മുഖ കുരുവാണോ നിങ്ങളുടെ പ്രശ്നം? പരിഹാരമുണ്ട്!
സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ കൗമാരപ്രായത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥകളിൽ തുടങ്ങി ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാവുന്ന മാറ്റങ്ങൾ ചെറിയ വരെ ഇത്തരത്തിൽ മുഖക്കുരുവിന് കാരണമാകും.മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇനി പറയാൻ പോകുന്ന ഏഴ് കാര്യങ്ങൾ നിങ്ങൾ കഴിവതും ചെയ്യാതിരിക്കാൻ ശ്രമിക്കണം. മുഖസംരക്ഷണത്തിൻ്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാതെ ഇവ ചെയ്യുന്നത് മുഖക്കുരുവിനെ വഷളാക്കുക മാത്രമല്ല, അത് ദീർഘകാലത്തേക്ക് വടുക്കളും പാടുകളും സമ്മാനിച്ചുകൊണ്ട് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തേക്കാം. അതിനാൽ തന്നെ മുഖക്കുരു മൂലമുള്ള അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക.
പ്രായം എത്ര തന്നെയായാലും, മുഖക്കുരു ലക്ഷണങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെങ്കിൽ നിങ്ങൾ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. മുഖക്കുരു സാധ്യതയുള്ള ചർമ്മമാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ അശ്രദ്ധകൾ പോലും നിങ്ങളുടെ മുഖക്കുരു ലക്ഷണങ്ങളെ മോശപ്പെട്ടതാക്കി മാറ്റുന്നതിന് വഴിയൊരുക്കും.മുഖക്കുരുവിൽ തുടർച്ചയായി തൊട്ടു കൊണ്ടിരിക്കുന്ന ശീലം പോലും അതിൻ്റെ രോഗശമന പ്രക്രിയയെ വൈകിപ്പിക്കാനും വടുക്കൾ കൂടുതൽ ആഴത്തിൽ പ്രകടമാക്കുന്നതിനും വഴിയൊരുക്കും എന്ന കാര്യം അറിയാേമാ.
അതുകൊണ്ട് ഇടയ്ക്കിടെ മുഖക്കുരു സ്പർശിക്കാനുള്ള പ്രവണതയെ നിയന്ത്രിച്ചു നിർത്തുക.മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അതില് അമർത്താനും കുത്തിപൊട്ടിച്ചു കളയാനുമൊക്കെ ഏതൊരാൾക്കും പ്രവണതയുണ്ടാകുമെന്ന് തീർച്ചയാണ്. എന്നാൽ മിക്ക ആളുകളും സുരക്ഷിതമല്ലാത്ത ഇത്തരം രീതികളിലൂടെ മുഖക്കുരുവിനെ അസ്വസ്ഥമാക്കുമ്പോൾ മുഖക്കുരു വഷളാകുക മാത്രമാണ് ചെയ്യുന്നത്.
ചർമ്മ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന മേക്കപ്പ് ബ്രഷുകളെല്ലാം പതിവായി വൃത്തിയാക്കിയില്ലെങ്കിൽ ഇത് ചർമത്തിന് ദോഷം വരുത്തി വയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ ഇവ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാവാൻ സാധ്യതയുണ്ട്. ഇവയുടെ ഉപയോഗം മുഖക്കുരുവിൻ്റെ ബ്രേക്കൗട്ടുകൾക്ക് കാരണമാകുമെന്ന് മാത്രമല്ല അതിൻ്റെ രൂപഘടനയെ മോശപ്പെട്ടതാക്കുകയും ചെയ്യുന്നു.