2 വാഴപ്പഴത്തിന് 442 രൂപ വാങ്ങിയ ഹോട്ടലിന് 25000 രൂപ പിഴ
രണ്ട് വാഴപ്പഴത്തിന് 442 രൂപ വില ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും അതിന് നികുതി ഈടാക്കിയതിനാണ് പിഴ. ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് ആണ് ട്വിറ്ററിലൂടെ ഹോട്ടലിനെതിരെ രംഗത്തുവന്നത്.