രാജാസാബ് ടീസറിന് വൻ പിന്തുണ!

Divya John
 രാജാസാബ് ടീസറിന് വൻ പിന്തുണ! സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം പങ്കിടുന്നുണ്ടായിരുന്നു. കുശലം പറഞ്ഞ് ചിരിച്ചിരിക്കുന്ന പ്രഭാസിനെയും, അരികിലായി സംവിധായകൻ മാരുതിയേയും ചിത്രത്തിൽ കാണാം. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'ഇപ്പോൾ എല്ലാവരും ചിരിക്കുകയാണ്, പക്ഷേ ഏവരേയും വിറപ്പിക്കുന്നൊന്ന് വരാനിരിക്കുന്നുണ്ട്' എന്ന സൂചനയോടെയാണ് ടീസറിനെക്കുറിച്ചുള്ള വിശേഷങ്ങള് പുറത്തുവന്നിട്ടുള്ളത്. കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചകളോടെയാണ് പ്രഭാസ് എത്തുന്നത്. സ്റ്റൈലിലായാലും അപ്പിയറൻസിലായാലും സമാനതകളില്ലാത്ത വരവ് തന്നെയാണ് ഇത്തവണത്തേതും. മിത്തുകളും അമാനുഷിക ഘടകങ്ങളുമൊക്കെ ചേർത്ത് ഹൊറർ എന്റർടൈനറായാണ് ചിത്രം എത്തുന്നത്.





 ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രഭാസ് ചിത്രമായ രാജാസാബ് ടീസർ ജൂൺ 16 ന് എത്തും. സിനിമയുടെ ലൊക്കേഷൻ ചിത്രത്തിനൊപ്പമായാണ് പുത്തൻ അപ്‌ഡേറ്റ്. കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചകളോടെയാണ് പ്രഭാസ് എത്തുന്നത്. സ്റ്റൈലിലായാലും അപ്പിയറൻസിലായാലും സമാനതകളില്ലാത്ത വരവ് തന്നെയാണ് ഇത്തവണത്തേതും. മിത്തുകളും അമാനുഷിക ഘടകങ്ങളുമൊക്കെ ചേർത്ത് ഹൊറർ എന്റർടൈനറായാണ് ചിത്രം എത്തുന്നത്. ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറർ റൊമാൻറിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.






  നിധി അഗർവാൾ, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അമാനുഷിക രംഗങ്ങൾക്കൊപ്പമായി റൊമാന്റിക് മൊമൻസും ചേർത്തൊരു സിനിമാറ്റിക്ക് എക്‌സ്പീരിയൻസായിരിക്കും ചിത്രം എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊങ്കൽ സ്‌പെഷലായി ഇറക്കിയ പോസ്റ്റർ നേരത്തെ വൈറലായിരുന്നു. പ്രഭാസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു 'രാജാസാബിന്റെ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ 'രാജാ സാബ്' ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.




  തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്. കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചകളോടെയാണ് പ്രഭാസ് എത്തുന്നത്. സ്റ്റൈലിലായാലും അപ്പിയറൻസിലായാലും സമാനതകളില്ലാത്ത വരവ് തന്നെയാണ് ഇത്തവണത്തേതും.

Find Out More:

Related Articles: