസൻ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണുവിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മേഡൽ ജേതാവ് കൂടിയായ ജ്വാല ഗുട്ടയും ആദ്യ ബന്ധം വേർപെടുത്തിയതാണ്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദിനെയായിരുന്നു ജ്വാല മുൻപ് വിവാഹം ചെയ്തത്. 2011 ലായിരുന്നു ഇരുവരും വേർപിരിഞ്ഞത്.  പൊതുവെ താര വിഹങ്ങളിൽ കണ്ടുവരുന്ന ആർഭാടങ്ങളൊന്നും വിഷ്ണുവിന്റെയും ജ്വാലയുടെയും കാര്യത്തിൽ ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ രീതിയിൽ ലളിതമായി നടന്ന വിവാഹത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


 താര സമ്പന്നത ഒന്നും തന്നെ വിവാഹത്തിൽ ഉണ്ടായിരുന്നില്ല. ബാഡ്മിന്റൺ താരമായ ജ്വാല ഗുട്ടും വിഷ്ണു വിശാലുമായി പ്രണയത്തിലായിട്ട് വർഷങ്ങളായി. രണ്ട് വർഷം മുൻപാണ് ഇക്കാര്യം ഇരുവരും പരസ്യപ്പെടുത്തിയത്. അപ്പോഴൊക്കെ വിവാഹത്തെ കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ കൃത്യമായ മറുപടി ഇരുവരും നൽകിയിരുന്നില്ല. രണ്ട് പേരും ആദ്യ വിവാഹത്തിൽ നിന്ന് നിയമപരമായി വേർപെട്ട ശേഷമാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്.ആർപ്പു വിളികളും കൊട്ടിഘോഷങ്ങളും ഒന്നുമില്ലാതെ വിഷ്ണു വിശാലും ജ്വാല ഗുട്ടും വിവാഹിതരായി. പൊതുവെ താര വിഹങ്ങളിൽ കണ്ടുവരുന്ന ആർഭാടങ്ങളൊന്നും വിഷ്ണുവിന്റെയും ജ്വാലയുടെയും കാര്യത്തിൽ ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ രീതിയിൽ ലളിതമായി നടന്ന വിവാഹത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താര സമ്പന്നത ഒന്നും തന്നെ വിവാഹത്തിൽ ഉണ്ടായിരുന്നില്ല.

Find Out More:

Related Articles: