വർക്ക് ഫ്രം ഹോം എന്നത് വർക്ക് ഫ്രം ബെഡ് ആയോ?

Divya John
വർക്ക് ഫ്രം ഹോം എന്നത് വർക്ക് ഫ്രം ബെഡ് ആയോ? ഈ കൊവിഡ് കാലം അതിന് നിരവധി പേർക്ക് അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. പക്ഷേ നിങ്ങളുടെ കിടക്ക ഒരു ഓഫീസിൽ ആയി മാറുന്നതോടെ വരാൻ പോകുന്നത് എണ്ണമറ്റ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളാണ്. നിരവധി ആളുകൾ ഇന്ന് വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നുണ്ട്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ബെഡ് എന്നീ രണ്ട് ടേമുകൾ നമ്മുടെ ജീവിതത്തിെൻറ ഒരു ഭാഗമായി മാറിയിരിക്കുന്നു. രാവിലെ ബെഡ്ഡിൽ നിന്ന് എണീറ്റ് നേരെ ബെഡ്ഡിൽ തന്നെ വച്ചിരിക്കുന്ന ലാപ്പ്ടോപ്പിന്റെ മുന്നിലേക്ക്. പിന്നെ രാത്രി കിടക്കുന്നതുവരെ ബെഡ് തന്നെ ഓഫീസ്. കസേരയും മേശയും ലഭ്യമല്ലാത്തതല്ല ഇങ്ങനെ ചെയ്യാൻ കാരണം, അവർ കിടക്കയിലിരുന്ന് ജോലി ചെയ്യുന്നതിനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇൗയിടെ ഇൻസ്റ്റാഗ്രാമിൽ #WorkFromBed എന്ന ഹാഷ്‌ടാഗ് വൈറലായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഇൗ ഹാഷ്ടാഗിൽ ഫോേട്ടാകൾ പോസ്റ്റ് ചെയ്തത്. പലരുടെയും തൊട്ടടുത്ത് ട്രേയിൽ പ്രഭാതഭക്ഷണം പോലും ഉണ്ടായിരുന്നു. യുകെയിൽ, 18 നും 34 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോമിനായി ശരിയായ മേശയും കസേരയും പോലും വീട്ടിലില്ല. അവർ കിടക്കയിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ചെറുപ്പക്കാർ കൂടുതലായി ഈ മോശം ശീലങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ട്. കാരണം ഇപ്പോൾ ഇത് ഒരു വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടില്ല. എന്നാൽ പിന്നീട് പുറം വേദനയടക്കം വിടാതെ പിടികൂടും. ഇത് വ്യക്തികളെ ആശ്രയിച്ചിരിക്കും. ചിലർക്ക് ഈ പ്രശ്നങ്ങൾ നേരത്തേ ബോധ്യപ്പെേട്ടക്കാം. ചിലർ വൈകിയാകും തിരിച്ചറിയുക. നിങ്ങൾ പ്രായമാകുമ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വലുതാകും.

 തലവേദന ഒരു സ്ഥിരം അസുഖമായേക്കാം. മാത്രമല്ല നിങ്ങളുടെ പുറം വേദന, ആർത്രൈറ്റിസ് തുടങ്ങിയവ കാഠിനമായേക്കാം. കിടക്കയിൽ നിന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. അത് നിങ്ങളുടെ ശരീരഘടന വ്യത്യാസപ്പെടുത്തുകയും ശരീരത്തിെൻറ വിവിധ ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. നിങ്ങൾ മൃദുവായ പ്രതലത്തിലായിരിക്കുമ്പോൾ നിങ്ങളുടെ കഴുത്ത്, പുറം, ഇടുപ്പ് എന്നിവ വളരെയധികം ബുദ്ധിമുട്ടും. “സ്ലീപ്പ് സ്പെഷ്യലിസ്റ്റുകൾ പറയുന്നത് അനുസരിച്ച് കിടക്ക ‘3S’ന് വേണ്ടി ഉള്ളതാണ്. ഒന്ന് ഉറക്കം (sleep), ലൈംഗികത (sex), നിങ്ങൾ രോഗിയായിരിക്കുമ്പോൾ (sick). നിങ്ങൾ ഒരു വർഷത്തോളം കിടക്കയിൽ കിടന്ന് ജോലി ചെയ്യുമ്പോൾ അത് നിങ്ങളുടെ ശരീരത്തെ പുറമെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. 

ഇത് നിങ്ങളുടെ ഉൽ‌പാദനക്ഷമതയ്ക്കും ഉറക്കശീലത്തിനും എല്ലാം മോശമായിരിക്കും. നിങ്ങൾ കൂടുതൽ കൂടുതൽ കിടക്കയിൽ കിടന്ന് ടിവി കാണുന്നു, കിടക്കയിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നു, ജോലി ചെയ്യുന്നു, സ്വാഭാവികമായും നിങ്ങളുടെ മസ്തിഷ്കം പഠിക്കാൻ തുടങ്ങുന്നു , ‘കിടക്കയിൽ ഉറങ്ങരുത്’ എന്ന്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ താളം തെറ്റിക്കുന്നു. ഇതിനെയാണ് വിദഗ്ധർ ‘ഉറക്ക ശുചിത്വം’ എന്ന് വിളിക്കുന്നത്. അടിസ്ഥാനപരമായി, കിടക്കയിൽ കിടക്കുന്നതുമായി ബന്ധപ്പെട്ട മികച്ച പരിശീലനം ആവശ്യമാണ്. രാത്രിയിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ല ഉറക്ക ശുചിത്വമാണ്, കാരണം ഇത് നിങ്ങളുടെ മനസിനെ തോന്നിപ്പിക്കുന്നു ഇനി വിശ്രമിക്കാനുള്ള സമയമാണ് എന്ന്.

Find Out More:

Related Articles: