ദീപ പ്രഭയിൽ മുങ്ങിക്കുളിച്ച് തലസ്ഥന നഗരി
തിരുവനന്തപുരം: ദീപ പ്രഭയുടെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ അന്തപുരിയിലേക്കു ജനപ്രവാഹം.ഓണാഘോഷത്തിൽ കുളിച്ച് നിൽക്കുന്ന കനക്കുന്നിലും പരിസരത്തും, കാഴ്ചക്കാരുടെ തിരക്ക്. ഉത്രാടം നാളിൽ തുടങ്ങിയ ആഘോഷങ്ങൾക്കു ആരാധകാരുടെ തിരക്ക് ഏറെയാണ്. നഗരത്തെ ഓണപ്പുടവ ഉടുപ്പിച്ച് വർണ്ണ വിളക്കുകളാൽ തിളങ്ങുന്ന ഓണം കാണാനെത്തിയവർക്ക് ടൂറിസം വകുപ്പ് നൽകിയ കലാവിരുന്ന്, ആവോളം ആസ്വദിച്ചു തന്നെയാണ് ജനങ്ങൾ മടങ്ങുന്നത്.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന മോഹിനിയാട്ടവും സംഗീത വിരുന്നും,സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഋതുരാഗം ,മെഗാഷോയും, പൂജപ്പുര മൈതാനത്ത് അഫ്സലും,മൃദുല വാര്യരും അവതരിപ്പിച്ച ഗാനമേളയ്ക്കായിരുന്നു ജനത്തിരക്കേറെ.
കലാവിരുന്നിനു പുറമെ കനകക്കുന്നിലെ പരിസരങ്ങളിലും ടൂറിസം വകുപ്പ് ഒരുക്കിയിരുന്ന ഓണ കാഴ്ച കാണാനും വലിയ തിരക്കാണ്. വൈകുന്നേരം അഞ്ചു മണിയോടെ കലാപരിപാടികൾ തുടങ്ങും. ഓണാഘോഷത്തിൽ പങ്കാളികളായി വിദേശികളും ഒപ്പമുണ്ട്. നഗരത്തെ ആകെപ്പാടെ ദൃശ്യ സൗന്ദര്യത്തിൽ എത്തിക്കും വിധം വൈദ്യുതി ദീപാലങ്കാരങ്ങളും, ഓണക്കളികളും ,ഓണകാഴ്ചകളും അണിനിരക്കുന്നുണ്ട് എന്നത് തന്നെയാണ് പ്രധാന സവിശേഷത.