ശുചിത്വം പാലിക്കാൻ ബാത്‌റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ
ഈയൊരു പ്രവർത്തി ഓരോ തവണയും ശ്രദ്ധയോടെ ചെയ്താൽ നിങ്ങൾക്കും ഒപ്പം ടോയ്‌ലറ്റ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും ഇതുമൂലമുണ്ടാകുന്ന രോഗസാധ്യതകളെ കുറയ്ക്കാനാവും. ഓരോ തവണയും ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ലിഡ് അടയ്ക്കുക. മാത്രമല്ല ഇത് ഉപയോഗിക്കാത്ത സമയങ്ങളിലെല്ലാം മൂടി അടച്ചു തന്നെയാണ് സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുകയും വേണം.ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം അതിൻ്റെ ലിഡ് തുറന്നിടുന്ന ശീലം പലർക്കുമുണ്ട്. മൂടി തുറന്നിട്ടുകൊണ്ട് നിങ്ങൾ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ, വായുവിലൂടെ സഞ്ചരിക്കുന്ന പലവിധ ബാക്ടീരിയകളും വൈറസുകളും ടോയ്‌ലറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴാനുള്ള സാധ്യതകൾ ഉണ്ടാകുന്നു.നിങ്ങളുടെ ടൂത്ത് ബ്രഷ് ടോയ്‌ലറ്റിന് അരികിൽ നിന്ന് കുറഞ്ഞത് നാല് അടി അകലെയെങ്കിലുമാവണം സൂക്ഷിച്ചു വയ്ക്കേണ്ടത്.
ഇതിനുള്ള ഏറ്റവും നല്ല പരിഹാരം ഒരു ടൂത്ത് ബ്രഷ് ഹോൾഡർ ചുവരിന് മുകളിൽ പിടിപ്പിച്ച് ടൂത്ത് ബ്രഷ് കവർ കൊണ്ട് മൂടി വയ്ക്കുന്നതാണ്. ഓരോ 3 മുതൽ 5 മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റി ഉപയോഗിക്കണം.നിങ്ങളുടെ ടൂത്ത്ബ്രഷ് ടോയ്‌ലറ്റിന് അല്ലെങ്കിൽ സിങ്കിന് സമീപം സൂക്ഷിച്ചു വയ്ക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ് എന്നറിയുക. നേരത്തെ സൂചിപ്പിച്ചതുപോലെ ടോയ്‌ലറ്റ് സമീപത്തുള്ള വായുവിൽ ദോഷകരമായ ദ്രാവക തുള്ളികളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടൂത്ത് ബ്രഷ് ഉൾപ്പെടെ നിങ്ങളുടെ ശുചിമുറിയിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെയെല്ലാം ഇത് മലിനമാക്കി മാറ്റും സിങ്കിനടുത്താണ് നിങ്ങളുടെ ബ്രഷ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും അപകടസാധ്യത വർദ്ധിക്കാനുള്ള സാധ്യതയേറുന്നു.
കൈ കഴുകുമ്പോൾ തെറിച്ചുവീഴുന്ന വെള്ളത്തുള്ളികളും സോപ്പിൻ്റെ സാന്നിധ്യവുമൊക്ക ചിലപ്പോൾ മലിനമേറിയതായേക്കാം.ഓരോ രണ്ട് മാസത്തിലും നിങ്ങളുടെ പ്ലാസ്റ്റിക് സ്ക്രബറുകൾ മാറ്റിസ്ഥാപിക്കണം. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചെടുത്ത സ്ക്രബറുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഇത് മാറ്റിസ്ഥാപിക്കണം. അതോടൊപ്പം ഓരോ തവണ ശരീരം വൃത്തിയാക്കിയ ശേഷവും ലയിപ്പിച്ച ബ്ലീച്ച് ലായനിയിലിട്ട് ഇത് അണുവിമുക്തമാക്കുകയും ചെയ്യുക.
ബാത്ത്റൂമിലെ ഈർപ്പമുള്ള അന്തരീക്ഷസ്ഥിതി ബാക്ടീരിയകളെ സ്ക്രബറുകളിൽ കയറി കൂടുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കും.പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിൽ നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. രോഗവ്യാപനത്തെ തടയാൻ മാത്രമല്ല, സ്വയം ആരോഗ്യമുള്ളതായിരിക്കാനും ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ശരിയായ രീതിയിലുള്ള വ്യക്തി ശുചിത്വം പാലിക്കുക എന്നതു തന്നെയാണ്.